India

ജി.എസ്.ടി കൗണ്‍സില്‍ യോഗം വിളിയ്ക്കുന്നില്ല; കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനങ്ങള്‍

ജി.എസ്.ടി വ്യവസ്ഥകളുടെ ലംഘനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനങ്ങള്‍. ജി.എസ്.ടി കൗണ്‍സില്‍ യോഗം വിളിയ്ക്കാത്ത കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ജി.എസ്.ടി നിയമത്തിലെ സെക്ഷന്‍ ആറിലെ നിര്‍ദേശം കേന്ദ്രം ലംഘിച്ചതായും സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നാല് മാസത്തില്‍ ഒരിയ്ക്കല്‍ ജി.എസ്.ടി കൗണ്‍സില്‍ ചേരണം എന്നാണ് സെക്ഷന്‍ ആറിലെ വ്യവസ്ഥ. സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കാതിരിയ്ക്കാനുള്ള കേന്ദ്രനീക്കമാണിതെന്ന് പശ്ചിമ ബംഗാള്‍, ഛത്തീഗഢ്, രാജസ്ഥാന്‍, തമിഴ്‌നാട് സര്‍ക്കാരുകള്‍ പറയുന്നു. അതിനിടെ പശ്ചിമ ബംഗാളിന് ലഭിക്കേണ്ട ചരക്ക്- സേവന നികുതിയുടെ വിഹിതം കൃത്യമായി നല്‍കുന്നില്ലെങ്കില്‍ ജി.എസ്.ടി. […]

India

ബംഗാളിന്റെ കുടിശിക കേന്ദ്രം തീർത്തില്ലെങ്കിൽ ജി.എസ്.ടി. അടയ്ക്കില്ല; മമത ബാനർജി

പശ്ചിമ ബംഗാളിന് ലഭിക്കേണ്ട ചരക്ക്- സേവന നികുതിയുടെ വിഹിതം കൃത്യമായി നൽകുന്നില്ലെങ്കിൽ ജി.എസ്.ടി. നൽകുന്നത് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി മുന്നറിയിപ്പ് നൽകി. നികുതിവിഹിതം നൽകാൻ പറ്റുന്നില്ലെങ്കിൽ കേന്ദ്ര സർക്കാർ രാജിവെച്ചു പോകട്ടെയെന്നും മമത പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ വിതരണം ചെയ്യേണ്ട തുക കേന്ദ്രസർക്കാർ മനപൂർവം വൈകിക്കുകയാണെന്നും ഇതിനെതിരേ ആദിവാസി വിഭാഗങ്ങൾ തെരുവിലിറങ്ങണമെന്നും മമത പറഞ്ഞു. കൂലി കുടിശിക കിട്ടാൻ തൊഴിലാളികൾ കേന്ദ്രസർക്കാരിന്റെ കാലു പിടിക്കണമെന്നാണോ അവർ കരുതുന്നതെന്നും മമത ചോദിച്ചു. ഝാർഗ്രാം ജില്ലയിലെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് […]

India Kerala

ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനുള്ള നീക്കത്തിന് കേരളം എതിരുനിൽക്കുന്നു എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ഇന്ധനവില ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാനുള്ള നീക്കത്തിന് കേരളം എതിരു നില്ക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി.ജി.എസ്.ടി യോഗത്തിന്റെ പരിഗണനയ്ക്ക് വിഷയം വയ്ക്കാൻ കേരളാ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, കേരളത്തിലെ ധനമന്ത്രി ഇതിനോട് യോജിച്ചില്ല. പെട്രോൾ വില ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരാൻ മോദി സർക്കാർ തയ്യാറാണ്. ഇന്ധനവില ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരാൻ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരുമായി ധാരണയിലെത്തണം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളാണ് ക്രിയാത്മകമായ നിലപാട് സ്വീകരിക്കേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

National

ആരോപണങ്ങളുടെ പേരിൽ ഉന്നത ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കരുത്; ജിഎസ്ടി അറസ്റ്റുകൾക്ക് കർശന നിയന്ത്രണം

ജിഎസ്ടിയുമായി ബന്ധപ്പെട്ട അറസ്റ്റുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ജിഎസ്ടി, കസ്റ്റംസ് അധികൃതർക്കാണ് റവന്യൂ മന്ത്രാലയം നിർദ്ദേശം നൽകിയത്. ജിഎസ്ടി നിയമത്തെ ഉപയോഗിച്ച് ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രമേ അറസ്റ്റ് നടപടികൾ നടത്താവൂ എന്നാണ് നിർദ്ദേശം. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതിനും നിയന്ത്രണമുണ്ട്. ആരോപണങ്ങൾ ഉണ്ട് എന്നതിന്റെ പേരിൽ വിളിച്ചുവരുത്തി ഉന്നത കോർപ്പറേറ്റ് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കരുതെന്ന് റവന്യൂ മന്ത്രാലയം നിർദ്ദേശം നൽകി.

