Kerala

മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല; ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് സർക്കാർ വിജ്ഞാപനം. സ്‌കൂൾ കുട്ടികളിലും മുതിർന്നവരിലും മയക്കുമരുന്ന് ഉപയോഗവും വിതരണവും ക്രമാതീതമായി വർദ്ധിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ശിക്ഷാ നടപടികൾ പര്യാപ്തമല്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവർക്ക് പരോൾ അനുവദിച്ചാൽ, ശിക്ഷിക്കപ്പെട്ടവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനും കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും കേസുകൾ വർദ്ധിക്കുന്നതും ഇടയാക്കും. […]

Kerala

പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ വ്യാപക പ്രതിഷേധം; വെട്ടിലായി സർക്കാർ

പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ വെട്ടിലായത് സർക്കാർ. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജന സംഘടനകൾ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്. വേണ്ടത്ര ആലോചനയില്ലാതെ തിടുക്കപ്പെട്ടാണ് തീരുമാനമെടുത്തതെന്നാണ് മുന്നണിയിലെ ഘടകകക്ഷികളുടെ നിലപാട്. ഈ സാഹചര്യത്തിൽ തീരുമാനം പുന:പരിശോധനയ്ക്കുള്ള സാധ്യതയേറുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുമ്പോൾ ശക്തമായ പ്രതിഷേധം സർക്കാർ മുൻകൂട്ടി കണ്ടിരുന്നില്ല. വളരെകുറച്ചു മാത്രം ജീവനക്കാരേ ഈ സ്ഥാപനങ്ങളിലുള്ളൂവെന്നും അതിനാൽ വ്യാപകമായ പ്രതിഷേധമുണ്ടാകില്ലെന്നുമായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ സർക്കാരിന്റെ പ്രതീക്ഷകൾക്കപ്പുറമുള്ള പ്രതിഷേധമാണ് യുവജന സംഘടനകളിൽ നിന്നും […]

Uncategorized

വിഴിഞ്ഞം തുറമുഖ സമരം

വിഴിഞ്ഞം തുറമുഖ സമരത്തിൽ ലത്തീൻ അതിരൂപതയുമായി ഇന്ന് ജില്ലാതല സർവകക്ഷിയോഗം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന യോഗത്തിൽ പുരധിവസമുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയാകും. തുറമുഖ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് വലിയതുറ ഇടവകയുടെ നേതൃത്വത്തിലാണ് റാലിയും ഉപരോധവും നടക്കുക. മത്സ്യത്തൊഴിലാളികളുടെ തുറമുഖ വിരുദ്ധ സമരത്തിൽ സമവായത്തിന്റെ എല്ലാ സാധ്യതകളും തേടുകയാണ് സർക്കാർ. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭാ മന്ദിരത്തിൽ ചേരുന്ന ജില്ലാ തല സർവകക്ഷി യോഗത്തിൽ പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ തേടും. ജില്ലയിൽ നിന്നുള്ള മന്ത്രിമാർ വി. ശിവൻകുട്ടി, ആന്റണി […]

Kerala

എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; സർക്കാരിന്റെ അപ്പീൽ മാറ്റി

തിരുവനന്തപുരം ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ജൂൺ മൂന്നിലേക്ക് മാറ്റി. സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അപ്പീൽ ജൂൺ മാസത്തിലേക്ക് മാറ്റിയത്. ചെയ്യാത്ത കുറ്റത്തിന് പരസ്യ വിചാരണ നേരിട്ട എട്ടുവയസുകാരിക്ക് നഷ്ട പരിഹാരം നൽകാനാവില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഉദ്യോ​ഗസ്ഥയുടെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച്ചയ്ക്ക് സർക്കാരിന് നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടിലാണ് ​ഗവൺമെന്റ്. ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആര്‍ഒയുടെ ഭീമന്‍ […]

Kerala

സിൽവർ ലൈൻ; സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീൽ മാറ്റി

സിൽവർ ലൈൻ തടഞ്ഞ സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീൽ മാറ്റി. വിശദമായ ഉത്തരവിനായാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ മാറ്റിയത്. സർവേ തടഞ്ഞ രണ്ടാമത്തെ ഇടക്കാല ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബെഞ്ച് പരാമർശിച്ചു. രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ അഡ്വക്കേറ്റ് ജനറൽ തന്റെ അതൃപ്തി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷൻ ബെഞ്ച് കേസിൽ വിധി പറയാൻ മാറ്റിയ കാര്യം സിംഗിൾ ബെഞ്ചിനെ […]

Kerala

Lokayukta : ഭേദ​ഗതി സംസ്ഥാന സർക്കാർ വിഷയമെന്ന് വിശദീകരണം;​ഗവർണർ ഒപ്പിട്ടാൽ നിയമ നടപടിക്ക് പ്രതിപക്ഷം

