Sports

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു.79 വയസായിരുന്നു. ഇറ്റലി ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് റിവ. 35 മല്‍സരങ്ങളില്‍ നിന്ന് 45 ഗോളുകളാണ് അദ്ദേഹം നേടിയത്. 1968ല്‍ റിവയുടെ മികവിലാണ് ഇറ്റലി യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയത്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം റിവ ഇറ്റലിയെ ലോകകപ്പ് ഫൈനലിലേയ്ക്കും നയിച്ചു. കാഗ്ലിയാരിയുടെ ചരിത്രത്തിലെ ഏക സീരി എ കിരീടനേട്ടവും റിവയുടെ സുവര്‍ണകാലത്താണ്. 1990-2013 കാലഘട്ടത്തിൽ ദേശീയ ടീമിന്റെ ടീം മാനേജർ കൂടിയായിരുന്ന അദ്ദേഹം. 2006-ൽ […]

Football

ഒരേ ഒരു മെസി; ഈവർഷം ഇന്റർനെറ്റിലൂടെ ഏറ്റവുമധികം കണ്ട ഫുട്‌ബോൾ താരം

ഈവർഷം ലേകം ഏറ്റവുമധികം തിരഞ്ഞ ഫുട്‌ബോൾ താരമായി ലയണൽ മെസി. റെഫ് സ്റ്റാറ്റ്‌സ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോകകപ്പ് കിരീടം നേടിയതും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യിൽനിന്ന് ഇന്റർ മയാമിയിലേക്കുള്ള കളം മാറ്റവും മെസിയെ കൂടുതൽ തിരയാൻ കാരണമായി.(Lionel Messi the most viewed players on the internet) യു.എസിലും ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റിലൂടെ കണ്ടത് മെസിയെയാണ്. യു.എസിലെ 50 സംസ്ഥാനങ്ങളിലും മെസി ഒന്നാമതാണ്. തുർക്കി, കാനഡ, ബെൽജിയം, ചൈന, ജർമനി, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അർജന്റീന, […]

Football Sports

റഫറിയെ വിമർശിച്ചു; ബ്ലാസ്റ്റേഴ്സ് പരിശീലകന് വീണ്ടും വിലക്ക്

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന് വീണ്ടും വിലക്ക്. ഒരു മത്സര വിലക്കും 50,000 രൂപ പിഴയുമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി ചുമത്തിയത്. റഫറിയെ വിമർശിച്ചതിനാണ് ഇപ്പോഴത്തെ അച്ചടക്ക നടപടി. ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷമാണ് ഇവാൻ റഫറിമാർക്കെതിരെ വിമർശനം ഉന്നയിച്ചത്. ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നോട്ടു പോയാൽ അതിന്റെ ഉത്തരവാദികൾ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. വിലക്ക് മൂലം അദ്ദേഹത്തിന് ടച്ച് ലൈനിൽ നിൽക്കാനോ പത്രസമ്മേളനം […]

Football Sports

ചരിത്രം കുറിച്ച് എഎഫ്‌സി വിമന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരള എഫ്‌സി

എഎഫ്‌സി വിമന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരള എഫ്‌സിക്ക് ചരിത്രവിജയം. ബാങ്കോക് എഫ് സിയെ 3 ന് എതിരെ 4 ഗോളുകള്‍ക്ക് തകര്‍ത്തു. ഓരോ തവണയും പിന്നില്‍ നിന്നശേഷമാണ് തുടരെയുള്ള അക്രമണങ്ങളിലൂടെ ഗോകുലം ലീഡ് നേടിയെടുത്തത്. ആദ്യപകുതിയില്‍ സ്‌കോര്‍ 2 -1 എന്ന നിലയില്‍ ബാങ്കോക് ടീമിന് അനുകൂലമായിരുന്നു എന്നാല്‍ ഗോകുലം കേരള യുടെ വിദേശതാരമായ വെറോണിക്ക ആപ്പിയാഹ് നേടിയ ഹാട്രിക്ക് ടീമിന് മിന്നും വിജയം നല്‍കുകയായിരുന്നു. മുന്‍പും എ എഫ് സി വിമന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ […]

