India

സെപ്റ്റംബർ മാസത്തിലെ ജിഎസ്ടി വരവിൽ റെക്കോർഡ് വർധന

സെപ്റ്റംബർ മാസത്തിലെ ജിഎസ്ടി വരവിൽ റെക്കോർഡ് വർധന. 1.17 ലക്ഷം കോടിയാണ് സെപ്റ്റംബറിലെ ജിഎസ്ടി വരുമാനം. ഓഗസ്റ്റ് മാസത്തേക്കാൾ ഇത് 4.5 ശതമാനത്തിന്റെ വർധനവാണ്. ജി.എസ്.ടി ഒരു ലക്ഷം കൊടി കടന്ന സാഹചര്യം രാജ്യത്തെ സമ്പത്ത് ഘടന തിരിച്ച് വരുന്നതിന്റെ തെളിവാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. ( September GST returns ) തുടർച്ചയായ മൂന്നാം മാസവും രാജ്യത്തിന്റെ ജിഎസ്ടി വരുമാനത്തിൽ വർധന. സെപറ്റമ്പർ 30 ന് അവസാനിച്ച മാസത്തിൽ ജി.എസ്.ടി വരവ് 1.17 ലക്ഷം […]

India

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുമോ? ജി എസ് ടി കൗൺസിൽ യോഗം ഇന്ന്

നിർണായക ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ ചേരും. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് യോഗം ചർച്ച ചെയ്തേക്കും. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം യോഗത്തിൽ അവതരിപ്പിച്ചാൽ കേരളം എതിർപ്പ് പ്രകടിപ്പിക്കും. തമിഴ്നാട്, ബം​ഗാൾ, രാജസ്ഥാൻ അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ ഒപ്പം നിർത്താൻ കേരളം ശ്രമിക്കും. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ സംസ്ഥാനങ്ങൾ എതിർപ്പ് അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ നീക്കം ജി.എസ്.ടി കൗൺസിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. […]

Kerala

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് എതിര്‍ക്കുമെന്ന സൂചന നല്‍കി ധനമന്ത്രി; പകരം വിവിധ സെസുകള്‍ പിന്‍വലിക്കണം

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് എതിര്‍ക്കുമെന്ന സൂചന നല്‍കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം വിവിധ സെസുകള്‍ പിന്‍വലിക്കണം. നാളെ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് ധനമന്ത്രിയുടെ പ്രതികരണം.kn balagopal സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ധനമന്ത്രി പരോക്ഷമായി സൂചിപ്പിച്ചു. ജിഎസ്ടി കേന്ദ്രനയത്തില്‍ മാറ്റം വേണം. ഖജനാവില്‍ പണമില്ല, കഴിഞ്ഞ മാസം അവസാനം 6,000 കോടി കടമെടുത്തെന്നും മന്ത്രി പറഞ്ഞു. കടമെടുക്കുന്ന പരിധി കഴിഞ്ഞാല്‍ കടം കിട്ടില്ലെന്നും സര്‍ക്കാര്‍ നിലപാട് സുതാര്യമെന്നും മന്ത്രി […]

India National

കോവിഡ് പ്രതിരോധ വസ്തുക്കളുടെ നികുതിയിളവിൽ തീരുമാനമായില്ല; റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിതല ഉപസമിതി രൂപീകരിച്ചു

വാക്സിൻ അടക്കമുള്ള കോവിഡ് പ്രതിരോധ വസ്തുക്കളുടെ നികുതിയിളവ് സംബന്ധിച്ച് ഇന്നു ചേര്‍ന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ തീരുമാനമായില്ല. വസ്തുക്കളുടെ വില, നികുതിയിളവ് എന്നിവയിൽ തീരുമാനമെടുക്കാൻ മന്ത്രിതല ഉപസമിതിയെ നിശ്ചയിച്ചു. അടുത്ത മാസം എട്ടിനകം സമിതി റിപ്പോ൪ട്ട് സമ൪പ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. വാക്സിൻ, മരുന്ന് അടക്കമുള്ള കോവിഡ് പ്രതിരോധ വസ്തുക്കളുടെ നികുതിയിളവായിരുന്നു 43ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിന്റെ സുപ്രധാന അജണ്ട. സ൪ക്കാ൪ ആശുപത്രികളിൽ നിലവിൽ വാക്സിൻ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ ലഭിക്കുന്ന വാക്സിന് നികുതി […]

Uncategorized

ജിഎസ്ടിക്കു കീഴിൽ വന്നാൽ പെട്രോളും ഡീസലും എത്ര രൂപയ്ക്ക് വിൽക്കാം?

