Kerala

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപ വിലയുള്ള സ്വർണമാണ് പിടിച്ചത്. ഇരുവരും ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. ദുബായിൽ നിന്നും സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ വന്ന ഹസീനയിൽ നിന്നുമാണ് 1250 ഗ്രം സ്വർണം പിടിച്ചെടുത്തത്. ഇവർ കുന്നംകുളം സ്വദേശിയാണ്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന ഷെമിഷാനവാസിൽ നിന്നും 827 ഗ്രം സ്വർണം പിടിച്ചു. ഇവർ മലപ്പുറം സ്വദേശിയാണ്. സ്വർണ ബിസ്‌ക്കറ്റ് കഷണങ്ങൾ ആക്കിയാണ് ശരീരത്തിൽ […]

India Kerala

എം. ശിവശങ്കറിനെ റിമാന്‍റ് ചെയ്തു

കള്ളപ്പണം വെളുപ്പിച്ചതിന് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ശിവശങ്കറിനെ കാക്കാനാട് ജയിലിലേക്ക് മാറ്റും. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട വിധി പറല്‍ ഈ മാസം 17ലേക്ക് മാറ്റി.

Kerala

കരിപ്പൂരില്‍ വൻ സ്വർണവേട്ട; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരന്‍ ഉൾപ്പെടെ 7 പേർ പിടിയില്‍

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ ഉൾപ്പെടെ 7 പേർ കസ്റ്റഡിയിൽ. കുഴമ്പ് രൂപത്തിൽ കടത്താൻ ശ്രമിച്ച 10 കിലോ സ്വർണം ഡിആർഐ ആണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം ദുബൈയിൽ നിന്നെത്തിയ വിമാനത്തിലാണ് സ്വർണം പിടികൂടിയത്. അൻസാർ എന്ന ക്യാബിൻ ക്രൂ അംഗവും ആറ് യാത്രക്കാരുമാണ് പിടിയിലായത്. അന്‍സാറിന്‍റെ അരയില്‍ കെട്ടിവെച്ച നിലയിലായിരുന്നു സ്വര്‍ണം. യാത്രക്കാരുടെയും ശരീരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. നാല് കോടിയോളം രൂപ വരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. നേരത്തെ ലഭിച്ച […]

Kerala

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്റ്റംസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ടു

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്റ്റംസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ടു. ശരീരത്തില്‍ ഒളിച്ച സ്വര്‍ണം കണ്ടെത്താന്‍ പരിശോധനക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 12 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍ നിന്ന് എത്തിയ മലപ്പുറം നമ്പൂരിപ്പൊട്ടി സ്വദേശി മൂസ്സാന്‍ അയിലകരയാണ് കസ്റ്റംസിനെ അക്രമിച്ച് കടന്ന് കളഞ്ഞത്. ഇയാളുടെ ശരീരത്തില്‍ സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ദേഹപരിശോധനക്കായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് […]

Kerala

വടക്കാഞ്ചേരി ലൈഫ് ക്രമക്കേട്; ഐ ഫോണുകള്‍ പിടിച്ചെടുക്കും

വടക്കാഞ്ചേരി ലൈഫ് ക്രമക്കേടിലെ കോഴ ഇടപാടിന് തെളിവായ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. ബാക്കിയുള്ള ഫോണുകള്‍ കൈമാറാന്‍ നിര്‍ദ്ദേശിച്ച് അന്വേഷണസംഘം ഉടന്‍ നോട്ടീസ് നല്‍കും. ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും എന്‍ഫോഴ്സ്മെന്‍റ് ജയിലിലെത്തി ചോദ്യം ചെയ്തു. വടക്കാഞ്ചേരി ലൈഫ് ക്രമക്കേടില്‍ യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി കൈമാറിയ ഐ ഫോണുകള്‍ എല്ലാം കണ്ടെത്താനാണ് വിജിലന്‍സ് തീരുമാനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് ഐ ഫോണ്‍ ലഭിച്ചെന്ന് […]

