സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം,വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശ്രീലങ്കക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലിനൊപ്പം കാറ്റ് വീശാനും സാധ്യയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നു. തെക്കൻ കേരളത്തിൽ മഴ കനക്കാൻ സാധ്യതയെന്നാണ് വിവിധ കാലാവസ്ഥാ മോഡലുകളുടെ പ്രവചനം.
Tag: heavy rain
മഴ തുടരുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. അടുത്ത ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയുണ്ടാകും. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് […]
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ജില്ലകളിലൊന്നും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും. നാളെ ഉച്ചയോടെ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വീണ്ടും മഴ കനക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിലും വലിയതോതിൽ മഴ ലഭിക്കും. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്ക്ക് കാരണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശം ഉണ്ട്.
മഴകനക്കുന്നു; തൃശൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയും കാറ്റും
സംസ്ഥാനത്ത് മഴകനക്കുന്നു. തൃശൂർ,തിരുവനന്തപുരം,മലപ്പുറം ജില്ലകളിൽ ശക്തമായ മഴയും കാറ്റും. പലയിടത്തും മരങ്ങൾ കടപുഴകി വീണു. മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്ടം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.12 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മീന്‍ പിടിത്തത്തിന് പോകുന്നവര്‍ ശ്രദ്ധിക്കണം. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ […]
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് രണ്ട് ദിവസം (നാളെയും മറ്റന്നാളും) കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. മറ്റന്നാൾ അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. അതേസമയം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാധ്യത മുന്നറിയിപ്പ് കേന്ദ്രം പിൻവലിച്ചു. സംസ്ഥാനത്ത് ഇന്നും(ഏപ്രില്‍ 08) നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ശക്തമായ കാറ്റില്‍ […]
കനത്ത മഴ; ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് തടസപ്പെട്ടു
ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് മത്സരങ്ങൾ നിർത്തിവച്ചു. ഇന്നാണ് മീറ്റിൻ്റെ അവസാന ദിവസം. വെള്ളിയാഴ്ചയാണ് 25ആമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് ആരംഭിച്ചത്. കാലിക്കറ്റ് സർവ്വകലാശാല സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. രാജ്യത്തെ മികച്ച 600 കായിക താരങ്ങൾ 5 ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ മാറ്റുരച്ചു. ഉച്ചക്ക് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെ രാജ്യാന്തര ചാമ്പ്യൻഷിപ്പുകൾക്ക് […]
മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് 29-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ […]
സംസ്ഥാനത്ത് മഴ കനക്കും; 11 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പന്ത്രണ്ട് ജില്ലകളിലും ഞായറാഴ്ച പതിമൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്‌ച മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന പുതിയ ന്യൂന മർദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് വീണ്ടും കനത്ത […]
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ദുരിതം തുടരുന്നു
ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ മഴ ദുരിതം തുടരുന്നു. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ആന്ധ്രാ പ്രദേശിൽ 6054.29 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 1402 വില്ലേജുകളും 196 താലൂക്കുകളും നാല് നഗരങ്ങളുമാണ് മഴയിൽ തകർന്നത്. 255.5 ശതമാനം അധിക മഴയാണ് ചിറ്റൂർ, കടപ്പ, നെല്ലൂർ, അനന്ത്പൂർ ജില്ലകളിൽ രേഖപ്പെടുത്തിയത്. നാല് ജിലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. മഴക്കെടുതി നേരിടാനായി 1000 കോടി രൂപയുടെ അടിയന്തര ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി. […]
തമിഴ്നാടിന്റെ വിവിധ മേഖലകളിൽ മഴ തുടരുന്നു
തമിഴ്നാടിന്റെ വിവിധ മേഖലകളിൽ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള തീവ്ര ന്യൂനമർദ്ദം ഇന്ന് രാവിലെ തമിഴ്നാട് – ആന്ധ്രാ പ്രദേശ് തീരം തൊടും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ് ചെന്നൈയ്ക്ക് ആശ്വാസം നൽകുന്നതാണ്. ചെന്നൈ, തിരുവളളൂർ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് ഐഎംഡി പിൻവലിച്ചു. ഓറഞ്ച് അലേർട്ട് ആണ് ഈ രണ്ട് ജില്ലകൾക്കുമുള്ളത്. എന്നാൽ ചെങ്കൽപേട്ട് , കാഞ്ചീപുരം, വിഴപ്പുരം, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലേർട്ട് തുടരും. ചെന്നൈ ഉൾപ്പെടെ എട്ട് ജില്ലകളിലെ […]