Kerala

സംസ്ഥാന വ്യാപക റെയ്ഡ്; ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍, കൂടുതൽ തലസ്ഥാനത്ത്

സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള സംസ്ഥാന വ്യാപക പൊലീസ് റെയ്‌ഡിൽ ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്ക് പ്രകാരം ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തതായി കേരളാ പൊലീസ് അറിയിച്ചു. വ്യവസ്ഥകൾ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കിയെന്ന് പൊലീസ് അറിയിച്ചു. (Police Raid) ഇക്കാലയളവില്‍ പൊലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 6,305 മൊബൈല്‍ ഫോണുകള്‍ പരിശോധനക്കായി പിടിച്ചെടുത്തു.ഗുണ്ടകള്‍ക്കെതിരെ നടത്തി വരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന പൊലീസ് […]

Kerala

കേരളത്തിൽ സർക്കാർ സ്‌പോൺസേർഡ് സിപിഐഎം ഗുണ്ടാ ആക്രമണം: കെ സി വേണുഗോപാൽ

കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് സി.പി.എം ഗുണ്ടാ ആക്രമണമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ജില്ലകൾ തോറും അക്രമം നടത്തി കേരളത്തെ ചോരക്കളമാക്കാനാണ് സി.പി.ഐ.എമ്മും പിണറായി സർക്കാരും ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വ്യാപക അക്രമം അരങ്ങേറിയിട്ടും മൗനം പുലർത്തുന്ന മുഖ്യമന്ത്രി അക്രമങ്ങൾക്ക് ഒത്താശ പകരുകയുകയാണെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി. രണ്ടു ദിവസത്തിനിടെ കോൺഗ്രസ് ഓഫീസുകൾക്കു നേരെയും പ്രവർത്തകർക്ക് നേരെയും വ്യാപക അക്രമമുണ്ടായി. ജനപ്രതിനിധികളെ പോലും പൊലീസിന്റെ ഒത്താശയോടെ കയ്യേറ്റം ചെയ്യാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. […]

Kerala

സംസ്ഥാനത്തെ വ്യാപക റെയ്‌ഡിൽ അറസ്റ്റിലായത് 13032 ഗുണ്ടകൾ

സംസ്ഥാനത്തെ വ്യാപക റെയ്‌ഡിൽ അറസ്റ്റിലായത് 13032 ഗുണ്ടകൾ. ഗുണ്ടാ നിയമപ്രകാരം 250 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 9 വരെയുള്ള കണക്കാണിത്. റെയ്‌ഡ്‌ നടത്തിയത് 16680 സ്ഥലങ്ങളിലാണ്. അതിൽ ഏറ്റവും കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയത് തിരുവനന്തപുരം റൂറലിൽ 1506 പേർക്കെതിരെയാണ്. ആലപ്പുഴയില്‍ 1322 പേരും കൊല്ലം സിറ്റിയില്‍ 1054 പേരും പാലക്കാട് 1023 പേരും കാസര്‍ഗോഡ് 1020 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്. 1103 എണ്ണം. […]

Kerala

സംസ്ഥാന വ്യാപക റെയ്ഡില്‍ 7,674 ഗുണ്ടകള്‍ അറസ്റ്റില്‍

ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാൻ വിവിധ ജില്ലകളില്‍ റെയ്ഡ് ഉള്‍പ്പെടെയുളള പൊലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് 7674 സാമൂഹിക വിരുദ്ധര്‍ അറസ്റ്റിലായി. 7767 വീടുകള്‍ റെയ്ഡ് ചെയ്തു. 3245 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയപ്രകാരം 175 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങള്‍, ഒമിക്രോണ്‍ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. […]

Uncategorized

ഗുണ്ടകളെ നേരിടാന്‍ പൊലീസ് സ്ക്വാഡ്; ഏകോപന ചുമതല മനോജ് എബ്രഹാമിന്

സംസ്ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പൊലീസ് സ്ക്വാഡ് രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്ക്വാഡിന്റെ നോഡല്‍ ഓഫിസർ. അതിഥി തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കും. സ്വർണക്കടത്ത് തടയാൻ ക്രൈം ബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തിൽ മറ്റൊരു സ്ക്വാഡും പ്രവർത്തിക്കും. ഡിജിപി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. എല്ലാ ജില്ലകളിലും രണ്ട് സ്ക്വാഡുകള്‍ ഉണ്ടായിരിക്കും. ഇതുവഴി ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. തൊഴിലാളി ക്യാമ്പുകളിൽ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്തും. ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കാനും […]