ചേരാനല്ലൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഭര്‍തൃവീട്ടില്‍ വച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ചേരാനെല്ലൂര്‍ സ്വദേശി സുഭാഷിന്റെ ഭാര്യ രേഷ്മയാണ് ആത്മഹത്യ ചെയ്തത്. 23 വയസായിരുന്നു. രണ്ട് കുട്ടികളുണ്ട്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Tag: Fire
സിനിമാ പ്രദർശനത്തിനിടെ പ്രഭാസ് ആരാധകർ പടക്കം പൊട്ടിച്ചു; തീയറ്ററിൽ തീപിടുത്തം: വിഡിയോ
സിനിമാ പ്രദർശനത്തിനിടെ തീയറ്ററിൽ തീപിടുത്തം. ആന്ധ്ര കിഴക്കൻ ഗോദാവരി ജില്ലയിൽ താഡപള്ളിഗുഡെത്തെ വെങ്കടരമണ തീയറ്ററിലാണ് പ്രഭാസ് ആരാകധകരുടെ അതിരുവിട്ട ആവേശപ്രകടനത്തിൽ തീപിടിച്ചത്. പ്രഭാസ് നായകനായ ബില്ല എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിനിടെ ആരാധകർ തീയറ്റർ സ്ക്രീനു മുന്നിൽ പടക്കം പൊട്ടിച്ചു. ഇതിൽ നിന്നുള്ള തീയാണ് ആളിപ്പടർന്നത്. സംഭവത്തിൽ ആളപായമില്ല. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് താരം മുഖ്യവേഷത്തിലെത്തിയ ബില്ല റീ റിലീസ് ചെയ്തത്. നായകന്റെ മാസ് രംഗം വന്നപ്പോൾ ആവേശം അലതല്ലിയ ആരാധകർ സ്ക്രീനിനു മുന്നിൽ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കത്തിൽ നിന്നുള്ള […]
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധം; ബിജെപി മാര്‍ച്ചിനിടെ പൊലീസ് ജീപ്പ് കത്തിനശിച്ചു
കൊല്‍ക്കത്തയില്‍ ബിജെപി പ്രതിഷേധത്തിനിടെ പൊലീസ് ജീപ്പ് കത്തിനശിച്ചു. സെക്രട്ടറിയേറ്റിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. തൃണമൂല്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള പ്രതിഷേധം എന്ന രീതിയിലാണ് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിനിടെയിലായിരുന്നു പൊലീസ് ജീപ്പിന് തീപിടിച്ചത്. മാര്‍ച്ച് മെഗാറാലിയായി കൊല്‍ക്കത്തയിലേക്ക് നീങ്ങാനുള്ള നീക്കത്തിനിടെ ബിജെപി നേതാക്കളായ സുവേന്ദു അധികാരി അടക്കമുള്ള പ്രമുഖ നേതാക്കളെ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ജീപ്പ് കത്തിനശിച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നൂറുകണക്കിനാളുകളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. മാര്‍ച്ച് […]
ഹൈദരാബാദിൽ തീപിടുത്തം; 7 മരണം
ഹൈദരാബാദ് നഗരത്തിലുണ്ടായ തീപിടിത്തത്തിൽ 7 പേർ മരിച്ചു. സെക്കന്തരാബാദിലെ പാസ്പോർട്ട് ഓഫിസിന് സമീപത്തുള്ള ഇലക്ട്രിക് ബൈക്ക് ഷോറൂമിലാണ് അർധരാത്രി തീ പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ലോഡ്ജിലേക്ക് തീ പടർന്നതാണ് ദുരന്തത്തിന് ഇടയാക്കിയത്. ഏഴ് പേരുടെ മരണം ഹൈദരാബാദ് പോലീസ് സ്ഥിരീകരിച്ചു. മരിച്ചവരിൽ രണ്ടു പേര് സ്ത്രീകളാണ്. ഒമ്പത് പേരെ പരുക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തം; അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഫയർഫോഴ്സ് മേധാവി
കോഴിക്കോട് ഫറോക്കിലെ പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഫയർഫോഴ്സ് മേധാവി. ജില്ലാ ഫയർ ഓഫീസർ അഷ്റഫ് അലിയോട് ഡിജിപി ഡോ. ബി സന്ധ്യ റിപ്പോർട്ട് തേടി. വിശദമായ പരിശോധന നടത്തി ഇന്ന് തന്നെ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. സ്ഥാപനത്തിന് ഫയർ എൻഒസി ഇല്ലെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക റിപ്പോർട്ട്. തീപിടുത്തത്തിൽ ഫോറെൻസിക് വിദഗ്ധർ ഇന്ന് വിശദമായ പരിശോധന നടത്തും. ആവശ്യമായ ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കോർപറേഷനിൽ നിന്ന് ഗോഡൗണിന്റെ പ്രവർത്തന […]
ഈജിപ്തില്‍ പള്ളിയില്‍ തീപിടിത്തം; 41 മരണം
