Entertainment

എക്സൈസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി; ഒമർ ലുലുവിൻ്റെ നല്ല സമയം ഒടിടിയിലേക്ക്

നല്ല സമയം എന്ന തൻ്റെ സിനിമയ്ക്കെതിരെ എക്സൈസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയെന്ന് സംവിധായകൻ ഒമർ ലുലു. ഹൈക്കോടതിയോട് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം സിനിമയുടെ ഒടിടി റിലീസ് ഈ മാസം 20നു പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒമർ ലുലു ഇക്കാര്യം വ്യക്തമാക്കിയത്. (omar lulu nalla samayam) “നല്ല സമയം” സിനിമക്ക് എതിരെ കോഴിക്കോട്‌ Excise Commissioner എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു,കേരള ഹൈകോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നതെ കാലത്ത് സിനിമയെ […]

Kerala

ബ്രഹ്മപുരം തീപിടിത്തത്തിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജില്ലാ കളക്ടർ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജില്ലാ കളക്ടർ രേണുരാജ് ഹൈക്കോടതിയെ അറിയിച്ചു. ചൂട് കൂടുന്നതിനാൽ ജാഗ്രതവേണമെന്ന നിർദേശം കോർപറേഷന് നൽകിയിരുന്നുവെന്നാണ് കളക്ടറുടെ വാദം. സമഗ്രമായ റിപ്പോർട്ട്വെള്ളിയാഴ്ച്ച സമർപ്പിക്കാൻ കളക്ടർക്ക് നിർദേശം നൽകി. ( Brahmapuram fire: High Court criticizes Collector Renu Raj ). രൂക്ഷമായ വിമർശനമാണ് കളക്ടർക്ക് എതിരെ ഹൈക്കോടതി നടത്തിയത്. രണ്ട് ദിവസം കൊണ്ട് പുക അണയ്ക്കുമെന്ന് പറഞ്ഞിരുന്നോ എന്ന് കോടതി ആരാഞ്ഞു. അങ്ങനെയുള്ള റിപ്പോർട്ടാണ് ഫയർ […]

Kerala

സ്വർണക്കള്ളക്കടത്ത്, ഡോളർകടത്ത് കേസ്; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

സ്വർണ്ണക്കള്ളക്കടത്ത്, ഡോളർകടത്ത് കേസുകൾ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ ആണ് ഹര്‍ജിക്കാരന്‍. മുഖ്യമന്ത്രി, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മറ്റ് ഉന്നതഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. ഇതുകൂടാതെ ഇവരുടെ പങ്ക് അന്വേഷിക്കാന്‍ കസ്റ്റംസ്, ഇ ഡി എന്നിവയ്ക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പിണറായി വിജയൻ, കസ്റ്റംസിന്റെയും ഇഡിയുടെയും ഉന്നത ഉദ്യോഗസ്ഥർ, സ്വപ്ന സുരേഷ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് […]

Kerala

‌‌500 കിലോ പഴകിയ ചിക്കൻ പിടികൂടിയ സംഭവം; നിർണായക ഇടപെടലുമായി ഹൈക്കോടതി

കളമശ്ശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കെൽസ കളമശ്ശേരി മുനിസിപ്പാലിറ്റിയോട് റിപ്പോർട്ടും തേടിയിട്ടുണ്ട്.  എറണാകുളം കളമശേരി കൈപ്പടമുഗളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത്. 500 കിലോഗ്രാം പഴകിയ മാംസമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവന്ന മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പിടിച്ചെടുത്ത ഇറച്ചിയിൽ ഭൂരിഭാഗവും അഴുകിയ നിലയിലായിരുന്നു. പാലക്കാട് സ്വദേശി ജുനൈദിന്റെ […]

Kerala

ശബരിമലയിൽ അരവണ നിർമാണത്തിനുപയോഗിക്കുന്ന ഏലയ്ക്കയുടെ ഗുണനിലവാരം; ലാബ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