Football Sports

രാജസ്ഥാൻ എഫ് സിയെ തകർത്ത് ഗോകുലം; വിജയം അഞ്ച് ഗോളിന്

സ്വന്തം കാണികൾക്ക് മുന്നിൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ മികച്ച കളി പുറത്തെടുത്ത് ഗോകുലം. രാജസ്ഥാൻ എഫ് സി യെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ഗോകുലം തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിലേത് പോലെ ഗോളടിക്കുന്നതിൽ ആഹ്ളാദം കണ്ടെത്തി മുന്നറിയ ഗോകുലത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ക്യാപ്റ്റൻ അലക്സ് സാഞ്ചസിന്റെ ഹാട്രിക്കാണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്. മലയാളി താരം ശ്രീക്കുട്ടൻ, കോമ്രോൺ ടർസനോവ് എന്നിവർ ഓരോ ഗോൾ വീതം നേടി. മത്സരത്തിന്റെ മുപ്പത്തിമൂന്നാം മിനിറ്റിലാണ് ടർസനോവ് ഗോകുലത്തിനായി ആദ്യ ഗോൾ നേടിയത്. […]

Football HEAD LINES Latest news

ഓസ്‌ട്രേലിയ പിന്മാറി; 2034 ലോകകപ്പ് ഫുട്ബോൾ വേദി സൗദിയിലേക്ക്?

2034ലെ ലോകകപ്പ് ഫുട്ബോൾ സൗദിയിലേക്കെന്ന് സൂചന. ഓസ്‌ട്രേലിയ പിന്മാറിയതാണ് സൗദിക്കുള്ള സാധ്യത വർധിപ്പിച്ചത്. ഏഷ്യ-ഓഷ്യാന രാജ്യങ്ങൾക്കായിരുന്നു ഫിഫ 2034 ലോകകപ്പ് വേദിയൊരുക്കാൻ അവസരം അനുവദിച്ചിരുന്നത്. ഓസ്‌ട്രേലിയ പിന്മാറിയതിനാൽ മത്സര രംഗത്തുള്ള ഏകരാജ്യമായ സൗദിയാകും ഇനി വേദിയാകുക. 2034 ലോകകപ്പ് ആസിയാൻ രാജ്യങ്ങളിൽ നടത്താൻ ശ്രമം നടത്തിയെങ്കിലും അവസാനം പിന്മാറുകയായിരുന്നു. ശേഷം ഓസ്‌ട്രേലിയ പല രാജ്യങ്ങളെയും ഒപ്പം കൂട്ടി ശ്രമങ്ങൾ നടത്തി. എന്നാൽ ചർച്ചകൾ പുരോഗതിയില്ലാതെ അവസാനിച്ചു. ഒടുവിൽ തങ്ങൾ പിന്മാറുന്നതായി ഓസ്‌ട്രേലിയ ഇന്ന് അറിയിക്കുകയായിരുന്നു. 2026 ലോകകപ്പ് […]

Football

ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി

Lionel Messi wins Men’s Ballon d’Or 2023 for record-extending eighth time: എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്. ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തും ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും നേ​ട്ട​മാ​യി. 2009, 2010, 2011, 2012, 2015, 2019, 2021 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് മെ​സി ബാലൺ ദ് […]

International

തലയിൽ ഫുട്ബോൾ ബാലൻസ് ചെയ്തുകൊണ്ട് റേഡിയോ ടവർ കയറി; ലോക റെക്കോർഡ് നേടി നൈജീരിയക്കാരൻ

