Kerala

മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു; 80 ലക്ഷം രൂപയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാര്‍

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു. സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെടാനായി തീരുമാനത്തിന്‍ അന്തിമ അംഗീകരമായി. 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് ആഭ്യന്തര വകുപ്പ് അന്തിമ കരാറിലെത്തുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന സ്വകാര്യ കമ്പനിക്കാണ് കരാര്‍. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. ഇതില്‍ കൂടുതല്‍ പറന്നാല്‍ മണിക്കൂറിന് 90,000 രൂപ അധികം നല്‍കുകയും ചെയ്യണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാന്‍ […]

National

ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി; മമതാ ബാനർജിക്ക് പരുക്ക്

ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയതോടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സാരമായ പരുക്ക്. ഇടത് കാൽമുട്ടിനും ഇടത് ഇടുപ്പെല്ലിനും പരിക്കേറ്റതായി ഡോക്ടർസ് അറിയിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് കൊൽക്കത്ത എസ്എസ്‌കെഎം ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചെങ്കിലും, വീട്ടിൽ ചികിൽസ മതിയെന്ന് മമത ഡോക്ടർമാരെ അറിയിച്ചു.മമതയ്ക്ക് ദിവസങ്ങളോളം വിശ്രമം വേണ്ടി വരും.പരിക്കുകൾ സാരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.ഗവർണർ ഡോ. സി.വി.ആനന്ദബോസ് മമതയുമായി സംസാരിച്ചു. മോശം കാലാവസ്ഥയിൽ കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്നാണ് സെവോക് വ്യോമത്താവളത്തിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് […]

National

നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു, ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

മുംബൈ തീരത്ത് അറബിക്കടലിന് സമീപം ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. പതിവ് പട്രോളിംഗിനിടെയാണ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) അപകടത്തിൽപ്പെട്ടത്. നാവികസേനയുടെ പട്രോളിംഗ് കപ്പൽ നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിൽ മൂന്ന് ക്രൂ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാവിലെയോടെയാണ് സംഭവം. ഹെലികോപ്റ്ററുമായി പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു സേനാംഗങ്ങൾ. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. ദ്രുതഗതിയിൽ രക്ഷാ പ്രവർത്തനം നടത്തിയതിനാലാണ് ക്രൂ അംഗങ്ങളെ രക്ഷിക്കാൻ കഴിഞ്ഞതെന്ന് നാവിക സേന വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ അരുണാചൽ പ്രദേശിൽ […]

Kerala

രക്ഷാദൗത്യം അവസാന ഘട്ടത്തിൽ; ഹെലികോപ്റ്റർ ഉടൻ എത്തും

പാലക്കാട് മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിൻ്റെ രക്ഷാദൗത്യം അവസാന ഘട്ടത്തിൽ. ഹെലികോപ്റ്റർ ഉടൻ എത്തും. മലയുടെ മുകളിലെത്തിയ രക്ഷാ സംഘം താഴേക്ക് കയർ ഇട്ടുകൊടുത്തിരുന്നു. എന്നാൽ, ഈ കയറിൽ പിടിച്ച് കയറാനുള്ള ആരോഗ്യം ബാബുവിന് ഉണ്ടോ എന്നതിൽ സംശയമുണ്ട്. ബാബുവിനെ ഉയർത്താനുള്ള ശ്രമവും നടക്കുകയാണ്. മറ്റൊരു കയറിലൂടെ സേനാംഗങ്ങൾ താഴേക്കിറങ്ങാനും ശ്രമിക്കുന്നുണ്ട്. മലമ്പുഴയിലെ ചെറാട് മലയിൽ ബാബു കുടുങ്ങിയിട്ട് 73 മണിക്കൂർ പിന്നിടുകയാണ്. (babu rescue helicopter malampuzha) രക്ഷാപ്രവര്‍ത്തകര്‍ റോപ്പ് ഉപയോഗിച്ച് ബാബുവിനടുത്തേക്ക് എത്താന്‍ […]

India

വീര സൈനികർക്ക് സല്യൂട്ട്; പരേഡ് ഗ്രൗണ്ടിൽ പൊതുദർശനം തുടങ്ങി

കൂനൂർ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ പൊതുദർശനം തുടങ്ങി. ഊട്ടി വെല്ലിംഗ്ടൺ മദ്രാസ് റെജിമെൻറ് സെന്ററിലാണ് പൊതുദർശനം. തമിഴ്‌നാട് മുഖ്യമന്ത്രിയും ഗവർണറും ഉന്നത സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. അതേസമയം രാവിലെ 11 ന് ലോക്സഭയിലും 11.30 രാജ്യസഭയിലും പ്രസ്‌താവന നടത്തും. അതേസമയം ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍. സംഭവത്തില്‍ യുഎസും ബ്രിട്ടനും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ […]

Health Kerala

ഹൃദയം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പറന്നെത്തി; മൂന്ന് മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍

കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ ഹൃദയമാണ് ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിയിൽ വച്ചു പിടിപ്പിക്കുന്നത്. തിരുവനന്തപുരത്തുനിന്നും ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 2.42നാണ് ഇടപ്പള്ളിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെ ഹെലിപ്പാഡില്‍ ഇറങ്ങിയത്. അവിടെ നിന്ന് റോഡ് മാര്‍ഗം എറണാകുളത്തെ ലിസി ആശുപത്രിയിലെത്തിച്ചു. തൃപ്പൂണിത്തുറ സ്വദേശിക്ക് വേണ്ടിയാണ് ഹൃദയമെത്തിച്ചത്. സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹൃദയമെത്തിക്കുന്നത്. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ദാനം ചെയ്തത്. മൂന്ന് മിനിറ്റിനുള്ളിലാണ് […]