Kerala

റഷ്യൻ കപ്പലായ ‘എം.വി.മയ’യെ മോചിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റഷ്യ

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കൊച്ചി തുറമുഖത്ത് കഴിഞ്ഞദിവസം അറസ്റ്റിലായ റഷ്യൻ കപ്പൽ ‘എം.വി.മയ’യെ മോചിപ്പിക്കാൻഇന്ത്യ ഇടപെടണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇന്ത്യയിലെ റഷ്യൻ എംബസിയാണ് ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തോടെ ആവശ്യപ്പെട്ടത്. റഷ്യയിലെയും എസ്തോണിയായിലെയും സ്വകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള വ്യാപാര തർക്കത്തിൽ ഇന്ത്യയിലെ കോടതിയ്ക്ക് ഇടപെടാൻ ആകില്ലെന്നാണ് റഷ്യയുടെ നിലപാട്. ഇന്ത്യൻ നേവിക്ക് ചരക്കുമായി എത്തിയതാണ് റഷ്യൻ കപ്പൽ. ഇന്ധനവില നൽകാത്തതുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ കേരള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കപ്പൽ പിടിച്ചുവെച്ചത്. ജസ്റ്റിസ് സതീഷ് നൈനാന്റെതായിരുന്നു ഉത്തരവ്. ഇന്ധന ബങ്കർ […]

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിക്കാൻ അനുമതി

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. അനുമതി. രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് വിചാരണക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻ്റെ ഉത്തരവ്. അന്വേഷണം വൈകിപ്പിക്കാൻ പാടില്ല. സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഏഴ് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി മുദ്ര വച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ നടപടികൾ ഒരുതരത്തിലും കേസിന്റെ വിചാരണയടക്കമുള്ള തുടർനടപടികളെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ദൃശ്യങ്ങളടങ്ങിയ മെമ്മറി […]

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിക്കാൻ അനുമതി

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. അനുമതി. രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് വിചാരണക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻ്റെ ഉത്തരവ്. അന്വേഷണം വൈകിപ്പിക്കാൻ പാടില്ല. സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഏഴ് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി മുദ്ര വച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ നടപടികൾ ഒരുതരത്തിലും കേസിന്റെ വിചാരണയടക്കമുള്ള തുടർനടപടികളെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ദൃശ്യങ്ങളടങ്ങിയ മെമ്മറി […]

Kerala

അഭയ കേസ് പ്രതികൾക്ക് ജാമ്യം; ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും പുറത്തേക്ക്

അഭയ കേസ് പ്രതികൾക്ക് ജാമ്യം. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹർജിയിലാണ് വിധി. സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും […]

Kerala

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന് മുൻകൂർ ജാമ്യം

യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. വിജയ് ബാബുവിന് ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിൽത്തന്നെയുണ്ടാകണമെന്ന് നടനോട് കോടതി നിർദേശിച്ചിട്ടുണ്ട്. പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും കോടതി ഉപാധി […]

Kerala

കോടതിയിലുള്ളത് തന്‍റെ ദൃശ്യം, ചോർത്തിയത് ആരെന്നറിയണം; അതിജീവിത ഹൈക്കോടതിയിൽ

കോടതിയിലുണ്ടായിരുന്ന മെമ്മറി കാർഡിൽ നിന്നും തന്റെ ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത ഹൈക്കോടതിയിൽ. കോടതിയിലെ മെമ്മറി കാർഡിലുള്ളത് തന്‍റെ ദൃശ്യമാണ്. അത് പുറത്ത് പോയാൽ തന്‍റെ ഭാവിയെ ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യങ്ങൾ പരിശോധിച്ചു. ഇക്കാര്യത്തിൽ അന്വേഷണം വേണെമെന്നും അതിജീവിത ആവശ്യപ്പെട്ടു. എന്നാൽ മെമ്മറി കാർഡിൽ നിന്ന് ദൃശ്യം ചോർന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മറുപടി നൽകി. ഈ ഫോറൻസിക് റിപ്പോർട്ട്‌ കോടതിയിൽ നൽകിയത് നിങ്ങൾ തന്നെയല്ലേയെന്ന് സർക്കാരിനോട് കോടതി […]

Kerala

ഗൂഢാലോചനാ കേസ് പൻവലിക്കണം; സ്വപ്ന വീണ്ടും ഹൈക്കോടതിയിലേക്ക്

കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത ​ഗൂഢാലോചനാ കേസ് പൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന വീണ്ടും ഹൈക്കോടതിയിലേക്ക്. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുൻമന്ത്രി കെ.ടി. ജലീൽ എംഎൽഎ നൽകിയ പരാതിയിലാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച്ച ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതിയിലെത്തും. രഹസ്യമൊഴിയിലെ കാര്യങ്ങളാണ് താൻ വെളിപ്പെടുത്തിയതെന്നും അത് ​ഗൂഢാലോചനയുടെ പരിധിയിൽ വരില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം. കസ്റ്റംസിന്റെ കൈയിലുള്ള മൊഴിപ്പകർപ്പടകം ഹൈക്കോടതിയിലെത്തിക്കാനാണ് പ്രതിയുടെ ശ്രമം. മുഖ്യമന്ത്രി […]

Kerala

വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജയ് ബാബു ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തുമെന്ന് അഭിഭാഷകൻ അറിയിച്ചു. നാട്ടിൽ തിരിച്ചെത്തിയാലുടൻ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം.ജാമ്യ ഹർജി നിലനിർത്തിയാൽ ഈ മാസം 30 ന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നും വിജയ് ബാബു വാദിച്ചിരുന്നു. എന്നാൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസ് രജിസ്റ്റർ ചെയ്തു എന്നറിഞ്ഞതിന് […]

Kerala

വിദ്വേഷ മുദ്രാവാക്യം; ഉത്തരവാദികൾ സംഘാടകരെന്ന് ഹൈക്കോടതി

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. റാലിയിൽ പങ്കെടുക്കുന്നവർ മുദ്രാവാക്യം വിളിച്ചാൽ സംഘാടക നേതാക്കളാണ് ഉത്തരവാദികളെന്ന് കോടതി പറഞ്ഞു. സംഭവത്തിൽ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നിർദ്ദേശം നൽകി. റാലിക്കെതിരെ നൽകിയ ഹർജി തീർപ്പാക്കി. വിദ്വേഷ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ കൂടി ഇവിടെ എത്തിയിട്ടുണ്ട്. റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു .കുട്ടിയെ തിരിച്ചറിഞ്ഞതായി കൊച്ചി കമ്മിഷണർ സി.എച്ച്.നാഗരാജു […]

Kerala

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയേക്കില്ല

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെടും. കേസില്‍ അന്വേഷണം ഇപ്പോള്‍ നടന്നുവരികയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുമെന്നാണ് സൂചന. അതിജീവിതയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കില്ലെന്നും സൂചനയുണ്ട്. ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന ആവശ്യം വിചാരണക്കോടതി നീട്ടിക്കൊണ്ട് പോകുന്നുവെന്നായിരുന്നു അതിജീവിതയുടെ പ്രധാന ആരോപണം. എന്നാല്‍ ഇതില്‍ കഴിഞ്ഞ ദിവസം വിചാരണകോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നു. ഈ മാസം 9ന് തന്നെ ഹര്‍ജിയില്‍ വ്യക്തത വരുത്തിയിരുന്നെന്നും ഇനി അന്വേഷണത്തിലേക്ക് കടക്കാന്‍ കഴിയില്ലെന്നുമായിരുന്നു […]