Kerala

ഭക്ഷ്യകിറ്റും ധനസഹായവും: തവനൂരില്‍ വിവാദങ്ങള്‍ക്കിടെ ഫിറോസ് കുന്നംപറമ്പില്‍ വീണ്ടും സജീവം

നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരിലെ തോല്‍വിക്ക് പിന്നാലെയുള്ള വിവാദങ്ങള്‍ക്കിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഫിറോസ് കുന്നംപറമ്പില്‍. 600 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ എത്തിച്ച് തവനൂരില്‍ നിന്ന് തന്നെയാണ് ഫിറോസ് തെരഞ്ഞെടുപ്പിന് ശേഷം ജീവകാരുണ്യ പ്രവര്‍ത്തനം പുനരാരംഭിച്ചത്. തവനൂർ കൂട്ടായി തീരദേശ മേഖലയിലെ കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. ഒപ്പം എടപ്പാളില്‍ രണ്ട് വൃക്കകളും തകരാറിലായ ഒരാള്‍ക്കുള്ള ധനസഹായവും ഒരു നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള തുകയും നല്‍കി. എന്നും തവനൂരുകാര്‍ക്കൊപ്പം ഉണ്ടാകുമെന്ന വാക്ക് പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലീഡ് നില മാറിയും […]

Uncategorized

ഫിറോസ് കുന്നംപറമ്പിലിന്‍റെ കൈവശം 5500 രൂപ മാത്രം, ആകെ ആസ്തി 52.58 ലക്ഷം; സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ

തവനൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്‍റെ കൈവശമുള്ളത് 5500 രൂപ മാത്രം. സ്ഥാവര-ജംഗമ ആസ്തിയായുള്ളത് 52,58,834 യെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഫെഡറൽ ബാങ്ക്​ ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത്​ ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്​.ഡി.എഫ്​.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്​. ഭാര്യയുടെ കൈവശം​ 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട്​ ആശ്രിതരുടെ ബാങ്ക്​ അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്. ഫിറോസ് കുന്നംപറമ്പില്‍ […]

Kerala

ഫിറോസ് കുന്നംപറമ്പിലിന് തവനൂരില്‍ വീണ്ടും നറുക്ക് വീണേക്കും

കോൺഗ്രസിലെ തർക്ക സീറ്റുകളിൽ പ്രശ്ന പരിഹാരത്തിന് പുതിയ നീക്കം. തവനൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പിലിനെ വീണ്ടും പരിഗണിച്ചേക്കും. നേരത്തെ തവനൂരിലേക്ക് പരിഗണിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്ക് മത്സരിപ്പിക്കാന്‍ ധാരണയായതാണ് പുറത്തുവരുന്ന വിവരങ്ങള്‍. വനിതാ പ്രാതിനിധ്യം സംബന്ധിച്ച വിമർശനം മറിക്കടക്കുന്നതിനായി വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. നേരത്തെ ഫിറോസ് കുന്നംപറമ്പിലിന്‍റെ പേര് തവനൂര്‍ മണ്ഡലത്തില്‍ ഉയര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. റിയാസ് മുക്കോളിയെ വെട്ടി ഫിറോസ് […]

Uncategorized

തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പിൽ

തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പിൽ. കോൺഗ്രസ് നേതാക്കൾ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ രംഗത്തെത്തി. യുഡിഎഫ് സ്ഥാനാർത്ഥിയായി തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് ട്വന്റിഫോറിനോട് പറഞ്ഞു. തന്റെ എതിരാളി ആരെന്നത് പ്രശ്‌നമില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.