Kerala

ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കിയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ.  ഇടുക്കിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ 1964 ലെയും 93 ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, സംരക്ഷിത മേഖലക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ. വ്യവസായ മന്ത്രി പി രാജീവ് സംരംഭകരുമായി സംവദിക്കാൻ എത്താൻ നിശ്ചയിച്ചിരുന്ന ദിവസമായതിനാലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിനെ തുടർന്ന് മന്ത്രിയുടെ സന്ദർശനം മാറ്റി. വൈകിട്ട് […]

Kerala

കോഴിക്കോട് കോതിയിൽ ഇന്ന് ജനകീയ ഹർത്താൽ

കോഴിക്കോട് കോതിയിൽ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ജനകീയ ഹർത്താൽ. സമരസമിതിയുടെ നേതൃത്വത്തിലാണ് കോതി മേഖലയിൽ ഹർത്താൽ നടത്തുന്നത്. ഇന്നലെ നടന്ന സമരത്തിൽ 42 പേർ അറസ്റ്റിലായിരുന്നു.  സ്ത്രീകൾ ഉൾപ്പടെ സമരമുഖത്ത് തുടരുകയാണ്. പ്രതിഷേധം അവഗണിച്ച് പ്ലാന്റ് നിർമാണവുമായി മുന്നോട്ട് പോകാൻ കോർപറേഷൻ തീരുമാനിച്ചതോടെയാണ് സമര സമിതി ഹർത്താൽ പ്രഖ്യാപിച്ചത്. സമരത്തിന് യുഡിഎഫ് പിന്തുണയും ഉണ്ട്. പദ്ധതി പ്രദേശത്തേക്കുള്ള വഴി ഉപരോധിച്ച് ഇന്നലെ ശക്തമായ പ്രതിഷേധം നാട്ടുകാർ നടത്തിയിരുന്നു. എന്നാൽ പൊലീസ് സേനയുടെ […]

Kerala

ഭീഷണിപ്പെടുത്തി കടയടപ്പിക്കാൻ ശ്രമം; കണ്ണൂരിൽ ഹർത്താൽ അനുകൂലികളെ ചെറുത്ത് കടയുടമ

കണ്ണൂരിൽ ഹർത്താൽ ദിനത്തിൽ കടയടപ്പിക്കൽ ചെറുത്ത് കടയുടമ. കടയുടമ അൻഷാദിന്റെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഹർത്താൽ അനുകൂലികൾ ഭീഷണിപ്പെടുത്തിയിട്ടും അൻഷാദ് കട അടയ്ക്കാൻ തയ്യാറായിരുന്നില്ല. തളിപ്പറമ്പ് നാടുകാണിയിലെ ആഷാദാണ് ഹർത്താൽ അനുകൂലികളെ പ്രതിരോധിച്ചത്. അതിനിടെ കണ്ണൂര്‍ പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ നാട്ടുകാര്‍ തല്ലിയോടിച്ചു. കട അടപ്പിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ശ്രമത്തെ നാട്ടുകാര്‍ തടഞ്ഞു. ഇവരെ കയ്യേറ്റം ചെയ്ത നാട്ടുകാര്‍, സംഘത്തിലുണ്ടായിരുന്ന നാലുപേരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. അതേസമയം സംസ്ഥാനത്ത് പോപ്പുലര്‍ […]

Kerala

കണ്ണൂരിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഹർത്താൽ

വനാതിർത്തിയിലെ പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനെതിരെ കണ്ണൂരിലെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ. എൽഡിഎഫും സർവ്വകക്ഷി കർമ്മ സമിതിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് എന്നീ 5 പഞ്ചായത്തുകളിലാണ് ഹർത്താൽ. വൈകിട്ട് അഞ്ചിന് ഇരിട്ടിയിൽ നടക്കുന്ന ബഹുജന റാലി തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ജനവാസ മേഖലകളെ ബഫർസോൺ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