Kerala

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനെ ലക്ഷ്യമിട്ട് പ്രതിപക്ഷ നീക്കം

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനെ ലക്ഷ്യമിട്ട് പ്രതിപക്ഷ നീക്കം. സ്വര്‍ണകള്ളകടത്തിലെ നയതന്ത്ര ബാഗേജ് വിട്ടു കൊടുക്കാനടക്കം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. സ്വര്‍ണകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പങ്കാളിത്തം ശിവശങ്കറില്‍ മാത്രം ഒതുങ്ങില്ലെന്ന് സ്ഥാപിക്കാനാണ് പ്രതിപക്ഷ നീക്കം. പേര് പറയാതെയായിരുന്നു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ലക്ഷ്യം വെച്ചുള്ള പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍. എന്നാല്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു പടി […]

Kerala

എന്ത് ന്യായീകരണമാണ് ഇനി പറയാനുള്ളത്? -എം.കെ മുനീർ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതിനെ സംസ്ഥാന സർക്കാർ എന്ത് പറഞ്ഞു ന്യായീകരിക്കുമെന്ന് എം. കെ മുനീർ. ‘ മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്, ഇപ്പോൾ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെയല്ലേ? ‘ ഫേസ്ബുക് പോസ്റ്റിലൂടെ ഉപപ്രതിപക്ഷ നേതാവ് പരിഹസിച്ചു വിദേശ കമ്പനിയുമായി സ്വന്തം നിലയിൽ കരാർ ഒപ്പിടാൻ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അ​ദ്ദേഹമെന്നും മുഖ്യമന്ത്രിയുടെ പരമ യോഗ്യനെയാണ്​ അറസ്​റ്റ്​ ചെയ്​തിരിക്കുന്നതെന്നും എം.കെ. മുനീർ പറഞ്ഞു. വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ […]

Kerala

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയെന്ന് പൊലീസ്

ഐ.ടി വകുപ്പിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയെന്ന് പോലീസ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം പൂർത്തിയായ ശേഷം സ്വപ്നയെ ചോദ്യം ചെയ്യാനാണ് കന്‍റോണ്‍മെന്‍റ് പൊലീസിന്‍റെ തീരുമാനം. പിഡബ്യൂസിയുടേയും വിഷന്‍ ടെക്കിന്‍റേയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ കേസിൽ തുടർ നടപടികൾ വൈകുകയാണ്. ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ബികോം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് തട്ടിപ്പിന്‍റെ കൂടുതൽ […]

Kerala

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിൽ വ്യക്തത വരുത്താതെ കേന്ദ്രം

സ്വർണക്കടത്ത് കേസിൽ വ്യക്തത വരുത്താനാകാതെ കേന്ദ്രം. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് മറുപടിയില്ല. എൻഐഎ അന്വേഷണം നടക്കുകയാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിനാണ് മറുപടി. കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരായ ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കെ സുധാകരൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവരാണ് ചോദ്യമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ, സർക്കാർ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് കേന്ദ്രസർക്കാർ ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകിയത്. […]

Kerala

കെ ടി ജലീലിന് ക്ലീൻ ചിറ്റ് നൽകാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; വീണ്ടും ചോദ്യം ചെയ്യും

നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവത്തിൽ മന്ത്രി കെ ടി ജലീലിന് എതിരായ അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്ലീൻ ചിറ്റ് നൽകിയില്ല. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യും. മന്ത്രിയുടെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്ക് കൈമാറിയെന്നാണ് വിവരം. കൂടാതെ ലൈഫ് മിഷൻ വിവാദത്തിൽ മന്ത്രി ഇ പി ജയരാജന്റെ മകനും അന്വേഷണ പരിധിയിലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ. മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് തുടർച്ചയായി രണ്ട് ദിവസമാണെന്നാണ് […]