ഓഡിഷനെത്തിയപ്പോൾ തനിക്ക് അനുഭവിക്കേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവം തുറന്ന് പറഞ്ഞ് യുവനടി മാളവിക ശ്രീനാഥ്. ട്വന്റിഫോറിന്റെ ഹാപ്പി ടു മീറ്റ് യു അഭിമുഖ പരിപാടിയിലായിരുന്നു മാളവികയുടെ വെളിപ്പെടുത്തൽ. ”അര മണിക്കൂർ ഓഡിഷൻ കഴിഞ്ഞ ശേഷം എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംങ് റൂമിൽ പോയി ശരിയാക്കിയിട്ട് വരൂ എന്ന് പറഞ്ഞു, ഞാൻ ഡ്രസിംങ് റൂമിൽ പോയ ഉടൻ ഇയാൾ പിന്നാലെ വന്ന് എന്നെ പുറകിൽ നിന്ന് കടന്നു പിടിക്കുകയായിരുന്നു. എത്ര തട്ടി മാറ്റിയിട്ടും അയാൾ പോകുന്നുണ്ടായിരുന്നില്ല. […]
Tag: film
ലംബോര്‍ഗിനിയുടെ കഥ പറയുന്ന സിനിമ വെള്ളിത്തിരയിലേക്ക്
അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ലംബോർഗിനി ചിത്രം എത്തുന്നു. ലംബോർഗിനി: ദി മാൻ ബിഹൈൻഡ് ദി ലെജൻഡ് എന്നാണ് ചിത്രത്തിന്റെ പേര്. ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് കാര്‍ ബ്രാന്‍ഡുകളിലൊന്നാണ് ‘ലംബോര്‍ഗിനി’ അതിന്റെ സ്ഥാപകനായ ഫെറുചിയോ ലംബോര്‍ഗിനിയുടെ കഥയാണ് ചിത്രം പറയുന്നത്. ഈ മാസം പുറത്തിറങ്ങും. ലംബോര്‍ഗിനിയുടെ സ്ഥാപകൻ ഫെറുചിയോ മുന്തിരിക്കർഷകന്റെ മകനായാണ് ജനിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലേക്ക് ചുവടുവെച്ച ഫെറുചിയോ പിന്നീട് 1963-ല്‍ ഇറ്റലിയില്‍ ‘ഓട്ടോമൊബൈല്‍ ലംബോര്‍ഗിനി’ എന്ന കാര്‍ കമ്പനി തുടങ്ങിയത്. ഇപ്പോള്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ […]
ലംബോര്‍ഗിനിയുടെ കഥ പറയുന്ന സിനിമ വെള്ളിത്തിരയിലേക്ക്
അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ലംബോർഗിനി ചിത്രം എത്തുന്നു. ലംബോർഗിനി: ദി മാൻ ബിഹൈൻഡ് ദി ലെജൻഡ് എന്നാണ് ചിത്രത്തിന്റെ പേര്. ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് കാര്‍ ബ്രാന്‍ഡുകളിലൊന്നാണ് ‘ലംബോര്‍ഗിനി’ അതിന്റെ സ്ഥാപകനായ ഫെറുചിയോ ലംബോര്‍ഗിനിയുടെ കഥയാണ് ചിത്രം പറയുന്നത്. ഈ മാസം പുറത്തിറങ്ങും. ലംബോര്‍ഗിനിയുടെ സ്ഥാപകൻ ഫെറുചിയോ മുന്തിരിക്കർഷകന്റെ മകനായാണ് ജനിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലേക്ക് ചുവടുവെച്ച ഫെറുചിയോ പിന്നീട് 1963-ല്‍ ഇറ്റലിയില്‍ ‘ഓട്ടോമൊബൈല്‍ ലംബോര്‍ഗിനി’ എന്ന കാര്‍ കമ്പനി തുടങ്ങിയത്. ഇപ്പോള്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ […]
ഫഹദ് ചിത്രം മാലിക് ടെലിഗ്രാമിൽ; ചോർന്നത് ആമസോണിൽ റിലീസായതിന് പിന്നാലെ