നമ്മളിൽ ഭൂരിഭാഗം പേർക്കും ഒരു പന്ത് തലയിൽ വച്ചുകൊണ്ട് നേരെ നടക്കാൻ പോലും കഴിയില്ല. എന്നാൽ തലയിൽ ഫുട്ബോൾ ബാലൻസ് ചെയ്തുകൊണ്ട് റേഡിയോ ടവർ കയറി ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് നൈജീരിയക്കാരൻ. ടോണി സോളമൻ, എന്ന യുവാവ് ഫുട്ബോൾ തലയിൽ ബാലൻസ് ചെയ്ത് 250 അടി ഉയരമുള്ള റേഡിയോ ടവറിന്റെ മുകളിലേക്ക് 150 പടികൾ കയറിയാണ് റെക്കോർഡ് നേടിയത്. “സ്വയം വെല്ലുവിളിക്കാനും മറ്റുള്ളവരെ വലിയ കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കാനും” ഈ റെക്കോർഡിലൂടെ താൻ ശ്രമിക്കുന്നതെന്നും ടോണി പറഞ്ഞു. […]

Football Sports

‘ഇത് നാഷ്‌വില്ലിൻ്റെ പ്രതികാരം’, മെസി വന്നതിന് ശേഷമുള്ള ആദ്യ സമനിലയുമായി ഇന്റർ മിയാമി

ഇന്റർ മിയാമിയുടെ വിജയക്കുതിപ്പിന് തടയിട്ട് നാഷ്‌വിൽ എഫ്‌സി. മത്സരം ഗോൾ രഹിതമായി അവസാനിച്ചു. ലയണൽ മെസി ക്ലബ്ബിലെത്തിയതിന് ശേഷം ഇതാദ്യമായാണ് മിയാമി ജയമില്ലാതെ സമനിലയിൽ കുരുങ്ങുന്നത്. ഇന്റർ മിയാമിക്കായി മെസിയുടെ ഗോളോ അസിസ്റ്റോ ഇല്ലാത്ത ആദ്യ മത്സരം കൂടിയാണിത്. മെസിയുടെ മികവിൽ ഇന്റർ മിയാമി കഴിഞ്ഞ 9 മത്സരങ്ങളും ജയിച്ചിരുന്നു. ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലിനെ തകര്‍ത്താണ് മെസിയും സംഘവും കപ്പുയര്‍ത്തിയത്. ഈ തോൽവിക്ക് പകരം വീട്ടാൻ തീരുമാനിച്ച് ഉറപ്പിച്ചായിരുന്നു നാഷ്‌വില്ലെ എഫ്‌സി ബൂട്ടണിഞ്ഞത്. ഡി.ആര്‍.വി പി.എന്‍.കെ […]

Football

മെസി മാജിക്; ചരിത്രത്തിലാദ്യമായി ഇൻ്റർ മയാമി ലീഗ് കപ്പ് ഫൈനലിൽ

ചരിത്രത്തിലാദ്യമായി ഇൻ്റർ മിയാമി യുഎസ് ലീഗ് കപ്പ് ഫൈനലിൽ. സെമിഫൈനലിൽ ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് രാജകീയമായാണ് ഇൻ്റർ മയാമി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. തുടർച്ചയായ ആറാം മത്സരത്തിലും മെസി സ്കോർ ഷീറ്റിൽ ഇടം പിടിച്ചപ്പോൾ ജോസഫ് മാർട്ടിനസ്, ജോർഡി ആൽബ, ഡേവിഡ് റൂയിസ് എന്നിവരാണ് മയാമിയുടെ മറ്റ് സ്കോറർമാർ. അലസാണ്ട്രോ ബെദോയ ഫിലാഡൽഫിയക്കായി ആശ്വാസഗോൾ നേടി. മത്സരത്തിൻ്റെ മൂന്നാം മിനിട്ടിൽ ജോസഫ് മാർട്ടിനസിലൂടെ മയാമി ലീഡെടുത്തു. 19ആം മിനിട്ടിൽ മെസിയുടെ ഒരു ലോംഗ് റേഞ്ചറിൽ […]