Entertainment

സുസ്‌മിത സെനിന് ഹൃദയാഘാതം; ആഞ്ജിയോപ്ലാസ്റ്റി ചെയ്തതായി താരം

ബോളിവുഡ് നടി സുസ്‌മിത സെനിന് ഹൃദയാഘാതം. താരം തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. ഏതാനും ദിവസങ്ങൾക്കുമുൻപ് ഹൃദയാഘാതം ഉണ്ടായെന്നും ആഞ്ജിയോപ്ലാസ്റ്റി ചെയ്തു എന്നും സുസ്‌മിത അറിയിച്ചു. 47കാരിയായ താരം 84 ൽ മിസ് യൂണിവേഴ്സ് ആയതോടെയാണ് സിനിമാഭിനയം ആരംഭിച്ചത്. “നിങ്ങളുടെ ഹൃദയം എപ്പോഴും സന്തോഷത്തോടെ കാത്തുസൂക്ഷിക്കുക അങ്ങനെയെങ്കിൽ എല്ലാ അവസ്ഥയിലും അത് നിങ്ങൾക്കൊപ്പം നിൽക്കും ഷോണ’, ബുദ്ധിമാനായ എന്റെ അച്ഛൻ പറഞ്ഞ വാക്കുകളാണിത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് എനിക്ക് ഹാർട്ട് അറ്റാക്ക് അനുഭവപ്പെട്ടു. ആൻജിയോപ്ലാസ്റ്റി […]

Gulf

ഹൃദയാഘാതം; പട്ടാമ്പി സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു

പാലക്കാട് പട്ടാമ്പി സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ചെവിക്കൽ ചെട്ടിയാർ തൊടി സുഹൈൽ (20) ആണ് മരണപ്പെട്ടത്. ഹൃദയസ്തംഭനമാണ് മരണകാരണം. വീസ പുതുക്കുന്നതിനായി യുഎഇയിൽ എത്തിയ യുവാവ് സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ ഹോട്ടലിലായിരുന്നു താമസം. രാവിലെ ഉറക്കത്തിൽ എഴുന്നേൽക്കാതിരുന്നതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കണ്ണൂര്‍ പിണറായി പാനുണ്ടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയാഘാതം മൂലമാണ് ഇദ്ദേഹം മരിച്ചതെന്നും ശരീരത്തിൽ പരിക്കുകളില്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നായിരുന്നു ആര്‍എസ്എസിന്റെ ആരോപണം. ജിംനേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ആരോപണത്തെ തള്ളിക്കളയുകയാണ് പൊലീസ്. ഇന്ദിരാഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ജിംനേഷ് കുഴഞ്ഞു വീണ് മരിച്ചത്. പാനുണ്ടയില്‍ ബാലസംഘം […]

Gulf

ആശങ്കകള്‍ക്ക് വിരാമം: കൊവിഡ് വാക്‌സിനേഷന് ശേഷം ഹൃദയാഘാതം വര്‍ധിച്ചിട്ടില്ലെന്ന് ഒഎച്ച്എ

കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിനേഷന് ശേഷം രാജ്യത്തെ ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചിട്ടില്ലെന്ന് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍. വാക്‌സിനേഷന്‍ ഹൃദയാഘാതമുണ്ടാക്കുമെന്ന ആശങ്കകള്‍ക്ക് മറുപടിയായാണ് ഒഎച്ച്എ ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്‌സിനുള്‍പ്പെടെ എല്ലാ വാക്‌സിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. എന്നിരിക്കിലും വാക്‌സിന്‍ സ്വീകരിച്ചതുകൊണ്ട് ഹൃദയാഘാതം വര്‍ധിച്ചതിന് തെളിവുകളില്ലെന്ന് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കി. സമീപകാലത്ത് ഹൃദയാഘാതം മൂലം മരണമടഞ്ഞവരുടെ എണ്ണം ചൂണ്ടിക്കാട്ടി ഒരാള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് കൊവിഡ് വാക്‌സിനേഷനുമായി ബന്ധമുണ്ടെന്ന് തെളിവുകളില്ല. ഹൃദയാഘാതങ്ങളുടെ […]