HEAD LINES Kerala Latest news

കോട്ടയത്ത് ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച, ഒരു കോടിയുടെ സ്വർണം മോഷ്ടിച്ചു

കോട്ടയം : കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാൻസിലാണ് കവർച്ചയുണ്ടായത്. ഒരു കോടിയോളം രൂപയുടെ സ്വർണവും 8 ലക്ഷം രൂപയും നഷ്ടമായി. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തായിരുന്നു മോഷണം. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിഞ്ഞത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്. സ്ഥാപനത്തിനു ചുറ്റും സോപ്പുപൊടി വിതറിയ നിലയിലാണ് .പൊലീസ് സംഘമെത്തി അന്വേഷണം ആരംഭിച്ചു. 

Kerala

ഗുരുതര വീഴ്‌ച; ശബരിമലയില്‍ നടവരവായി ലഭിച്ച സ്വര്‍ണം സ്ട്രോങ് റൂമിലെത്താന്‍ വൈകി

ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം യഥാസമയം ദേവസ്വംബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. 180 പവൻ സ്വർണമെത്തിക്കുന്നതിൽ വീഴ്ചയുണ്ടായതായാണ് തിരുവാഭരണം കമ്മിഷണർ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെയാണ് ഡിസംബർ 27മുതൽ ജനുവരി 19 വരെ ലഭിച്ച 180 പവൻ സ്വർണം സ്ട്രോങ് റൂമിൽ എത്തിച്ചത്.നടയടച്ചതിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ സ്വർണവും വെള്ളിയുമെല്ലാം സ്‌ട്രോങ്‌ റൂമിലെത്തിക്കുന്നതാണ് രീതി. ശബരിമലയിൽത്തന്നെ സ്വർണ ഉരുപ്പടികൾ സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചതായി തിരുവാഭരണം കമ്മിഷണർ അറിയിച്ചു. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലഘട്ടത്തിൽ 410 പവൻ സ്വർണമാണ് ശബരിമലയിൽ നടവരവായി […]

Kerala

നെടുമ്പാശേരി വിമാനത്താവളത്തിൽ അഞ്ചര കിലോ സ്വർണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായ്- ചെന്നൈ വിമാനത്തിൽ എത്തിയ അഞ്ച് യാത്രക്കാരിൽ നിന്ന് അഞ്ചര കിലോ സ്വർണമാണ് പിടികൂടിയത്. രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് വിവരം. ദുബായ് വിമാനത്തിൽ ചെന്നൈയിലും അവിടെ നിന്ന് കൊച്ചിയിൽ എത്തുകയും ചെയ്തവരാണ് പിടിയിലായത്. മൂന്ന് പേരിൽ നിന്ന് 355 ഗ്രാം സ്വർണവും മറ്റ് രണ്ട് പേരിൽ നിന്ന് ബാക്കി സ്വർണവും പിടികൂടി. ഡിആർഐ പിടികൂടിയ സ്വർണത്തിന് പുറമേ ഉടമസ്ഥനില്ലാതെ 573 ഗ്രാം സ്വർണവും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം […]

Kerala

നെടുമ്പാശേരിയിൽ ഒരു കോടിയുടെ സ്വർണ്ണം പിടികൂടി

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട. ഒരു കോടി രൂപയുടെ സ്വർണം പരിശോധനയിൽ പിടികൂടി. ഷാർജയിൽ നിന്നെത്തിയ ചെന്നൈ സ്വദേശിയിൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഒരു കിലോയിലേറെ തൂക്കമുള്ള രണ്ട് സ്വർണ ബിസ്ക്കറ്റുകളാണ് പരിശോധനയിൽ പിടിച്ചടുത്തത്. സ്വർണ ബിസ്ക്കറ്റുകൾ അടിവസ്ത്രത്തിനടിയിൽ ഒളിപ്പിച്ചാണ് ഇയാൾ അനധികൃതമായി കടത്താൻ ശ്രമിച്ചത്.

Kerala

കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി; മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 38 ലക്ഷം രൂപ വില വരുന്ന 858 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എത്തിയ മലപ്പുറം മേലനം സ്വദേശി ഷമീമില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Kerala

സ്വർണം കടത്ത് കേസ്; കെ.ടി.റമീസ് പോയത്​ സ്വർണ, വജ്ര ബിസിനസിനെന്ന്

ആഫ്രിക്കയിലേക്കും ടാൻസാനിയയിലേക്കുമുള്ള യാത്രകളെക്കുറിച്ചും റമീസിനെ പലതവണ ചോദ്യം ചെയ്​തായും എന്‍.ഐ.എ കോടതിയെ അറിയിച്ചു. പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി നൽകണമെന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി തള്ളി സ്വർണം കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ കെ.ടി.റമീസ്​ താൻസാനിയയിലേക്ക്​ പോയത്​ സ്വർണ-വജ്ര ഖനന ബിസിനസിനെന്ന് സമ്മതിച്ചെന്ന് എൻ.ഐ.എ. ആഫ്രിക്കയിലേക്കും ടാൻസാനിയയിലേക്കുമുള്ള യാത്രകളെക്കുറിച്ചും റമീസിനെ പലതവണ ചോദ്യം ചെയ്​തായും എന്‍.ഐ.എ കോടതിയെ അറിയിച്ചു. പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി നൽകണമെന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി തള്ളി. സ്വർണ കടത്ത് കേസിലെ മുഖ്യ […]

Business

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണ്ണം : റെക്കോര്‍ഡ് വര്‍ദ്ധനവ്

റെക്കോര്‍ഡ് വര്‍ദ്ധനവുമായി സ്വര്‍ണ്ണം. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. പവന് 24,400 രൂപയായി. ഇന്നെലെ പവന് 24,000 രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ദ്ധനവിലാണ് സ്വര്‍ണ്ണമിപ്പോള്‍. ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഗ്രാമിന് 3030 രൂപയായിരുന്നു. രാജ്യാന്തരവിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ കൂടി 1304 ഡോളറായി.അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതും,വിവാഹസീസണ്‍ അടുത്തതുമാണ് നിരക്ക് ഉയരാന്‍ കാരണം. അന്താരാഷ്ട്രവിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ നിരക്ക് 1302 ഡോളറാണ്. 2012ല്‍ ഗ്രാമിന് 3030 രൂപ എന്നതായിരുന്നു ഇത് വരെയുള്ള റെക്കോര്‍ഡ്. […]