ഫഹദ് ഫാസില്‍ – മഹേഷ് നാരായണന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ‘മാലിക്’ സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ. ഒ ടി ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസായി മിനിറ്റുകൾക്കകമാണ് സിനിമയുടെ പതിപ്പ് ടെലിഗ്രാമിൽ എത്തിയത്. നേരത്തെ പൈറസി തടയണമെന്ന് സർക്കാർ ടെലിഗ്രാമിനോട് ആവശ്യപ്പെട്ടിരുന്നു. തിയേറ്റര്‍ റിലീസിനാണ് പദ്ധതി ഇട്ടിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വം കാരണം ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ‘ടേക്ക് ഓഫ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് […]
സിനിമ തിയേറ്ററുകളില്‍ നൂറുശതമാനം പ്രവേശനാനുമതി ഉത്തരവ് റദ്ദാക്കി തമിഴ്നാട് സര്‍ക്കാര്‍
സിനിമ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിച്ച ഉത്തരവ് തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് സംസ്ഥാനം ഉത്തരവ് റദ്ദാക്കിയത്. ഇനിമുതല്‍ കേന്ദ്രത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തിയേറ്ററുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. സിനിമാ തിയേറ്ററുകള്‍ക്ക് കോവിഡ് സാഹചര്യത്തിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ചയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നീക്കിയത്. പൊങ്കലിന് മുമ്പ് തിയേറ്ററുകളിലെ 100 ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന്, നിരവധി സിനിമാ അഭിനേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ […]
കള്ളപ്പണ്ണം, മയക്കുമരുന്ന് ഇടപാടുകള്‍; അന്വേഷണം മലയാള സിനിമലോകത്തേക്കും
2019 ജനുവരി ഒന്ന് മുതലുള്ള മലയാള സിനിമകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സ്പെഷ്യല്‍ ബ്രാഞ്ച് നിര്‍മാതാക്കളുടെ സംഘടനക്ക് കത്തയച്ചു കള്ളപ്പണ്ണം, മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ നേതൃത്വത്തിലാണ് മലയാളസിനിമ മേഖലയിലേക്ക് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 2019 ജനുവരി ഒന്ന് മുതലുള്ള മലയാള സിനിമകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സ്പെഷ്യല്‍ ബ്രാഞ്ച് നിര്‍മാതാക്കളുടെ സംഘടനക്ക് കത്തയച്ചു. ഇക്കാലയളവില്‍ മലയാള സിനിമകളിലെ അഭിനേതാക്കള്‍, ഇവര്‍ക്ക് നല്‍കിയ പണം, ആകെ ചെലവായ തുക, പണത്തിന്‍റെ ഉറവിടം എന്നീ വിവരങ്ങളാണ് സ്പെഷ്യല്‍ ബ്രാഞ്ച് തേടിയിരിക്കുന്നത്. […]
അനന്തപുരിയില്‍ ഇനി ലോകസിനിമകളുടെ ഉത്സവം
24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക. പാസ്ഡ് ബൈ സെന്‍സര്‍ ആണ് ഉദ്ഘാടന ചിത്രം. ഇനി ഒരാഴ്ച തലസ്ഥാനത്ത് ലോകസിനിമകളുടെ വസന്തോല്‍വസം. വൈകിട്ട് ആറിനാണ് ഔപചാരിക ഉദ്ഘാടനമെങ്കിലും രാവിലെ മുതൽ ചിത്രങ്ങളുടെ പ്രദർശനമുണ്ടാകും.. ആകെ 14 വേദികളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് മേളയിലുള്ളത്. 53 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമായിരിക്കും മേളയിൽ. ആദ്യ ദിനം 16 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഉദ്ഘാടനച്ചടങ്ങിന് ശേഷം നിശാഗന്ധിയില്‍ […]
