Kerala

മുന്നാക്ക സംവരണം: ഇടതു സര്‍ക്കാര്‍ ഉദ്യോഗമേഖലയെയും മുന്നാക്കക്കാര്‍ക്ക് തീറെഴുതുന്നു – ഫ്രറ്റേണിറ്റി

പി.എസ്.സി നിയമനങ്ങളിലും മുന്നാക്ക സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഉദ്യോഗ മേഖലയെ അപ്പാടെ മുന്നാക്കക്കാര്‍ക്ക് തീറെഴുതുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. പിന്നാക്ക ജനതയെ വഞ്ചിക്കുകയും സംവരണത്തെ അടിമുടി അട്ടിമറിക്കുകയും ആണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നത്. സംഘപരിവാറിന്റെ സംവരണ വിരുദ്ധ, സവര്‍ണ അജണ്ടയുടെ നടത്തിപ്പുകാരായി മാറുകയാണ് കേരളത്തില്‍ ഇടതുപക്ഷം. ഇന്ത്യന്‍ ജനാധിപത്യത്തെ രൂപപ്പെടുത്തുകയും സാമൂഹ്യനീതിയുടെ അടിസ്ഥാനമായി വര്‍ത്തിക്കുകയും ചെയ്യേണ്ട സംവരണത്തെ സംരക്ഷിക്കാന്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ബാധ്യസ്ഥമാണ്. ഈ പോരാട്ടങ്ങളില്‍ ഫ്രറ്റേണിറ്റി തുടര്‍ന്നുമുണ്ടാകുമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഇടതു സര്‍ക്കാരിന്റെ സംവരണ അട്ടിമറിയില്‍ […]

Kerala

സര്‍ക്കാര്‍ ജോലികളില്‍ മുന്നാക്ക സംവരണത്തിന് മന്ത്രിസഭാ അംഗീകാരം; ഇനി മുതല്‍ സാലറി കട്ടില്ല

സര്‍ക്കാര്‍ ജോലികളില്‍ മുന്നാക്ക സംവരണത്തിന് മന്ത്രിസഭയുടെ അംഗീകാരം. നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ പിഎസ്‍സി നിര്‍ദേശിച്ച ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍ക്കാര്‍ ജോലികളില്‍ മുന്നാക്ക സംവരണത്തിന് മന്ത്രിസഭയുടെ അംഗീകാരം. നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ പിഎസ്‍സി നിര്‍ദേശിച്ച ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇനി മുതല്‍ സാലറി കട്ട് ഉണ്ടാവില്ല. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.