Kerala

കോഴിക്കോട്ടെ ചില പ്രദേശങ്ങളിൽ ഇന്ന് ഹർത്താൽ

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രിംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് കോഴിക്കോട് മലയോര മേഖലകളിലെ ഹർത്താൽ ഇന്ന്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. പന്ത്രണ്ട് പഞ്ചായത്തുകളിൽ പൂർണമായും മൂന്ന് പഞ്ചായത്തുകളിൽ ഭാഗികമായുമാണ് എൽഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, കാട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിൽ മുഴുവനായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ മലയോര മേഖലകളിലുമാണ് ഹർത്താൽ. അവശ്യ […]

Kerala

ചങ്ങനാശേരിയിൽ നാളെ ഹർത്താൽ

ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ നാളെ ഹർത്താൽ. ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. കെ റെയിൽ വിരുദ്ധ സമരത്തിനിടെ പൊലീസ് പിടികൂടിയ പ്രതിഷേധക്കാരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ സമരക്കാരുടെ പ്രതിഷേധം തുടരുകയാണ്. മാടപ്പള്ളിയിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നാല് സ്ത്രീകൾ ഉൾപ്പടെയുള്ള 23 പ്രവർത്തകരെ ഉടൻ വിട്ടയയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കേരള കോൺഗ്രസ് നേതാവ് […]

Kerala

മുസ്‍ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; ഒരാൾ കസ്റ്റഡിയില്‍

കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്‍ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തില്‍ ഒരാൾ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട മൻസൂറിന്‍റെ അയൽവാസി ഷിനോസാണ് പിടിയിലായത്. ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണ്. മന്‍സൂറിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപ്പറമ്പിൽ ഇന്ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി മന്‍സൂറിനും മുഹ്‍സിനും നേരെ അക്രമം ഉണ്ടായ ഉടനെ തന്നെ ലീഗ് പ്രവര്‍ത്തകര്‍ അയല്‍വാസിയായ ഷിനോസിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചൊക്ലി പൊലീസ് സ്ഥലത്തുണ്ട്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയില്‍ എടുക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. അക്രമികളുടെ ലക്ഷ്യം മുഹ്‍സിന്‍ […]

Kerala

കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു

ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കുത്തക കമ്പനികള്‍ക്ക് അനുമതി കൊടുക്കാനുണ്ടായ നീക്കം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് മന്ത്രി രാജിവെക്കുക, മത്സ്യത്തൊഴിലാളി ദ്രോഹ ഫിഷറീസ് നയം തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ ആരംഭിച്ചു. 24 മണിക്കൂർ ഹർത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. തീരദേശത്തെ ഹാർബറുകൾ അടച്ചിട്ടും ബോട്ടുകൾ കടലിൽ ഇറക്കാതെയുമാണ് ഹർത്താൽ. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് മന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടമായെന്ന് സമിതി […]

Kerala

ഇ.എം.സി.സി വിവാദത്തിൽ പ്രതിഷേധം കടുക്കുന്നു; 27 ന് തീരദേശ ഹർത്താൽ

ഇ.എം.സി.സി വിവാദത്തിൽ പ്രതിഷേധം കടുക്കുന്നു. 27 ന് തീരദേശ ഹർത്താലിന് ആഹ്വാനം ചെയ്ത് മത്സ്യമേഖല സംരക്ഷണ സമിതി. മത്സ്യ മേഖലയെ സ്വകാര്യമേഖലക്ക് തീറെഴുതാണ് ശ്രമമെന്നും കരാർ പിൻവലിക്കും വരെ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്നും മത്സ്യമേഖല സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. 27 ന് ഹാർബറുകൾ സ്തംഭിക്കുമെന്നും തിങ്കളാഴ്ച ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന്റെ ഓഫീസ് ഉപരോധിക്കുമെന്നും സമിതി ഭാരവാഹികൾ വ്യക്തമാക്കി.

Kerala

വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി

വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസപ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാനുളള കേന്ദ്രസർക്കാരിന്‍റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസപ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാനുളള കേന്ദ്രസർക്കാരിന്‍റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കും. ഹര്‍ത്താലിന് വ്യാപാരി സംഘടനകളും ഐക്യദാര്‍ഢ്യം […]