ദുബൈയുടെ മൊഞ്ചും ജയചന്ദ്രന്‍റെ പാട്ടും
അവതാരകനില്‍ നിന്നും സിനിമയിലെ നായക പദവിയിലേക്കെത്തുന്ന മിഥുന്‍ രമേശിന്‍റെ പുതിയ ചിത്രമായ ‘ജിമ്മി ഈ വീടിന്‍റെ ഐശ്വര്യ’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. എം.ജയചന്ദ്രന്‍ സംഗീതവും ആലാപനവും നിര്‍വഹിച്ച ഗാനം ദുബൈയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ദുബൈയുടെ സൌന്ദര്യത്തെ വര്‍ണിക്കുന്ന ഗാനം വ്യതസ്ത ആലാപന ശൈലിയിലാണ് പാടിയിരിക്കുന്നത്. എം.ജയചന്ദ്രന്‍റെ തന്നെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്. ദുബൈയിലെ സ്ഥിരതാമസക്കാരായ, രണ്ടു സമ്പന്ന ക്രിസ്ത്യൻ കുടുംബങ്ങളുടെ കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മിഥുൻ രമേശ് നായക വേഷത്തിലെത്തുമ്പോള്‍ ദിവ്യ പിള്ളയാണ് നായികാ […]
അവന്‍ ചെറിയ പയ്യനല്ലേ, ക്ഷമിക്കണം; ഷെയിന്‍ നിഗത്തെ വിലക്കുന്നതിനോട് യോജിപ്പില്ലെന്ന് ഷീല
ഷെയിന്‍ നിഗം ഉള്‍പ്പെടുന്ന സിനിമാ വിവാദത്തില്‍ പ്രതികരണവുമായ് നടി ഷീല. ഷെയിന്‍ 23 വയസുള്ള കൊച്ചു പയ്യനാണ്, പ്രായത്തിന്‍റെ പക്വതിയില്ലായ്മ കൊണ്ട് ചെയ്യുന്ന കാര്യങ്ങളെ ക്ഷമിക്കാന്‍ തയ്യാറാകണം. ഷീല പറഞ്ഞു. സിനിമാരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ചാവറ ഗുരുവന്ദന പുരസ്കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷീല. ആരെയും സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കുന്നതിനോട് യോജിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. ഷെയിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിയാണോ എന്ന് തനിക്ക് അറിയില്ലെന്നു പറഞ്ഞ താരം കേള്‍ക്കുന്നതൊക്കെ ശരിയാണോ എന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുകയും ചെയ്തു. മയക്കുമരുന്നുകള്‍ സെറ്റില്‍ […]
ദൃശ്യം രണ്ടാം ഭാഗം പരിഗണനയിലുണ്ട്, ജീത്തുവിന്റെ കഥ മോഹന്‍ലാല്‍ കേട്ടു
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് മോഹന്‍ലാല്‍ ചിത്രം ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവന്‍ എന്ന കഥാപാത്രം കലാഭവന്‍ ഷാജോണിനും കരിയറില്‍ നാഴികക്കല്ലായി. കഴിഞ്ഞ ദിവസം ശ്യാം എന്ന പ്രേക്ഷകന്‍ സഹദേവന്‍ എന്ന കഥാപാത്രം വര്‍ഷങ്ങള്‍ക്കു ശേഷം ദൃശ്യത്തിലെ കേസില്‍ തെളിവ് കണ്ടെത്തുന്നത് പ്രമേയമാക്കി നല്‍കിയ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു. കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് കഴിഞ്ഞ സഹദേവന്റെ ബന്ധുക്കള്‍ മണ്ണിനടിയിലാകുന്നതും വീട് നിന്ന സ്ഥലം വളര്‍ത്തുനായ കണ്ടെത്തുന്നതുമാണ് ഈ കഥയില്‍ ഉണ്ടായിരുന്നത്. ഇതില്‍ […]