‘വിമാനദുരന്തത്തിലേതുപോലെ പെട്ടിമുടിയില്‍ മരിച്ചതും മനുഷ്യരാണ്. ഞങ്ങളുടെ ജീവനുപോലും രണ്ടാം തരം വിലയാണ് സര്‍ക്കാര്‍ കല്‍പ്പിക്കുന്നത്’ രാവിലെ നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ്. തോട്ടം തൊഴിലാളിയുടെ രക്തമാണ് ചായയുടെ നിറമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ജി. ഗോമതി. ‘ടാറ്റയുടെ നിയമവിരുദ്ധ സാമ്രാജ്യവും തൊഴിലാളികളുടെ കൂട്ടക്കുരുതിയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘ഞങ്ങളുടെ ഈ കഷ്ടപ്പാട് നിങ്ങളാരും അറിയുന്നില്ല, ഇവിടെ മനുഷ്യന്‍ മരിച്ചുവീഴുന്നത് കാണുന്നില്ലേ. പെട്ടിമുടിയില്‍ നല്ല റോഡില്ല, ഭയങ്കര കുന്നുകള്‍, ഭയങ്കര മഴ, […]