Kerala

നിത്യയോപയാഗ സാധനങ്ങളുടെ ജി എസ് ടി; കേന്ദ്രം വ്യക്തത വരുത്തണമെന്ന് ധനമന്ത്രി

നിത്യയോപയാഗ സാധനങ്ങളുടെ ജി എസ് ടിയിൽ കേന്ദ്രം വ്യക്തത വരുത്തണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിലെ നിയമം ആരും ദുരുപയോഗം ചെയ്യരുത്. കേരളത്തിന്റെ നിലപാട് കൗൺസിൽ വ്യക്തമാക്കി. വലിയ കടകളിലെ ബ്രാൻഡ് ഉത്പന്നങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ചില്ലറയായി വിൽക്കുന്നതിന് നികുതി ഏർപ്പെടുത്താൻ പാടില്ലെന്നാണ് നിലപാട്. 5 ശതമാനം നികുതി ഈടാക്കില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. 75 ശതമാനം കച്ചവട സ്ഥാപനങ്ങളിലും 5 ശതമാനം നികുതി ബാധകമല്ല. കേന്ദ്ര സർക്കാർ കാര്യങ്ങൾ മനസിലാകും എന്നാണ് കരുതുന്നത്. മിൽമ […]

Kerala

നിത്യോപയോഗ സാധനങ്ങൾക്ക് കേരളത്തിലും ജിഎസ്ടി; നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു

നിത്യോപയോഗ സാധനങ്ങൾക്ക് 5 ശതമാനം ജിഎസ്ടി വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന വരുംമുൻപേ കേരളം നികുതി നടപ്പാക്കിത്തുടങ്ങി. കേരളത്തിൽ ജിഎസ്ടി വർധന നടപ്പാക്കില്ലെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി അറിയിച്ചത്. ഈ മാസം 18നു തന്നെ ജിഎസ്ടി വർധന നടപ്പാക്കി കേരളം ഉത്തരവിറക്കിയിരുന്നു. ഉത്തരവിൻ്റെ പകർപ്പ് 24നു ലഭിച്ചു. ഈ മാസം 18നാണ് കേന്ദ്രം നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ഏർപെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ കേരളവും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ഒരാഴ്ചയായി ഈ […]

National

ജിഎസ്ടി നികുതി കമ്മിറ്റി യോഗം ഇന്ന്

ദേശീയ ജി.എസ്.ടി നികുതി പരിഷ്‌കരണകമ്മിറ്റി ഇന്ന് ഓൺലൈനായി യോഗം ചേരും. സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാലും അംഗമാണ്. അടുത്ത ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന് കമ്മിറ്റി ഇന്ന് രൂപം നൽകും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് കമ്മിറ്റി അധ്യക്ഷൻ. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ജി.എസ്.ടി നഷ്ടപരിഹാരം ഈ മാസം നിറുത്താനിരിക്കെ നികുതി പരിഷ്‌കരണ കമ്മിറ്റി റിപ്പോർട്ടിന് ഏറെ പ്രധാന്യമുണ്ട്. സംസ്ഥാനങ്ങളുടെ നികുതിവരുമാനം വർദ്ധിപ്പിക്കാനുള്ള ശുപാർശകൾക്കാവും കമ്മിറ്റി മുൻഗണന നൽകുകയെന്നാണ് സൂചന. എന്നാൽ ഇതുമൂലം അവശ്യസാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കയുമുണ്ട്. […]

National

ജി എസ് ടി നിയമനിർമാണത്തിന് കേന്ദ്രസർക്കാരിനും, സംസ്ഥാനങ്ങൾക്കും തുല്യ അധികാരം; സുപ്രിംകോടതി

ജിഎസ് ടി സംബന്ധിച്ച നിയമനിർമാണത്തിന് കേന്ദ്രസർക്കാരിനും, സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്ന് സുപ്രിംകോടതി. ജിഎസ് ടി കൗൺസിൽ ശുപാർശകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധകമല്ലെന്നും, ഉപദേശത്തിന്റെ മൂല്യം മാത്രമേ ഉള്ളുവെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മേൽ ജിഎസ് ടി കൗൺസിൽ ശുപാർശകൾ ബാധകമാക്കിയാൽ രാജ്യത്തെ സഹകരണ ഫെഡറൽ ഘടനയെ ബാധിക്കും. ഗുജറാത്ത് ഹൈക്കോടതിയുടെ ഒരു വിധി ശരിവച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ശ്രദ്ധേയമായ വിധി. ജിഎസ് ടി യുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് […]

India Uncategorized

ബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

ബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷത വഹിക്കും. ജിഎസ്ടി നിരക്കുകൾ ഏകീകരിക്കുന്നതു സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോർട്ട് ചർച്ചചെയ്യും. നിലവിലുള്ള 4 സ്ലാബുകൾക്കു പകരം 3 സ്ലാബുകൾ കൊണ്ടുവരണമെന്നും 12%, 18% എന്നീ സ്ലാബുകൾ ഏകീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. വസ്ത്രങ്ങളുടെയും ചെരുപ്പിന്റെയും ചരക്ക് സേവനനികുതി കൂട്ടുന്നത് യോഗത്തിൽ ചർച്ചാവിഷയമാകും. ജനുവരി ഒന്ന് മുതൽ വസ്ത്രങ്ങളുടെ ചരക്ക് സേവനനികുതി 12 ശതമാനമാക്കാനാണ് കേന്ദ്രതീരുമാനം. […]

India

രാജ്യത്ത് ജിഎസ്‌ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു

രാജ്യത്ത് ഒക്ടോബറിൽ ജിഎസ്‌ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു. കേന്ദ്ര ജിഎസ്‌ടി 23,861 കോടി, സംസ്ഥാന ജിഎസ്‌ടി 30,421 കോടി, സംയോജിത ജിഎസ്‌ടി 67,361 കോടി എന്നിങ്ങനെയാണ്‌ വരവ്‌. കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച്‌ 24 ശതമാനവും 2019–-20 ഒക്ടോബറിനെ അപേക്ഷിച്ച്‌ 36 ശതമാനവും കൂടുതലാണിത്‌. ജിഎസ്‌ടി നടപ്പാക്കിയശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയും. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം. ചിപ്പുകളുടെ ദൗർലഭ്യം കാറുകളുടെയടക്കം വിൽപ്പനയെ ബാധിച്ചില്ലായിരുന്നെങ്കിൽ ഒക്ടോബറിൽ വരുമാനം വീണ്ടും ഉയരുമായിരുന്നു കേരളത്തിന്റെ […]