പാചകവാതക സിലിണ്ടറിനുള്ളിൽ ഗ്യാസിന് പകരം പച്ചവെള്ളം. ചേലക്കര തിരുവില്വാമല കുത്താമ്പുളിയിലാണ് പാചകത്തിനായി നിറച്ച ഗ്യാസ് സിലിണ്ടറിനുള്ളിൽ വെള്ളം കണ്ടെത്തിയത്. തിരുവില്വാമല കുത്താമ്പുള്ളി വലീയവീട്ടിൽ ലക്ഷ്മിയുടെ വീട്ടിലാണ് 3 ആഴ്ച മുമ്പ് ഇന്ത്യൻ ഗ്യാസ് കമ്പനിയുടെ ഒറ്റപ്പാലം തോട്ടക്കര സത്യം ഏജൻസിയിൽ നിന്നും ഗ്യാസ് കൊണ്ടുവച്ചത്. 1150 രൂപ നൽകി നിറച്ച സിലിണ്ടർ് രണ്ട് ദിവസത്തെ ഉപയോഗത്തിന് ശേഷം നിശ്ചലമാവുകയായിരുന്നു. ‘രാവിലെ എഴുനേറ്റ് അരിയിട്ട് ഇത്തിരി കഴിഞ്ഞപ്പോൾ തന്നെ തീ കത്തുന്നത് നിന്നു. അതിൽ നിന്ന് എന്തോ ശബ്ദവുമുണ്ടായിരുന്നു. […]
Tag: gas cylinder
പാചക വാതക വില വര്‍ധിപ്പിച്ചു
രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1,110 രൂപയിലേക്കെത്തി. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വര്‍ധനവാണുണ്ടായത്. വാണിജ്യ സിലിണ്ടറിന് നിലവിലെ വില 1,773 രൂപയില്‍ നിന്ന് 2,124 രൂപയായി. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 350. 50 രൂപ വര്‍ധിപ്പിച്ചതോടെ ആകെ വില 2119.50 രൂപയാകും. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വില […]
എറണാകുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരുക്ക്
എറണാകുളം തോപ്പുംപടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ടോപ് ഹോം ഹോട്ടലിലായിരുന്നു അപകടം. രണ്ടു ജീവനക്കാർക്ക് പരുക്കേറ്റു. ഏതാണ്ട് ഉച്ചയ്ക്ക് ശേഷമാണ് എറണാകുളം തോപ്പുംപടിയിലെ ടോപ് ഹോം ഹോട്ടലിൽ ഇത്തരത്തിൽ ഒരു അപകടം ഉണ്ടായത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരായ അഫ്താബ്, സജിൻ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. പൊട്ടിത്തെറിക്കിടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ആളുകൾ ഉണ്ടായിരുന്നു. പക്ഷേ വലിയ അപകടത്തിലേക്ക് കാര്യങ്ങൾ നീങ്ങിയില്ല. അപകടം നടന്ന് ഉടൻതന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും […]
വാരാണസിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; ഒരു മരണം, 3 പേർക്ക് പരുക്ക്
വാരണാസിയിലെ ജംഗം ബാരി മേഖലയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് തകർന്നു. അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും മറ്റ് മൂന്ന് താമസക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. രാവിലെ 9.15 ഓടെയാണ് സംഭവം. രാവിലെയോടെ പ്രദേശത്ത് വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. തൊട്ടു പിന്നാലെ ചിലരുടെ നിലവിളി ഉയർന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ വീടിന്റെ ചുമരും മേൽക്കൂരയും തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന വീട്ടുക്കാരെയാണ് കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചതായും അയൽവാസികൾ പറഞ്ഞു. രണ്ട് മുറികളുടെ […]
ഒരു വർഷം ഇനി 15 സിലിണ്ടർ മാത്രം; ഗാർഹിക പാചകവാതക സിലിണ്ടർ ഉപയോഗ നിയന്ത്രണം പ്രാബല്യത്തിൽ
ഗാർഹിക പാചകവാതക സിലിണ്ടർ ഉപയോഗ നിയന്ത്രണം പ്രാബല്യത്തിൽ. ഒരു വർഷം പതിനഞ്ച് സിലിണ്ടർ മാത്രമെ ഇനി മുതൽ ലഭിക്കു. ഇതോടെ ആഹാരം പാചകം ചെയ്യാൻ പാചകവാതകത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. ഗാർഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണം. കേന്ദ്ര സർക്കാർ നിർദേശ പ്രകാരം പൊതുമേഖലാ കമ്പനികൾ നിയന്ത്രണം നടപ്പാക്കി തുടങ്ങി. ഇനി മുതൽ പതിനഞ്ച് സിലിണ്ടർ വാങ്ങി കഴിഞ്ഞാൽ പതിനാറാമത്തെ സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കില്ല. […]
വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂടി
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ഇൻസെന്റീവ് റദ്ദാക്കി എണ്ണക്കമ്പനികൾ. ഇൻസന്റീവ് ഇനത്തിൽ നൽകി വന്ന 240 രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വില 1508 രൂപയിൽ നിന്നും 1748 രൂപയായി ഉയരും. ഇതോടെ ഹോട്ടലുകളടക്കം ഇനി പുതുക്കിയ നിരക്കിൽ സിലിണ്ടർ വാങ്ങേണ്ടി വരും. ഹോട്ടലുകാർക്കും പൊതുജനത്തിനും ഒരുപോലെ ഇരുട്ടടിയാകുന്ന വർധനവാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകൾക്ക് ഉണ്ടാകാൻ പോകുന്നത്. സിലിണ്ടറൊന്നിന് നൽകിവന്ന 240 രൂപ ഇൻസന്റീവ് എടുത്തുകളഞ്ഞതോടെ വിലവർദ്ധനവ് രൂക്ഷമാകും. കേന്ദ്രം അനുവദിച്ചിരുന്ന ഇൻസന്റീവ്, നഷ്ടം […]
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു. സിലിണ്ടറിന് 94.50 രൂപയാണ് കുറച്ചത്. ഇതോടെ പുതുക്കിയ വില 1896.50 രൂപയായി.
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 2357.50 രൂപ ആയി വില.
വീണ്ടും ഇരുട്ടടി…! പാചകവാതക വില വീണ്ടു കൂടി; 1000 കടന്നു
ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഗാര്‍ഹിക സിലിണ്ടറിനും വിലകൂട്ടിയത്. പെട്രോള്‍ ഡീസല്‍ ഇന്ധന വിലയില്‍ നട്ടം തിരിയുന്നു ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് തുടര്‍ച്ചയായുണ്ടാകുന്ന ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധനയും. മാര്‍ച്ച് 22ന് 50 രൂപയുടെ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോഴുള്ള […]
പാചക വാതക വില കൂട്ടി
പാചക വാതക വില കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്. ഇന്നലെ ഇന്ധനവിലയിലും വർധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ പുതുക്കിയ വില പ്രാബല്യത്തിൽ വരും. നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് 105.18 […]