ഉറുഗ്വെ മുൻ നായകൻ ഡിയെഗോ ഗോഡിൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു. അർജൻ്റൈൻ ക്ലബ് വെലെസ് സാർസ്ഫീൽഡ് താരമായ ഗോഡിൻ ലീഗിലെ അവസാന മത്സരം കളിച്ചതിനു ശേഷമാണ് കളി നിർത്തുകയാണെന്നറിയിച്ചത്. 37 വയസുകാരനായ താരം അത്‌ലറ്റിക്കോ മാഡ്രിഡിൻ്റെ ഇതിഹാസതാരമായിരുന്നു. 2003ൽ ഉറുഗ്വെ ക്ലബ് സിഎ സെറോയിലൂടെയാണ് താരത്തിന്റെ പ്രൊഫഷൺ ഫുട്‌ബോൾ കരിയറിന്റെ തുടക്കം. 2006 മുതൽ 2007 വരെ ഉറുഗ്വെ ക്ലബ് നാസിയോണലിൽ കളിച്ചു. 2007ൽ ലാ ലിഗ ക്ലബ് വിയ്യാറയലിലെത്തി. 2010ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ. ഒൻപത് സീസണുകളിൽ […]
Tag: Football
മെസിയെ അവതരിപ്പിച്ച് ഇൻ്റർ മയാമി; അമേരിക്കയിൽ അരങ്ങേറ്റം വെള്ളിയാഴ്ച
സൂപ്പർ താരം ലയണൽ മെസിയെ ഔദ്യോഗികമായി അവതരിപ്പിച്ച് മേജർ ലീഗ് ഫുട്ബോൾ ക്ലബ് ഇൻ്റർ മയാമി. തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ക്ലബ് അർജൻ്റൈൻ ഇതിഹാസ താരത്തെ അവതരിപ്പിച്ചത്. 36കാരനായ താരം ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമനിൽ നിന്നാണ് അമേരിക്കയിലെത്തിയത്. പുതിയ ക്ലബിൽ മെസി വെള്ളിയാഴ്ച അരങ്ങേറുമെന്നാണ് വിവരം. ലീഗ്സ് കപ്പിൽ ക്രുസ് അസൂളിനെതിരെ താരം ആദ്യ മത്സരം കളിക്കും. ഇംഗ്ലണ്ടിൻ്റെ മുൻ താരം ഡേവിഡ് ബെക്കാം ഇൻ്റർ മയാമിയുടെ സഹ ഉടമയാണ്.
അരങ്ങേറ്റം കുറിക്കാൻ ജൈസ്വാളും ഇഷാൻ കിഷനും; ആദ്യ ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് വെസ്റ്റ് ഇൻഡീസ്
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിൻഡീസ് നായകൻ ക്രെയിഗ് ബ്രാത്‍വൈറ്റ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വീണ് പോയ ഇന്ത്യൻ ടീമിന്റെ തിരിച്ച് വരവിന് കളമൊരുക്കുന്ന മത്സരമാകും ഇന്ത്യ -വെസ്റ്റ് ഇൻഡീസ് പാരമ്പരയെന്നാണ് ഇന്ത്യൻ അരാധകരുടെ പ്രതീക്ഷ. ആഥിധേയരാകട്ടെ ഏകദിന ലോകകപ്പിന് ടിക്കറ്റെടുക്കാനാകാതെ തകർന്ന് പോയതിൽ നിന്ന് കരകയറാനുള്ള ശ്രമം നടത്തനാഗ്രഹിച്ചാണ് പരമ്പരയ്ക്കിറങ്ങുന്നത് ഇന്ത്യ മാറ്റങ്ങളോടെയാണ് മത്സരസത്തിനിറങ്ങുന്നത്. കാലങ്ങളായി ഇന്ത്യയുടെ മൂന്നാം നമ്പറിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന പൂജാരയ്ക്ക് പകരം മൂന്നാം […]
ഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; പുതിയ തട്ടകം ഈസ്റ്റ് ബംഗാൾ
കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്ന മലയാളി ഫുട്ബോൾ പ്രേമികളുടെ ഇഷ്ടം ഒരുപാട് സ്വന്തമാക്കിയ ഗോൾകീപ്പർ പ്രഭ്സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഈസ്റ്റ് ബംഗാളിൽ ചേർന്നു. നേരത്തെ ട്രാൻസ്ഫർ സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ ഔദ്യോഗികമായി ഇന്ന് തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. ഗില്ലിന് നന്ദി അറിയിച്ച് കൊണ്ടുള്ള ബ്ലാസ്റ്റേഴ്‌സ് പോസ്റ്ററുകളാണ് പങ്ക് വെച്ചത്. ട്രാൻസ്ഫർ തുകയായി ലഭിക്കുന്നത് ഒന്നരക്കോടി രൂപയാണ്. അതിന് പുറമെ ഇന്ത്യയിലെ ഏത് ഗോൾ […]
ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി; വധു ബാഡ്മിന്റൺ താരം
ഇന്ത്യൻ ഫുട്ബോളിലെ മിന്നും താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹാത്തിയാണ് വധു. കേരള ബ്ലാസ്റ്റേഴ്‌സ് സഹതാരങ്ങളായ കെ.പി രാഹുൽ, ഗോൾ കീപ്പർ സച്ചിൻ സുരേഷ് തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ‘എന്റെ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ഔദ്യോഗികമാക്കി’ എന്ന അടിക്കുറിപ്പോടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സഹൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വധൂ വരന്മാർക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് […]
സഹലിനെ വില്‍ക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്? താരങ്ങളെ വാരിക്കൂട്ടാന്‍ മോഹന്‍ബഗാന്‍
കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍താരം സഹല്‍ അബ്ദുള്‍ സമദിനെ ക്ലബ് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് വിടാനൊരുങ്ങുന്ന താരത്തെ സ്വന്തമാക്കാന്‍ കോടികള്‍ മുടക്കാന്‍ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് തയ്യാറായതായി ഐഎഫ്ടിഡബ്ല്യുസി റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാന്‍സ്ഫര്‍ ഫീയായി 2.5 കോടി രൂപയും ഒരു താരത്തെയും കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സഹലിനെ മോഹന്‍ബഗാന്‍ സ്വന്തമാക്കിയാല്‍ പകരം ലിസ്റ്റന്‍ കൊളാസോയെ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചേക്കും. കൂടാതെ ബഗാന്‍ പ്രതിരോധ താരം പ്രീതം കോട്ടാലിനെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. നേരത്തെ ചെന്നൈ താരമായ […]
AIFF അവാര്‍ഡ് പ്രഖ്യാപിച്ചു; മലയാളികള്‍ക്ക് അഭിമാനമായി പരിശീലക പ്രിയ പി വി യും, ഷില്‍ജി ഷാജിയും
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളികള്‍ക്ക് അഭിമാനമായി പരിശീലക പ്രിയ പി വി യും , യുവ താരം ഷില്‍ജി ഷാജിയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച വനിതാ പരിശീലകയ്ക്കുള്ള പുരസ്‌കാരമാണ് പ്രിയ പി വി നേടിയത്. നിലവില്‍ ഇന്ത്യന്‍ ജൂനിയര്‍ സീനിയര്‍ ടീമുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് മലയാളി പരിശീലക. ഗോകുലം കേരള വനിതാ ടീമിനെ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗ് കിരീട വിജയത്തിലേക്ക് നയിച്ച കോച്ച് കൂടിയാണ് പ്രിയ പി വി. […]
ആൻഫീൽഡിൽ ലിവർപൂളിന്റെ താണ്ഡവം, നാണം കെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്(7-0)
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചിരവൈരികളുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലിവർപൂളിന് വമ്പൻ ജയം. ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ മറുപടിയില്ലാത്ത 7 ഗോളുകൾക്കാണ് ചെമ്പട വിജയിച്ചത്. കോഡി ഗാക്‌പോ, ഡാർവിൻ ന്യൂനസ്, മുഹമ്മദ് സലാ എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ റോബർട്ടോ ഫിർമീന്യോയാണ് ശേഷിക്കുന്ന ഗോൾ നേടിയത്. 1931 ൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനോട് 7-0ന് തോറ്റതിന് ശേഷം ക്ലബ്ബിന്റെ ഏറ്റവും ദയനീയമായ പരാജയമാണിത്. ആൻഫീൽഡിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന തുടക്കമാണ് കാണാൻ കഴിഞ്ഞത്. മത്സരം ആദ്യ പകുതിക്ക് പിരിയാൻ […]
സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി സൗദി അറേബ്യ
സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി സൗദി അറേബ്യ. തലസ്ഥാന നഗരമായ റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബുധനാഴ്ച മത്സരങ്ങൾക്ക് വിസിൽ മുഴങ്ങും. വിദേശ രാജ്യത്ത് നടക്കുന്ന ആദ്യത്തെ സന്തോഷ് ട്രോഫി മത്സരത്തിന് സാക്ഷികളാകാനും ചരിത്രത്തിെൻറ ഭാഗമാകാനും കഴിയുന്നതിലുള്ള സന്തോഷത്തിലാണ് സൗദി അറേബ്യ എന്ന രാജ്യവും ഇവിടുത്തെ ഇന്ത്യൻ ഫുട്ബാൾ പ്രേമികളും. സെമിയിൽ ഇടം നേടിയ പഞ്ചാബ്, സർവിസസ്, കര്‍ണാടക, മേഘാലയ ടീമുകൾ റിയാദിലെത്തി. ആദ്യ സെമി ഫൈനൽ മത്സരം ബുധനാഴ്ച […]
എക്കാലത്തെയും മികച്ച ഫുട്ബോളറാണ് മെസി; പുകഴ്ത്തി റാമോസ്
അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസിയെ പുകഴ്ത്തി സ്പാനിഷ് താരം സെർജിയോ റാമോസ്. നേരത്തെ സ്പാനിഷ് ലീഗിലെ റൈവൽ ടീമുകളായ ബാഴ്സലോണയിലും റയൽ മാഡ്രിഡിലും കളിച്ചുകൊണ്ടിരുന്ന താരങ്ങൾ ഇപ്പോൾ ഫ്രഞ്ച് ക്ലബ് പിഎസ്ജിയ്ക്കായി കളിക്കുകയാണ്. “മെസിക്കെതിരെ കളിക്കുകയെന്നത് വർഷങ്ങളോളം നീണ്ട സഹനതയായിരുന്നു. ഇപ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ കളി ആസ്വദിക്കുന്നു. എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ് മെസി. മെസിയുമായുള്ള എൻ്റെ ബന്ധം വളരെ മികച്ചതാണ്. ഞങ്ങൾക്കിടയിൽ പരസ്പര ബഹുമാനമുണ്ട്.”- പിഎസ്ജി ടിവിക്ക് നൽകിയ അഭിമുഖത്തിൽ റാമോസ് പറഞ്ഞു.