തിരുവനന്തപുരം: ലോകായുക്ത (lokayukta)നിയമഭേദഗതിയില്‍(amendment of law) സര്‍ക്കാര്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ ഇനി ഗവർണറുടെ(governor) നീക്കം നിര്‍ണ്ണായകം.നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവര്‍ണര്‍ ഇന്ന് നിലപാട് എടുത്തേക്കും. ഗവര്‍ണർ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങും. ഓര്‍ഡിനൻസ് തിരിച്ചയച്ചാല്‍ സര്‍ക്കാരിന് വൻ തിരിച്ചടിയാകും. ലോകായുക്ത നിയമത്തിലെ 14 ാം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടി.അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം തേടിയ ശേഷമാണ് […]

Business

പൊതുമേഖല കമ്പനി ആസ്തിയുടെ വിപണി മൂല്യം പ്രഖ്യാപിക്കും; നിക്ഷേപകരെ ആകര്‍ഷിക്കാനെന്ന് വിശദീകരണം

കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല കമ്പനികളുടെ ആസ്തിയുടെ വിപണി മൂല്യം പ്രഖ്യാപിക്കാന്‍ നീക്കം. ഭൂമിയുടേയും മറ്റ് റിയല്‍ എസ്റ്റേറ്റ് ആസ്തികളുടേയും വിവരങ്ങള്‍ അറിയിക്കാന്‍ കേന്ദ്രം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാലന്‍സ് ഷീറ്റില്‍ വര്‍ഷങ്ങളായി ആസ്തിമൂല്യം കുറഞ്ഞ് രേഖപ്പെടുത്തിയിരിക്കുന്ന ഇത്തരം കമ്പനികളെ സ്വകാര്യ സ്ഥാപനങ്ങളുടെ ആസ്തിമൂല്യത്തിനൊപ്പം ഉയര്‍ത്തുകയാണ് ലക്ഷ്യം. ബാലന്‍സ് ഷീറ്റിലേക്ക് റിയല്‍ എസ്‌റ്റേറ്റ് ആസ്തികളുടെ ഇപ്പോഴത്തെ വിപണി മൂല്യം രേഖപ്പെടുത്തുന്നതോടെ കൂടുതല്‍ നിക്ഷേപകരേയും ആകര്‍ഷിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തി മൂല്യം ഉയരുന്നതോടെ ഓഹരി വിലയിലും നേട്ടമുണ്ടാകുമെന്നാണ് […]

Kerala

വിമർശനത്തിന് പിന്നാലെ തീരുമാനം; പൊലീസുകാരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് പൊലീസ് വഹിക്കും. കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമത്തിനിരയായ പൊലീസുകാർക്ക് സർക്കാർ ചികിത്സാ സഹായം ഇതുവരെ നൽകിയിട്ടില്ലെന്ന് കേരള പൊലീസ് അസോസിയേഷൻ ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോഴും പൊലീസുകാർ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകും. ചികിത്സ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും തീരുമാനമായിട്ടുണ്ട്. ഡ്യൂട്ടിക്കിടെ സംഭവിച്ച കാര്യത്തിന് ചികിത്സാ […]

Kerala

ചീഫ് വിപ്പിന്റെ പേഴ്‌സണൽ സ്റ്റാഫിൽ 17 പേര്‍ കൂടി; പദവി തന്നെ അനാവശ്യമെന്ന വിവാദങ്ങൾക്കിടെ നിയമനം

ചീഫ് വിപ്പ് ഡോ. എൻ ജയരാജിൻ്റെ പേഴ്സണൽ സ്റ്റാഫിൽ 17 പേരെ കൂടി അനുവദിച്ച് സർക്കാർ ഉത്തരവ്. എൻ ജയരാജിൻ്റെ പേഴ്‌സണൽ സ്റ്റാഫിന് ശമ്പള ഇനത്തിൽ ചെലവ് പ്രതിവർഷം ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് . ചീഫ് വിപ്പിന്റെ പേർസണൽ സ്റ്റാഫിൽ ഏഴ് പേരെ സർക്കാർ അനുവദിച്ചിരുന്നു ഡ്രൈവറും പേഴ്സണൽ അസിസ്റ്റൻ്റും അടക്കമാണ് അനുവദിച്ചത്. ഇതുകൂടാതെയാണ് 17 പേരെ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതിൽ നാല് പേർ […]

Kerala

വന്യമൃഗ ആക്രമണം; സംസ്ഥാന, ജില്ലാ തല സമിതികൾ രൂപീകരിച്ചു

വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്ഥാന തല, ജില്ലാ തല സമിതികൾ രൂപീകരിച്ച് സർക്കാർ ഉത്തരവ്. സംസ്ഥാന തല കമ്മിറ്റിയുടെ ചെയർമാൻ ചീഫ് സെക്രട്ടറിയാണ്. ജില്ലാ തലത്തിൽ കളക്ടർ അധ്യക്ഷനാകും. ദേശീയ വന്യജീവി ബോര്‍ഡിൻ്റെ ശുപാര്‍ശ പ്രകാരമാണ് സമിതികള്‍ രൂപീകരിച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല ഏകോപന സമിതിയില്‍ 14 അംഗങ്ങള്‍ ഉണ്ട്. മനുഷ്യ, വന്യമൃഗ സംഘര്‍ഷം പരമാവധി കുറയ്ക്കാന്‍ ആവശ്യമായ മനുഷ്യശേഷി, നഷ്ടപരിഹാരം നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങൾ സമിതികളുടെ ചുമതലയിൽ […]