കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും അതിവേഗം ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ റിയാദിലെ ജി20 ഉച്ചകോടിക്ക് സമാപനമായി. കോവിഡ് സാഹചര്യത്തിൽ പിന്നോക്ക രാജ്യങ്ങൾക്കുള്ള കടം തിരിച്ചടവ് കാലാവധി ഇനിയും ദീർഘിപ്പിച്ച് നൽകുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനക്കും വ്യാപാര സംഘടനക്കുമുള്ള പിന്തുണ ഉച്ചകോടി ആവർത്തിച്ചു. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളാണ് ഉച്ചകോടി നടത്തിയത്. ഉച്ചകോടിയുടെ സംഗ്രഹം സൗദി ധനകാര്യ മന്ത്രി വിശദീകരിച്ചു. ലോകാരോഗ്യ സംഘടന, ഐഎംഎഫ് പോലുള്ള ലോകത്തിന്‍റെ പ്രധാന ആശ്രയ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താനാണ് ജി20 തീരുമാനം. യു.എസ് പ്രസിഡന്‍റ് […]
Tag: G20 summit 2020
ജി 20 ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കം
കോവിഡ് വാക്സിൻ കണ്ടെത്താനുള്ള ധനസമാഹരണമടക്കം ചർച്ചയാകുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കമാകും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കർമ പദ്ധതി യോഗം ചർച്ച ചെയ്യും. 20 രാഷ്ട്രത്തലവന്മാരും ഓൺലൈനിൽ സംബന്ധിക്കുന്ന ഉച്ചകോടി വൈകിട്ട് ആറരക്കാണ് തുടക്കമാവുക. വൈകിട്ട് നാലുമണിക്ക് വിവിധ വിഷയങ്ങളിലെ ചർച്ചകൾക്കും തുടക്കം കുറിക്കും. ഇന്ത്യൻ സമയം വൈകിട്ട് നാലു മണിയോടെയാണ് സൗദി ആദ്യമായി അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കം. സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഖാലിദ് അൽ […]
സൗദി ജി20 ഉച്ചകോടി ഓണ്‍ലെെനായി നടക്കും
ഈ വര്‍ഷത്തെ ജി-ട്വന്‍റി ഉച്ചകോടി ഓണ്‍ലൈന്‍ വഴിയാകും നടക്കുകയെന്ന് സൌദി അറേബ്യ. നവംബര്‍ 21, 22 തിയതികളിലാണ് ലോകനേതാക്കള്‍ സംബന്ധിക്കുന്ന ഉച്ചകോടി. സൗദിയുടെ ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉച്ചകോടിയിലെ അധ്യക്ഷന്‍. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഉച്ചകോടി ഓണ്‍ലൈനില്‍ നടത്താനുള്ള തീരുമാനം. നവംബർ 21, 22 തീയതികളില്‍ റിയാദില്‍ വെച്ചായിരുന്നു ഉച്ചകോടി നടക്കേണ്ടത്. കോവിഡ‍് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ ആ ദിവസങ്ങളില്‍ തന്നെ ഉച്ചകോടി നടക്കും. ആതിഥേയരായ സൗദിയുടെ ഭരണാധികാരി സൽമാൻ രാജാവാണ് അധ്യക്ഷന്‍. ഉച്ചകോടിക്ക് മുന്നോടിയായി അംഗ […]