ശബരിമലയിൽ അരവണ നിർമ്മാണത്തിനുപയോഗിക്കുന്ന ഏലയ്ക്കായുടെ ഗുണനിലവാരം സംബന്ധിച്ച ലാബ് റിപ്പോർട്ട് എഫ്.എസ്.എസ്.എ.ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചേക്കും. ഏലയ്ക്കായ്‌ക്ക് ഗുണനിലവാരമില്ലെന്ന് നേരത്തെ തിരുവനന്തപുരത്തെ സർക്കാർ ലാബിൽ കണ്ടെത്തിയിരുന്നു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ശബരിമല അരവണ നിർമ്മാണത്തിനുപയോഗിക്കുന്ന ഏലയ്ക്ക ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചി ലാബിൽ പരിശോധിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു […]

Kerala

കലോത്സവം: പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണമെന്ന് ഹൈക്കോടതി

സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നിർദേശവുമായി ഹൈക്കോടതി. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് കാര്യം. പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു . രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടേക്കും. കലോത്സവങ്ങൾ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുത്. ദരിദ്ര ചുറ്റുപാടുകളിൽ നിന്ന് വരുന്ന കഴിവുള്ള പല കുട്ടികൾക്കും ഭാരിച്ച ചിലവുകൾ താങ്ങാൻ സാധിക്കാറില്ല. ഇക്കാര്യം കൂടി അപ്പീലുകളുമായി കോടതിയിൽ എത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ മനസിലാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് അപകടമുണ്ടായാൽ സംഘാടകർക്കെതിരെ […]

Kerala

ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മരക്കൂട്ടത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ശബരിമല തീർത്ഥാടകർക്കും പൊലീസിനും പരുക്കേറ്റ സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. തിരക്ക് വർധിച്ച സാഹചര്യത്തിൽ കോടതി നിർദേശ പ്രകാരം ദേവസ്വം ബോർഡ് തന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ദർശന സമയം ഒരു മണിക്കൂർ കൂട്ടാൻ തീരുമാനിച്ചിരുന്നു. ഇതോടെ 19 മണിക്കൂറായി ദർശന സമയം. ഇക്കാര്യം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. തിരക്ക് നിയന്ത്രിക്കുവാനുള്ള ക്രമീകരണങ്ങൾ കാര്യക്ഷമമായി […]

Kerala

ശബരിമല അരവണ ടിൻ വിതരണം; കരാർ കമ്പനിക്ക് താക്കീത്

ശബരിമല അരവണ ടിൻ വിതരണത്തിൽ കരാർ കമ്പനിക്ക് താക്കീത്. ആവശ്യം അനുസരിച്ച് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ എന്ന് കോടതി പറഞ്ഞു. സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ കരാറുകാരനും ദേവസ്വം ബോർഡിനും കോടതി സമയം നൽകി.അതേസമയം കേസ് ഹൈക്കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ശബരിമലയിൽ അപ്പം, അരവണ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്പെഷ്യൽ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബഞ്ച് ഉത്തരവിട്ടിരുന്നു. അരവണ ക്ഷാമം ഉണ്ടാകാതിരിക്കാൻ ദേവസ്വം ബോർഡ് […]

Kerala

ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം; സര്‍ക്കാരിന് ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ

ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാരിന് ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 വയസ്സില്‍ നിന്ന് 58 ആയി ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ശുപാര്‍ശ ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് കോടതിയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ വേഗത്തിലാക്കുവാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ശുപാര്‍ശയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ ഗസറ്റഡ് റാങ്കിലുള്ള 40 ഉദ്യോഗസ്ഥര്‍ക്കും നോണ്‍ ഗസറ്റഡ് തസ്തികയിലുള്ള […]

Kerala

കിളികൊല്ലൂർ മർദനം; സഹോദരങ്ങൾക്കെതിരായ എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ച സംഭവത്തിലെ എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂർത്തിയായ ശേഷമേ എഫ്ഐആർ റദ്ദാക്കുന്നത് പരിഗണിക്കാനാകൂവെന്നാണ് ഹൈക്കോടതി നിലപാട്. സൈനികനായ വിഷ്ണുവും സഹോദരൻ വിഘ്നേഷും നൽകിയ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചില്ല. കിളികൊല്ലൂർ പൊലീസ് വധശ്രമം ഉൾപ്പടെ ചുമത്തി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സഹോദരങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. മർദിച്ച പൊലീസുകാർക്കെതിരായ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ വാദം കേട്ട കോടതി ഈ ഘട്ടത്തിൽ എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് […]