Sports Switzerland

സെര്‍ബിയയ്ക്ക് മടങ്ങാം; സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍

ഗ്രൂപ്പ് ജി മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ സെര്‍ബിയയെ തോല്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറിലേക്ക്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്വിസ് പടയുടെ വിജയം. ഗ്രൂപ്പ് ജി പോയിന്റില്‍ ബ്രസീലാണ് മുന്‍പില്‍. സെര്‍ബിയയെ തോല്‍പിച്ചതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡും പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയിരിക്കുകയാണ്. പോരാട്ടത്തിന്റെ ആദ്യപകുതിയില്‍ തന്നെ 2-2 ഗോള്‍ നിലയില്‍ മികച്ച പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. 20ാം മിനുറ്റില്‍ ഷെര്‍ദാന്‍ ഷാക്കിരിയുടെ ഗോളിലൂടെ സ്വിസ് ലീഡ് ഉയര്‍ത്തിയപ്പോള്‍ 6 മിനിറ്റുകള്‍ക്കുള്ളില്‍ മിത്രോവിലൂടെ സെര്‍ബിയ ഇക്വലൈസര്‍ ഗോള്‍ […]

Sports

പോർച്ചുഗലിനെ ഞെട്ടിച്ച് ദക്ഷിണ കൊറിയ; ഉറുഗ്വെയ്ക്ക് മുന്നിൽ വീണ്ടും കണ്ണീരണിഞ്ഞ് ഘാന

ഏഷ്യൻ കരുത്തിനു മുന്നിൽ വിറച്ച് പോർച്ചുഗൽ. ഗ്രൂപ്പ് എച്ചിൽ ഇന്ന് നടന്ന മത്സരത്തിൽ ദക്ഷിണ കൊറിയയാണ് പോർച്ചുഗലിനെ ഞെട്ടിച്ചത്. മത്സരത്തിൽ ഏഷ്യൻ സംഘം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമായിരുന്നു ദക്ഷിണ കൊറിയയുടെ തിരിച്ചുവരവ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഘാനയെ ഉറുഗ്വെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി. ഇതോടെ പോർച്ചുഗലിനൊപ്പം ദക്ഷിണ കൊറിയ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ കടന്നു. ഉറുഗ്വെയും ഘാനയും പുറത്തായി.  മത്സരമാകെ നിയന്ത്രിച്ചിട്ടും മൂന്ന് […]

Sports

അർജൻ്റീനയ്ക്ക് ഇന്ന് മരണക്കളി; ഡെന്മാർക്കിനും ഓസ്ട്രേലിയക്കും നിർണായകം

ഖത്തർ ലോകകപ്പിൽ അർജൻ്റീനയ്ക്ക് ഇന്ന് മരണക്കളി. ഗ്രൂപ്പ് സിയിൽ പോളണ്ടിനെ നേരിടുന്ന മെസിയ്ക്കും സംഘത്തിനും പ്രീക്വാർട്ടറിൽ കടക്കണമെങ്കിൽ ജയം കൂടിയേ തീരൂ. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം. ഈ സമയം തന്നെ സൗദി അറേബ്യ – മെക്സിക്കോ മത്സരവും നടക്കും. ഒരു ജയം ഇരു ടീമുകളുടെയും പ്രീ ക്വാർട്ടർ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഗ്രൂപ്പ് ഡിയിൽ ഇന്ന് മറ്റൊരു നിർണായ മത്സരമുണ്ട്. ഇന്ത്യൻ സമയം രാത്രി 8.30ന് ഓസ്ട്രേലിയ ഡെന്മാർക്കിനെ നേരിടും. ഈ കളി വിജയിക്കുന്ന […]