ഈജിപ്തിലെ പള്ളിയിലുണ്ടായ ഉണ്ടായ തീപിടിത്തത്തില്‍ 41 പേര് കൊല്ലപ്പെട്ടു. 45 പേര്‍ക്കു പരുക്കേറ്റു. ജീസ നഗരത്തിലെ ഇംബാബയില്‍ കോപ്റ്റിക് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെയായിരുന്നു തീപിടിത്തം. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നായിരുന്നു തീപിടിത്തമെന്നാണ് പ്രാഥമിക നിഗനമം. അയ്യായിരത്തോളം പേര് പള്ളിയിലുണ്ടായിരുന്നു. പള്ളിയുടെ നേഴ്സറി മുറിയിലുണ്ടായിരുന്ന കുട്ടികളാണു മരിച്ചവരില്‍ ഏറെയും. നാലു നിലകളുള്ള അബു സിഫിന് പള്ളിയില്‍ രണ്ടാം നിലയിലെ എയര്‍ കണ്ടീഷണറില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത്. ഇവിടെ നിന്ന് പുക ഉയരുന്നത് കണ്ടവര്‍ രക്ഷപെടാന്‍ തിക്കി തിരക്കയതാണ് അപകടത്തിന്റെ […]
ചേർത്തല നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു; മൂന്ന് പേർക്ക് പൊള്ളലേറ്റു
ചേർത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു. പൊള്ളലേറ്റ മൂന്ന് പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയർ ഫോഴ്സ് ഉൾപ്പെടെ ക്ഷേത്ര പരിസരത്ത് എത്തി തീപിടുത്തത്തിന്റെ കാരണം പരിശോധിക്കുകയാണ്. കരിമരുന്ന് സൂക്ഷിച്ചതുകൊണ്ട് തന്നെ വളരെ വേഗത്തിലാണ് തീ പടർന്നത്.
കൊച്ചിയിലെ വർക്ഷോപ്പിൽ തീപിടുത്തം; വാഹന ഭാഗങ്ങൾ കത്തി നശിച്ചു
കൊച്ചിയിൽ തീപിടുത്തം. കൊച്ചി കൈപ്പടമുകളിൽ സ്ഥിതി ചെയ്യുന്ന ടാറ്റ മലയാളം മോട്ടോഴ്സിന്റെ ബോഡി വർക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വർക്ക് ഷോപ്പിലെ പെയിന്റിംഗ് ബൂത്തിലാണ് തീ പിടിച്ചത്. തീ പിടുത്തത്തിൽ വാഹന ഭാഗങ്ങൾ കത്തി നശിച്ചു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പെയിന്റിംഗ് ബൂത്തിലെ മർദ്ദ വ്യതിയാനമാണ് അപകടത്തിലേക്ക് നയിച്ചത്. രണ്ടരയോടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീ പിടിച്ചത്. ഉടൻ വാഹനങ്ങൾ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.
ഫിലിപ്പീന്‍സില്‍ യാത്രാക്കപ്പലിന് തീപിടിച്ച് 7 പേര് മരിച്ചു; കടലില്‍ ചാടിയവരെ രക്ഷപ്പെടുത്തി
ഫിലിപ്പീന്‍സില്‍ 150 ലേറെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കപ്പലിന് തീപിടിച്ചു. ഏഴ് പേർ തീപിടുത്തത്തിൽ മരിച്ചു. തീപിടിച്ചതോടെ യാത്രാകപ്പലില്‍ നിന്ന് കടലിലേക്ക് ചാടിയ 120 ലേറെ പേരെ രക്ഷപ്പെടുത്തി. എംവി മെര്‍ക്രാഫ്റ്റ് 2 എന്ന കപ്പലിനാണ് തീപിടിച്ചത്. തലസ്ഥാനമായ മനിലയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള തുറമുഖത്ത് എത്തുന്നതിന് മുമ്പായിരുന്നു അപകടം. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടുന്നു. ഏഴ് പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടെന്നും 120 യാത്രക്കാരെ രക്ഷപ്പെടുത്തിയതായും രക്ഷപ്പെടുത്തിയവരില്‍ 23 പേര് ചികിത്സയില്‍ കഴിയുകയാണെന്നും ഫിലിപ്പീന്‍സ് […]
മാന്നാർ മെട്രോ സിൽക്സിൽ വൻ തീപിടുത്തം; ആളപായമില്ല
ആലപ്പുഴ മാന്നാർ പരുമലയിൽ തുണിക്കടയ്ക്ക് തീപിടിച്ചു. മെട്രോ സിൽക്സ് എന്ന തുണിക്കടക്കാണ് തീ പിടിച്ചത് . രണ്ടാം നിലയിലാണ് തീപിടുത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീ പിടിച്ചു. പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. നാട്ടുകാർ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും ഫയർഫോഴ്സിനെ അറിയിക്കികയും ചെയ്തു. ഫയർ ഫോഴ്സ് എത്തി തീ അണക്കാൻ ഉള്ള നടപടികൾ തുടരുകയാണ്. ലക്ഷങ്ങളുടെ നഷ്ടം സംവഭിച്ചതായാണ് വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് തീപടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.