International

പഞ്ച്ശിറിൽ താലിബാനും വടക്കൻ സൈന്യവും തമ്മിൽ കനത്ത പോരാട്ടം; സ്ഥിരീകരിച്ച് മുൻ വൈസ് പ്രസിഡന്റ്

പഞ്ച്ശിറിൽ താലിബാനും വടക്കൻ സൈന്യവും തമ്മിൽ കനത്ത പോരാട്ടം. കനത്ത പോരാട്ടം നടത്തുന്നത് സ്ഥിരീകരിച്ച് മുൻ വൈസ് പ്രസിഡന്റ് അംറുള്ള സലേ. ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്ന് അംറുള്ള സലേ. താൻ അഫ്‌ഗാനിസ്ഥാനിൽ തന്നെയുണ്ടെന്നും അംറുള്ള സലേ വ്യക്തമാക്കി. അതേസമയം മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ യുഎഇ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനിലെത്തും. താലിബാൻ കാബൂൾ കീഴടക്കിയ ശേഷം ആദ്യമായാണ് ഒരു രാജ്യത്തിന്റെ പ്രതിനിധി സംഘം അഫ്ഗാനിലെത്തുന്നത്. അതിനിടെ പുതിയ സർക്കാറിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. കാബൂളിലടക്കം […]

Kerala

നേതാവ് അല്ലെങ്കിൽ ഭാര്യ, അതുമല്ലെങ്കില്‍ ബന്ധുവോ വീട്ടിലെ കോഴിയോ

തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ട് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യു. തദേശ തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യം നൽകിയില്ലെങ്കിൽ സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് കെ.എസ്.യു. കൊല്ലം ജില്ലാ നേതൃയോഗത്തിൽ പ്രമേയം. പ്രമേയത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നു. നേതാവ് അല്ലെങ്കിൽ ഭാര്യ അല്ലെങ്കിൽ നേതാവിന്റെ ബന്ധു അതുമല്ലെങ്കിൽ നേതാവിന്‍റെ വീട്ടിലെ കോഴി ഈ രീതിയിലാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചർച്ച പുരോഗമിക്കുന്നതെന്ന് കെ.എസ്.യു.വിന്റെ പ്രമേയത്തിൽ പറയുന്നു. കുടുംബവാഴ്ചക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രമേയത്തില്‍ ഉള്ളത്. യൂത്ത് കോൺഗ്രസ് […]