Sports

പോർച്ചുഗലും ബ്രസീലും ഇന്നിറങ്ങും; ദക്ഷിണകൊറിയ ഉറുഗ്വെയ്ക്കെതിരെ

ഖത്തർ ലോകകപ്പിൽ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം കിരീടങ്ങളുള്ള ബ്രസീൽ ഗ്രൂപ്പ് ജിയിൽ സെർബിയയെയാണ് നേരിടുക. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എച്ചിൽ ഇന്ത്യൻ സമയം രാത്രി 9.30ന് പോർച്ചുഗൽ ഘാനയെ നേരിടും. സ്റ്റേഡിയം 974ലാണ് മത്സരം. ഇന്നത്തെ മറ്റ് മത്സരങ്ങളിൽ, ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡ് കാമറൂണിനെയും ഗ്രൂപ്പ് എച്ചിൽ ഉറുഗ്വെ ദക്ഷിണകൊറിയയെയും നേരിടും. അൽ ജനോബ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.30നാണ് സ്വിറ്റ്സർലൻഡ് – കാമറൂൺ മത്സരം. എജുക്കേഷൻ […]

Sports

സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം; ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ

ഖത്തർ ലോകകപ്പിൽ ഇന്ന് വമ്പന്മാർ കളത്തിൽ. മുൻ ചാമ്പ്യന്മാരായ സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം എന്നീ ടീമുകൾ ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. വൈകിട്ട് 6.30ന് ഗ്രൂപ്പ് ഇയിൽ ജർമനി ജപ്പാനെയും രാത്രി 9.30ന് സ്പെയിൻ കോസ്റ്റാറിക്കയെയും നേരിടും. ഗ്രൂപ്പ് എഫിൽ ബെൽജിയവും കാനഡയും തമ്മിലുള്ള മത്സരം പുലർച്ചെ 12.30നാണ്. ഖത്തർ ലോകകപ്പിൽ ഇന്ന് വമ്പന്മാർ കളത്തിൽ. മുൻ ചാമ്പ്യന്മാരായ സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം എന്നീ […]

Sports

37ആം വയസിലും ഒച്ചോവ തുടരും; ലോകകപ്പിനുള്ള മെക്സിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ഖത്തർ ലോകകപ്പിനുള്ള മെക്സിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഗോൾ പോസ്റ്റിനു കാവലായി 37ആം വയസിലും ഗിയ്യെർമോ ഒച്ചോവ തുടരും. പരുക്ക് കാരണം നിരവധി യുവതാരങ്ങൾക്ക് ടീമിൽ ഇടം നേടാനായില്ല. അത് മെക്സികോയ്ക്ക് കനത്ത തിരിച്ചടിയാണ്. എങ്കിലും ശക്തമായ ടീമിനെത്തന്നെ അണിനിർത്താൻ പരിശീലകനു സാധിച്ചു. അർജൻ്റീന, പോളണ്ട്, സൗദി അറേബ്യ എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് സിയിൽ ആണ് മെക്സിക്കോ കളിക്കുക.

Sports

ഖത്തറൊരുങ്ങുന്നത് മറഡോണയില്ലാത്ത ആദ്യ ലോകകപ്പിനായി…

1960ന് ശേഷം മറഡോണയില്ലാത്ത ആദ്യ ലോകകപ്പ് ആണ് ഖത്തറിലേത്. കളിക്കാരനായും കാഴ്ചക്കാരനായും പരിശീലകനായും ഒക്കെ കഴിഞ്ഞ 16 ലോകകപ്പിലും മറഡോണയുടെ സാന്നിധ്യമുണ്ടായിരുന്നു. മരിച്ചിട്ട് രണ്ട് വര്‍ഷത്തോളമായിട്ടും ആരാധക ലോകത്തിന്റെ വേദനയ്ക്കും വിഷമത്തിനും ഇന്നും കുറവില്ല. കളിക്കാരനായല്ല, കാഴ്ചക്കാരനായും പരിശീലനകനായും ലോകത്തെ ഉന്മാദിപ്പിച്ച പ്രതിഭയാണ് ഡീഗോ അര്‍മാന്റോ മറഡോണ. കഴിഞ്ഞ 16 ലോകകപ്പിലും ആ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ ഖത്തറിന്റെ മണ്ണില്‍ അതില്ല. ഗാലറിയിലെ ആര്‍പ്പുവിളികളില്‍ ആ ശബ്ദം കേള്‍ക്കില്ല. 1982ലെ സ്‌പെയിന്‍ ലോകകപ്പില്‍ കളിക്കാരനായി തുടങ്ങി. നാല് വിശ്വവേദികളില്‍ […]

Football

ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾ; നവംബർ 20ന് കിക്കോഫ്

ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾകൂടി. ഒരുക്കത്തിലേക്കുള്ള അവസാന തയ്യാറെടുപ്പിലാണ് ടീമുകൾ. ഓരോ രാജ്യങ്ങളും അന്തിമ ടീമിനെ തെരഞ്ഞെടുക്കാൻ ഒരുങ്ങുന്നു. ഇനിയുള്ള നാളുകൾ നിർണായകമാണ്. ശാരീരികക്ഷമത നിലനിർത്തിയും പരിക്കേൽക്കാതെയും ഈ ദിനങ്ങൾ കടന്നുപോകണം കളിക്കാർക്ക്. പ്രധാന ലീഗുകൾ നവംബർ 13ന്‌ ലോകകപ്പിന്റെ ഇടവേളയ്ക്കുപിരിയും. ഡിസംബർ 26ന്‌ മാത്രമേ ലീഗ് വാതിലുകൾ വീണ്ടും തുറക്കുകയുള്ളൂ. നവംബർ പതിമൂന്നാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. കോവിഡിന്റെ പശ്ചാത്തലത്തിൽ 26 വരെ കളിക്കാരെ ടീമിൽ ഉൾപ്പെടുത്താം. ഇന്നുമുതൽ […]

Football

ഖത്തർ ലോകകപ്പിനൊരുങ്ങി ബ്രസീൽ; ജഴ്സി പുറത്തിറക്കി

ഖത്തർ ലോകകപ്പിനുള്ള ജഴ്സി പുറത്തിറക്കി ബ്രസീൽ. പരമ്പരാഗത നിറങ്ങളായ മഞ്ഞ, നീല നിറങ്ങളിലാണ് ജഴ്സികൾ. ഹോം ജഴി മഞ്ഞയും എവേ ജഴ്സി നീലയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജഴ്സിയുടെ നിർമാതാക്കൾ. സെപ്തംബർ 15 മുതൽ നൈകി സ്റ്റോറുകൾ വഴി ആരാധകർക്ക് ജഴ്സി വാങ്ങാം. (qatar world cup brazil jersey) കഴിഞ്ഞ മാസം ഖത്തർ ലോകകപ്പിനുള്ള അർജന്റീനയുടെ ഹോം കിറ്റും അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയുമുള്ള ജഴ്‌സി ഡിസൈൻ ചെയ്തിരിക്കുന്നത് അഡിഡാസാണ്. ലോകകപ്പിൽ […]

Football Sports

ഫിഫ ലോകകപ്പ്: മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം

ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം. ഇത്തവണ റാന്‍ഡം നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്. ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് നല്‍കിയത്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ഇന്ത്യക്കാര്‍ ആദ്യ പത്തിലുണ്ട്. ഇന്ന് ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ടിക്കറ്റ് ലഭ്യമായി തുടങ്ങും. ഫിഫ വെബ്സൈറ്റില്‍ ടിക്കറ്റ്സ് എന്ന ലിങ്കില്‍ കയറി ബുക്ക് ചെയ്യാം. ടിക്കറ്റ് ലഭിക്കുന്നവര്‍ അപ്പോള്‍ തന്നെ പണമടയ്ക്കുകയും വേണം. ആഗസ്റ്റ് 16 വരെ ഇങ്ങനെ ടിക്കറ്റ് എടുക്കാന്‍ അവസരമുണ്ട്. […]