രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലത്തിന്റെ ആഴക്കടലിൽ വീണ്ടും ഇന്ധന പര്യവേഷണം നടത്താനൊരുങ്ങുന്നു. രണ്ട് വർഷം മുമ്പ് കൊല്ലത്തിന്റെ ആഴക്കടലിൽ നടത്തിയ പര്യവേഷണത്തിൽ ഇന്ധന സാന്നിദ്ധ്യത്തിന്റെ സൂചന ലഭിച്ചതിനാലാണ് പര്യവേഷണം തുടരാൻ തീരുമാനിച്ചത്. ആഴക്കടലിൽ ക്രൂഡ് ഓയിലിന്റെ സാന്നിദ്ധ്യമുള്ള 18 ബ്ലോക്കുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. കൊല്ലം തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയുള്ള ബ്ലോക്കുകളിലെ പര്യവേഷണം വൈകാതെ ആരംഭിച്ചേക്കും. 18 ബ്ലോക്കുകളിൽ ഒരെണ്ണത്തിൽ ഖനനം നടത്തുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഡൽഹി ആസ്ഥാനമായ ഒരു സ്വകാര്യ […]
Tag: fuel
ശ്രീലങ്കൻ പ്രതിസന്ധി; 40,000 ടൺ ഡീസൽ കൈമാറി ഇന്ത്യ
ശ്രീലങ്കയിലേക്കുള്ള ഇന്ത്യൻ സഹായം കൈമാറിയതായി റിപ്പോർട്ട്. ഇന്ത്യ വാഗ്ദാനം ചെയ്തിരുന്ന 40,000 ടൺ ഡീസൽ ലങ്കയിൽ എത്തി. ശ്രീലങ്കയിലുടനീളമുള്ള നൂറുകണക്കിന് പമ്പുകളിൽ വൈകുന്നേരത്തോടെ ഇന്ധന വിതരണം പുനരാരാംഭിക്കുമെന്നും റിപ്പോർട്ട്. വിവിധ പ്രതിസന്ധികൾ നേരിടുന്ന രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിതരണം നിലച്ചിരുന്നു. ശ്രീലങ്കയ്ക്ക് 40,000 ടൺ അരിയും ഇന്ത്യ നൽകും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവഴി ലങ്കയിലെ വിലവർധന താൽക്കാലികമായി പിടിച്ചു നിർത്താൻ സർക്കാരിന് സാധിക്കും. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും […]