Kerala

വീട്ടിലെ പിവിസി പൈപ്പിനുള്ളിൽ പെരുമ്പാമ്പ്

തിരുവനന്തപുരത്ത് വീട്ടിലെ പിവിസി പൈപ്പിനുള്ളിൽ പെരുമ്പാമ്പ് കയറി. ആര്യനാട് ചൂഴ സ്വദേശി രവിയുടെ വീട്ടിലെ വെള്ളം പോകുന്ന പൈപ്പിലാണ് പെരുമ്പാമ്പ് കയറിയിരുന്നത്. വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിലെ ആർ.ആർ.ടി അംഗം റോഷിണിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ 24 ന് ലഭിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വെള്ളം പോകാനായി ഉപയോഗിച്ചിരുന്ന 15 മീറ്റർ നീളമുള്ള പിവിസി പൈപ്പിലാണ് പെരുമ്പാമ്പ് കയറിയത്. വെള്ളം പോകാത്തതിനെ തുടർന്ന് പൈപ്പ് പരിശോധിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ വനം […]

Kerala

ഒളകര ആദിവാസി കോളനി സർവേ; ഉദ്യോഗസ്ഥരെ തടഞ്ഞ് വനംവകുപ്പ്

ഒളകര ആദിവാസി കോളനിയിലെ ഭൂപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം അട്ടിമറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ.സർവ്വേ നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. ഒളകര ആദിവാസി കോളനിയിലെ ജനങ്ങൾക്ക് ഭൂമി അളന്നു തിരിക്കുന്നതിനായി എത്തിയ സർവ്വേ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരെയാണ് വനം ഉദ്യോഗസ്ഥർ തടഞ്ഞത്. മന്ത്രി കെ രാജന്റെയും കളക്ടറുടെയും നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗം ചേർന്നശേഷമാണ് ട്രൈബൽ സർവേ ഡിപ്പാർട്ട്മെന്റുകൾ ഒളകരയിൽ എത്തിയത്.എന്നാൽ സർവ്വേ തടഞ്ഞ വനം വകുപ്പ് സർവേ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് കടത്തിവിട്ടില്ല. ഇതോടെ ആദിവാസികളുടെ […]

HEAD LINES Kerala

പത്തനംതിട്ടയിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി

പത്തനംതിട്ട കട്ടച്ചിറയിൽ റോഡരികിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി. ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവ കുട്ടിയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നി​ഗമനം. രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ കുട്ടിയെ അവശ നിലയിൽ കണ്ടത്. കടുവയ്ക്ക് ഒന്നര വയസ്സ് പ്രായമുണ്ടെന്നാണ് വിലയിരുത്തൽ. നെറ്റിയിലും കഴുത്തിനു പിന്നിലും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയെ റാന്നിയിലേക്ക് കൊണ്ടുപോയി. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നി​ഗമനം. പരിസരത്തുനിന്ന് ആനപിണ്ഡവും […]

Local

വണ്ടിപ്പെരിയാറിൽ നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ പിടിയിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ പിടിയിൽ. വേട്ടക്ക് ഉപയോഗിച്ച തോക്കും തിരകളും 120 കിലോയോളം മ്ലാവിന്റെ ഇറച്ചിയും പിടികൂടി. സ്ഥിരമായി വേട്ട നടത്തി ഇടുക്കി, കോട്ടയം ജില്ലകളിൽ ഇറച്ചി വിൽക്കുന്ന സംഘത്തിൽ പെട്ടവരാണ് പ്രതികളെന്നും വനം വകുപ്പ് കണ്ടെത്തി. ( vandiperiyar four hunters under custody ) മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആൻറണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്പനാർ കല്ലാർ സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്. വേട്ടയാടിയ 120 […]

Kerala Latest news

കോഴിക്കോട് നഗരത്തിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്

കോഴിക്കോട് നഗരത്തിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്. നിലവിൽ പിടിയിലായ നാല് പേർക്ക് ആനക്കൊമ്പ് എത്തിച്ച് നൽകിയ തമിഴ്‌നാട് സ്വദേശിക്കായുള്ള അന്വേഷണമാണ് നടക്കുന്നത്. സംസ്ഥാനതലത്തിൽ വനം കൊള്ളക്കാരെ പിടികൂടാൻ നടപടി ഉടനെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 8 കിലോ തൂക്കമുള്ള ആനക്കൊമ്പുകളാണ് വനംവകുപ്പ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയാണ് മലപ്പുറം സ്വദേശികൾക്ക് ആനക്കൊമ്പ് കൈയ്മാറിയതെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. ആനക്കൊമ്പ് വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ […]

Kerala

ഓട്ടോയിൽ വനം വകുപ്പ് തന്നെ മാംസം വച്ച് കാട്ടിറച്ചി കടത്താൻ ശ്രമിച്ചെന്ന് കള്ളക്കേസ്; ആദിവാസി യുവാവിനെതിരെ ചുമത്തിയ കേസ് പിൻവലിച്ചു

ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവ് സരുൺ സജിക്ക് എതിരെ ചുമത്തിയ കള്ളക്കേസ് പിൻവലിച്ച് വനം വകുപ്പ്. വാഹനത്തിൽ വനം വകുപ്പ് വച്ചത് കന്നുകാലിയുടെ മാംസമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതിനെ തുടർന്ന് കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷ വനം വകുപ്പ് കട്ടപ്പന ജുഡിഷ്യൽ ഫറ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയ സരുൺ 10 ദിവസമാണ് ജയിലിൽ കിടന്നത്.  2022 സെപ്റ്റംബർ 20നാണ് സംഭവം നടക്കുന്നത്. കണ്ണംപടിയിൽ വച്ച് ആദിവാസി യുവാവിന്റെ ഓട്ടോ വനം വകുപ്പ് […]

National

ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യന്; രാഷ്ട്രപതി ദ്രൗപതി മുർമു

ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ നടന്ന ചടങ്ങിൽ ഗജ് ഉത്സവ് -2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. ആന-മനുഷ്യ സംഘർഷം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നമാണ്. ആനകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലോ സഞ്ചാരത്തിലോ ഉണ്ടാക്കിയ തടസ്സമാണ് സംഘർഷത്തിന്റ മൂല കാരണം. ( Responsibility of man elephant conflict lies with society: Draupadi Murmu ). ആനകളെ ബഹുമാനിക്കുന്നതാണ് ഇന്ത്യൻ പാരമ്പര്യം. ആനകൾ സമൃദ്ധിയുടെ പ്രതീകമാണ്. […]

Kerala

അരിക്കൊമ്പൻ അപകടകാരി, 2005-ന് ശേഷം 34 പേർ കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടു; വനം വകുപ്പ്

അരിക്കൊമ്പൻ അപകടകാരിയെന്ന് വനം വകുപ്പിന്റെ സത്യവാങ്മൂലം. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പൻ. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു. 2017-ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു . അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യും. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമെന്ന് വനംവകുപ്പ് വ്യക്തമാക്കി. അരിക്കൊമ്പനെ നേരത്തെ പലതവണ പിടികൂടി മാറ്റിയതാണ്. […]

Kerala

ആളിക്കത്തി കാട്ടുതീ; വേനല്‍കാലത്ത് സംസ്ഥാനത്ത് കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് വനംവകുപ്പ്

വേനല്‍കാലത്ത് സംസ്ഥാനത്താകെ കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് കണക്ക്. 133 ഇടങ്ങളിലാണ് ഈ വര്‍ഷം കാട്ടുതീ കത്തിപ്പടര്‍ന്നത്. കാട്ടുതീ പലതും മനുഷ്യ ഇടപെടല്‍ മൂലമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. തീപിടുത്തവുമായി ബന്ധപ്പെട്ട് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് വനംവകുപ്പ് അറിയിച്ചു. 133 സംഭവങ്ങളിലായി ആകെ കത്തിയത് 309.3 ഹെക്ടര്‍ വനഭൂമിയാണ്. കൂടുതല്‍ വനഭൂമി കത്തിയത് ഇടുക്കി കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന ഹൈറേഞ്ച് സര്‍ക്കിളിലാണെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അന്‍പത്തിനാലിടങ്ങളിലായി 82 ഹെക്ടര്‍ വനഭൂമിയാണ് കത്തിനശിച്ചത്. മലപ്പുറം പാലക്കാട് ജില്ലകളുള്‍പ്പെടുന്ന ഈസ്റ്റേണ്‍ […]

Kerala

പിടി 7 നെ പി​ടി​കൂ​ടാനുള്ള ദൗത്യം തുടങ്ങി; ഇന്ന് തന്നെ മ​​​യ​​​ക്കു​​​വെ​​​ടി വയ്ക്കാൻ ശ്രമം

ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലി​​​റ​​​ങ്ങു​​​ന്ന പി.​​​ടി 7 കാ​​​ട്ടാ​​​ന​​​യെ പി​​​ടി​​​ക്കാ​​​നുള്ള ദൗത്യം തുടങ്ങി. ആനയെ തെരഞ്ഞ് ആർആർടി സംഘം പുലർച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂ​​​ന്ന് കു​​​ങ്കി ആ​​​ന​​​ക​​​ളും ആ​​​ന​​​യെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നു​​​ള്ള ദൗ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇന്ന് തന്നെ മ​​​യ​​​ക്കു​​​വെ​​​ടി വയ്ക്കാനാണ് ശ്രമം. ആർആർടി സംഘം നിലവിൽ പിടി 7 നെ നിരീക്ഷിച്ചുവരികയാണ്. ആനയുടെ സാന്നിധ്യം മനസിലാക്കിയാൽ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പിടി […]