സംസ്ഥാനത്ത് തുലാമഴ ശക്തമായി തുടരും . അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മലയോര മേഖലകളിലും തീരദേശ മേഖലകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.(Rain Alert in kerala) കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്. ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ മുന്നന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും […]
Tag: heavy rain
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് അലേർട്ട്.മഴ ശക്തിപ്പെടുമെന്നതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന നിർദേശം നൽകിയിട്ടുണ്ട്.(Rain alert in kerala) Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍ ഉയർന്ന തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവരും വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് […]
കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷം എത്തി; അടുത്ത അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത
കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷംഎത്തിചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യ- തെക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനത്തേക്കും. ( Thulavarsham arrived in kerala and tamilnadu ) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് യല്ലോ പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നാളെയും മറ്റന്നാളും മഴമുന്നറിയിപ്പ് നൽകി. കേരള – തെക്കൻ […]
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. ( slight rain to continue in kerala ) ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഉണ്ട്. കർണാടകതീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. കേരള – തെക്കൻ തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശ […]
കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്കും അവധി
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചേർത്തല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കൃഷിയിടങ്ങളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴ കാരണമാണ് […]
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യത. മലയോര മേഖലയിൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശം നൽകി. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ( chances of rain in kerala no alerts ) അതേസമയം, ഇന്നൊരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. നാളത്തോടെ മഴ ദുർബലമായി വരണ്ട അന്തരീക്ഷ സ്ഥിതിയിയിലേക്ക് മാറാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള കർണാടക […]
ഏകദിന ലോകകപ്പ് 2023: കനത്ത മഴ ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഉപേക്ഷിച്ചു, ഇന്ത്യ ഇനി കാര്യവട്ടത്ത്
ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു, പിന്നാലെ ശക്തമായ മഴയെത്തുകയായിരുന്നു. തോരാതെ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെപ്പോലൊരു ശക്തരായ എതിരാളികള്‍ക്കെതിരേ സന്നാഹ മത്സരം കളിക്കുന്നത് ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുമായിരുന്നു. ഇനി നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഇന്ത്യയുടെ സന്നാഹം മത്സരം. ഈ മത്സരത്തിന് തിരുവനന്തപുരമാണ് വേദിയാവുന്നത്. എന്നാല്‍ ഇവിടെയും ശക്തമായ മഴയാണ് നിലവിലുള്ളത്. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ […]
കനത്ത മഴ : കൊച്ചി നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വിമർശനവുമായി ഹൈക്കോടതി
കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വിമർശനവുമായി ഹൈക്കോടതി. വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കൊച്ചി കോർപ്പറേഷൻ തയ്യാറാകണം. വെള്ളക്കെട്ട് ഇല്ലെങ്കിൽ ക്രെഡിറ്റ് കോർപ്പറേഷൻ എടുക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. കോർപ്പറേഷൻ അഭിഭാഷകൻ ഹാജരാകാൻ വൈകിയതിന്റെ കാരണവും സിംഗിൾ ബെഞ്ച് തേടി. നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കൊച്ചി കോർപ്പറേഷന് ഹൈക്കോടതി നിർദ്ദേശം നൽകി. നഗരത്തിൽ പലയിടത്തും തുടരുന്ന വെള്ളക്കെട്ട് സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. […]
എറണാകുളത്ത് പെരുമഴയത്ത് റോഡിൽ കുഴിയടപ്പ്; പണി പൂർത്തിയാക്കിയതിന് പിന്നാലെ ടാറിളകിത്തുടങ്ങി
എറണാകുളത്ത് പെരുമഴയത്ത് റോഡിൽ കുഴിയടപ്പ്. എൻഎച്ച് ബൈപ്പാസിലെ കുഴികളാണ് മഴയത്ത് ഇതരസംസ്ഥാന തൊഴിലാളികളെ നിർത്തി അടയ്ക്കുന്നത്. പണി പൂർത്തിയാക്കി തൊഴിലാളികൾ മടങ്ങിയതിന് പിന്നാലെ മിക്കയിടത്തും ടാറിളകിത്തുടങ്ങി. ഇടപ്പള്ളി മുതൽ അരൂർ വരെ എൻ എച്ച് ബൈപ്പാസിൽ കുഴി രൂപപ്പെട്ട് വാഹനയാത്ര ദുഷ്കരമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ദേശീയ പാത അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം കുഴിയടയ്ക്കാൻ തീരുമാനിച്ചത്. യു ടേണിൽ പെരുമഴയത്ത് കരാറുകാരൻ ചുമതലപ്പെടുത്തിയ ഇതരസംസ്ഥാന സംസ്ഥാന തൊഴിലാളികൾ കുഴിയടയ്ക്കുന്നു. നേരത്തെ മിക്സ് ചെയ്ത ടാർ കുഴിയിലിട്ട് അടിച്ചുറപ്പിക്കുന്നതോടെ […]
എറണാകുളം ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; അറബികടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു
കൊങ്കൺ ഗോവ തീരത്ത് അറബികടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് രാത്രിയോടെ പഞ്ചിമിനും രത്നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടൽ ശക്തി കൂടിയ ന്യുന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങുകയാണ്. ( orange alert declared in 5 districts ) കേരളത്തിൽ എല്ലാ ജില്ലയിലും മഴ തുടരുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം […]