ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ സൈറ്റില്‍ ഒരു സന്ദേശവും പോസ്റ്റ് ചെയ്തു. “ഈ സൈറ്റ് പിടിച്ചെടുത്തിരിക്കുന്നു. ഡോണള്‍ഡ് ട്രംപ് ദിവസവും വ്യാജവാര്‍ത്തകളാണ് ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നത്. ഇത് ലോകത്തെ സത്യം അറിയിക്കേണ്ട സമയമാണ്” എന്നാണ് ഹാക്കര്‍മാര്‍ സൈറ്റില്‍ വ്യക്തമാക്കിയത്. ആരാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് വ്യക്തമല്ല. ഇക്കാര്യം കണ്ടെത്താന്‍ നിയമപരമായ സഹായം തേടിയുണ്ടെന്ന് ട്രംപിന്‍റെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ടിം മുര്‍തോ വ്യക്തമാക്കി. പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്ടമായിട്ടില്ല, സൈറ്റ് പുനസ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു. […]
Tag: hacking
മൂന്നു ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ കെ.എസ്.ഇ.ബിയിൽ നിന്ന് ചോർത്തിയെന്ന് ഹാക്കേഴ്സ്
മൂന്നുമാസത്തിനകം വിവര ചോർച്ച തടയാനുള്ള നടപടിയെടുത്തില്ലെങ്കിൽ മുഴുവൻ വിവരങ്ങളും ചോർത്തുമെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകി മൂന്നു ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ കെ.എസ്.ഇ.ബിയിൽ നിന്ന് ചോർത്തിയെന്ന് എത്തിക്കൽ ഹാക്കിങ്ങ് സംഘമായ കെ ഹാക്കേഴ്സ്. മൂന്നുമാസത്തിനകം വിവര ചോർച്ച തടയാനുള്ള നടപടിയെടുത്തില്ലെങ്കിൽ മുഴുവൻ വിവരങ്ങളും ചോർത്തുമെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകി. രഹസ്യ വിവരങ്ങൾ ഒന്നും ചോർന്നിട്ടില്ലെന്നും വിവര ചോർച്ചക്കുള്ള സാധ്യത തടയുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. കെ.എസ്.ഇ .ബി ഉപഭോക്താക്കളുടെ പേര്, ഫോൺ നമ്പർ, കണക്റ്റഡ് ലോഡ് തുടങ്ങിയ വിവരങ്ങളാണ് കെ […]