HEAD LINES Kerala

ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം ചെയ്യും; എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് എത്തിയെന്ന് മന്ത്രി

ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം ചെയ്യും. വിതരണം വൈകുന്നത് കണക്കിലെടുത്താണ് തീരുമാനം. എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് എത്തിയെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. നെൽ കർഷകർക്ക് ഉള്ള മുഴുവൻ കുടിശികയും കൊടുത്ത് തീർത്തു.(G R Anil About Onam kit distribution) ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ ഭക്ഷ്യമന്ത്രി നിർദേശം നൽകി. ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാനും മന്ത്രി നിർദേശിച്ചു. ഭക്ഷ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ […]

Kerala

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ റേഷന്‍കടകള്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തുറന്നുപ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. ration shop time changed ഉച്ചയ്ക്ക് ശേഷം നാല് മണി മുതല്‍ വൈകിട്ട് ഏഴുവരെയും പ്രവര്‍ത്തിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി മാസത്തെ റേഷന്‍ മാര്‍ച്ച് നാല് വരെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Kerala

‘തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കും’; ഷവർമ പോലെയുള്ള ഭക്ഷണം പാഴ്‌സൽ വാങ്ങുന്നത് കുറയ്ക്കണമെന്ന് മന്ത്രി ജി ആർ അനിൽ

തട്ടുകടകളിലേക്കുള്‍പ്പടെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കിടെ രണ്ടുപേര്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കുന്നത്. ഭക്ഷ്യവിഷബാധ വർധിക്കുന്നുവെന്നത് സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും വ്യക്തമാക്കി. ഷവർമ പോലെയുള്ള ഭക്ഷണം പാഴ്‌സൽ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളിൽ നിന്ന് ഇവ കഴിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. “ഷവർമ അടക്കമുള്ള ഉത്പന്നങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ കഴിച്ചില്ലെങ്കിൽ അത് കേടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങൾ പാഴ്‌സൽ വാങ്ങുന്നത് […]

Kerala

ഓണക്കിറ്റ് വിതണം; ഒരു കുടുംബത്തിനും കിറ്റ് നിഷേധിക്കപ്പെട്ടില്ല, ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി

ഓണക്കിറ്റ് വിതരണത്തിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ആശങ്ക വേണ്ട. ഒരു കുടുംബത്തിനും കിറ്റ് നിഷേധിക്കപ്പെട്ടില്ല. ഉൽപ്പന്നങ്ങളുടെ കുറവുണ്ടായാൽ അത് മാറ്റി നൽകും. കിറ്റ് വിതരണം 71 ശതമാനം പൂർത്തിയായി. റാഗിപ്പൊടിയും കാബോളിക്ക് കടലയും റേഷൻകടകൾ വഴി വിതരണം ചെയ്യാനാകും. അടുത്ത മാസം മുതൽ ഇത് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ മെട്രോ ഫെയറുകൾക്കും തുടക്കമായിരുന്നു. തിരുവനന്തപുരത്തെ മെട്രോ […]

Kerala

മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന വി മുരളീധരന്റെ വാദം അടിസ്ഥാന രഹിതം; ഭക്ഷ്യ മന്ത്രി

കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം കുറച്ചെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. സംസ്ഥാനം മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം അടിസ്ഥാന രഹിതമാണ്. സാമ്പത്തിക വിഹിതം വിട്ടുകിട്ടാൻ വി മുരളിധരൻ ഇടപെടുകയാണ് വേണ്ടതെന്ന് ഭക്ഷ്യ മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.മണ്ണെണ്ണ വില കുത്തന കൂടുകയും ചെയ്‌തു. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിച്ചു. 59 രൂപയായിരുന്നത് 81 രൂപയാണ് ഒരു ലിറ്ററിന് […]

India Kerala

ഓണച്ചന്തകൾ ഓഗസ്റ്റ് 14 മുതൽ ; സപ്ലൈകോ ഓൺലൈൻ വിപണനത്തിലേക്ക്

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് 14 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ഓണക്കാലത്തെ വരവേൽക്കാൻ പൊതുവിതരണ സംവിധാനം സജ്ജമെന്നും മന്ത്രി. തിരുവനന്തപുരം കേന്ദ്രമാക്കി സപ്ലൈകോ ഓൺലൈൻ വിപണനം ആരംഭിക്കും. ഓണകിറ്റിൽ 17 ഇനങ്ങൾ ലഭ്യമാക്കും. സംസ്ഥാനത്തെ കർഷകരുടെ ഭക്ഷ്യ ഉത്പ്പന്നങ്ങൾ കൂടി കിറ്റിൽ ഉൾപ്പെടുത്തുമെന്നും റേഷൻ കാർഡ് സംബന്ധിച്ച പോരായ്മകൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് കാലമായതുകൊണ്ട് ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യപ്രദമായ ഇടങ്ങൾ പരിഗണിച്ചാകും വില്പനയ്ക്കുള്ള സ്ഥലങ്ങൾ കണ്ടെത്തുക. നിയമസഭാമണ്ഡല അടിസ്ഥാനത്തിലുള്ള […]