ന്യൂഡൽഹി: ഇന്ധനവില ജിഎസ്ടിക്കു കീഴിലായാൽ പെട്രോൾ 75 രൂപയ്ക്കും ഡീസൽ 68 രൂപയ്ക്കും വിൽക്കാമെന്ന് എസ്ബിഐ പഠനം. ഇത് നടപ്പാക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടെന്നും സാമ്പത്തിക വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 യുഎസ് ഡോളറായിരിക്കുന്ന അവസ്ഥയിൽ ഇന്ധവില ജിഎസ്ടിക്കു കീഴിൽ വന്നാൽ ഖജനാവിന്‍റെ വരുമാനനഷ്ടം ഒരു ലക്ഷം കോടി രൂപയായിരിക്കും. ഇത് ജിഡിപിയുടെ 0.4 ശതമാനമാണെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ കേന്ദ്രവും സംസ്ഥാനവും ഇന്ധനത്തിനു മുകളിൽ വിവിധ നികുതികളും […]

Kerala

സാലറി കട്ടില്‍ നിന്ന് പിന്‍മാറാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന. ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് സർക്കാർ നീക്കം. അടുത്ത ജിഎസ്‍ടി യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുത്തേക്കും. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം വൻ പ്രതിഷേധത്തിന് ഇടയാക്കിയത്. തീരുമാനം പുനപരിശോധിക്കണമെന്ന് ഭരണാനുകൂല സർവീസ് സംഘടനകളും നിലപാടെടുത്തു. മറ്റ് സാധ്യതകൾ തേടണമെന്ന് സി.പി.എം സെക്രട്ടറിയേറ്റും നിർദ്ദേശിച്ചു. ഇതോടെയാണ് സാലറി കട്ടിൽ നിന്ന് പിൻമാറാൻ സർക്കാർ ആലോചനകൾ ആരംഭിച്ചത്. […]

India National

ജി.എസ്.ടി കുടിശ്ശിക നല്‍കാത്തതില്‍ പാര്‍ലമെന്‍റിന് പുറത്ത് എം.പിമാരുടെ പ്രതിഷേധം

എൻ.സി.പി, ഡി.എം.കെ, ആം ആദ്മി പാർട്ടി, ശിവസേന, ആർ.ജെ.ഡി തുടങ്ങി എട്ട് പാര്‍ട്ടികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സഭാ സമ്മേളനത്തിനിടെ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. ജി.എസ്.ടി കുടിശ്ശിക നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രദേശിക രാഷ്ട്രീയ പാര്‍ട്ടികളാണ് പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ചത്. എൻ.സി.പി, ഡി.എം.കെ, ആം ആദ്മി പാർട്ടി, ശിവസേന, ആർ.ജെ.ഡി തുടങ്ങി എട്ട് പാര്‍ട്ടികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഗാന്ധി പ്രതിമക്ക് മുന്നിലായിരുന്നു പ്രതിഷേധം. വീ വാണ്ട് ജി.എസ്.ടി കോമ്പൻസേഷൻ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു എം.പിമാരുടെ പ്രതിഷേധം.

India National

കോവിഡ്, നോട്ട് നിരോധനം, ജിഎസ്ടി.. ഈ പരാജയങ്ങള്‍ ഹാര്‍വാര്‍ഡ് സ്കൂളിന്‍റെ ഭാവി പഠന വിഷയങ്ങളെന്ന് രാഹുല്‍ ഗാന്ധി

രാജ്യം കോവിഡിനെ എങ്ങനെയാണ്​ പ്രതിരോധിക്കാൻ പോകുന്നതെന്ന്​​​ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍കാല പ്രസംഗങ്ങളും രാഹുൽ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമതെത്തിയതിന്​ പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കോവിഡ്​ 19, നോട്ട്​നിരോധനം, ജി.എസ്​.ടി നടപ്പാക്കൽ എന്നിവ പരാജയം സംബന്ധിച്ച പഠനത്തിന് അമേരിക്കയിലെ ഹാർവാർഡ്​ ബിസിനസ്​ സ്​കൂള്‍ ഭാവിയില്‍ വിഷയമാക്കുമെന്നാണ് രാഹുലിന്‍റെ പരിഹാസം. രാജ്യം കോവിഡിനെ എങ്ങനെയാണ്​ പ്രതിരോധിക്കാൻ പോകുന്നതെന്ന്​​​ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും രാഹുൽ ട്വീറ്റിനൊപ്പം […]