Football Sports

അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ. വേദികൾ പ്രഖ്യാപിച്ചു

ഈ വർഷം നടക്കാനിരിക്കുന്ന അണ്ടർ 17 ഫിഫ വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കും. ഗോവ, ഭുവനേശ്വർ, നവി മുംബൈ എന്നീ വേദികളിലായാണ് ലോകകപ്പ് നടക്കുക. മത്സരക്രമത്തിൻ്റെ നറുക്കെടുപ്പ് ജൂൺ 24ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വച്ച് നടക്കും. ഒക്ടോബർ 11 മുതൽ 30 വരെയാണ് ലോകകപ്പ് നടക്കുക. 16 ടീമുകളാണ് ടൂർണമെൻ്റിൽ പങ്കെടുക്കുക. ആതിഥേയരായ ഇന്ത്യയെ കൂടാതെ ബ്രസീൽ, ചിലി, ചൈന, കൊളംബിയ, ജപ്പാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഇതുവരെ യോഗ്യത നേടിയിട്ടുള്ളത്. ഇനി 9 ടീമുകൾ കൂടി […]

Football

‘അൽ രിഹ്ല’ എത്തി, വില 13,000 രൂപ; ലോകകപ്പ് ആവേശത്തിന് കിക്ക് ഓഫ് ആയി മലപ്പുറം

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ‘അൽ രിഹ്ല’ മഞ്ചേരിയിലെത്തി. 620 ഖത്തർ റിയാലാണ് പന്തിന്‍റെ വില. ഏകദേശം 13,000 രൂപയാണ് നാട്ടിലെ വില. ഫിഫ സ്‌പോർട്‌സ് ഉടമ മുഹമ്മദ് സലീമാണ് ഖത്തറിൽ നിന്ന് പന്ത് ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലേക്ക് എത്തിച്ചത്. യാത്ര, സഞ്ചാരം എന്നാണ് അൽ രിഹ്ല എന്ന അറബി വാക്കിന്റെ ഭാഷാർഥം. സംഘാടകരുടെ അനുമതി കിട്ടിയാൽ പന്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്ന പയ്യനാട്ട് ഫുട്ബോള്‍ മൈതാനത്ത് പ്രദർശനം നടത്തുമെന്ന് സലീം പറയുന്നു. ഖത്തറിലുള്ള […]

Football

ഖത്തർ ലോകകപ്പിനുള്ള പന്ത് പുറത്തിറക്കി; പേര് ‘അൽ രിഹ്‌ല’

ഇക്കൊല്ലം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്ത് പുറത്തിറക്കി അഡിഡാസ്. അറബി ഭാഷയിൽ യാത്ര എന്നർത്ഥം വരുന്ന ‘അൽ രിഹ്‌ല’ എന്നാണ് പന്തിൻ്റെ പേര്. കഴിഞ്ഞ 14 തവണയായി ലോകകപ്പിനുള്ള പന്ത് തയ്യാറാക്കുന്നത് അഡിഡാസാണ്. ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലാണ് ലോകകപ്പ് നടക്കുന്നത്. കൃത്യതയാണ് പന്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അഡിഡാസ് അവകാശപ്പെടുന്നു. വായുവിലൂടെയുള്ള പന്തിൻ്റെ സഞ്ചാരവും കൃത്യതയുള്ളതാവും എന്നും അഡിഡാസ് പറയുന്നു. പരിസ്ഥിതി സൗഹൃദ പന്താണ് ‘അൽ രിഹ്‌ല’. […]

Football

ബ്രൂണോയ്ക്ക് ഇരട്ടഗോൾ; മാസിഡോണിയക്ക് മടക്ക ടിക്കറ്റെഴുതി ക്രിസ്റ്റ്യാനോയും സംഘവും ഖത്തറിലേക്ക്

പോർച്ചുഗലിന് ലോകകപ്പ് യോഗ്യത. പ്ലേ ഓഫ് ഫൈനലിൽ വടക്കൻ മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് രണ്ട് ഗോളുകളും നേടി. ഇറ്റലിയെ ലോകകപ്പിൽ നിന്ന് പുറത്താക്കി എത്തിയ മാസിഡോണിയ പോർച്ചുഗലിന് കാര്യമായ വെല്ലുവിളി ആയില്ല. തുടക്കം മുതൽ കളിയിൽ ആധിപത്യം പുലർത്തിയ പോർച്ചുഗൽ 32ആം മിനിട്ടിൽ തന്നെ മുന്നിലെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസാണ് ഗോൾ നേടിയത്. ആദ്യ പകുതി […]

Football

36 വർഷങ്ങൾക്കു ശേഷം കാനഡയ്ക്ക് ലോകകപ്പ് യോഗ്യത

6 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം കാനഡയ്ക്ക് ഫിഫ ലോകകപ്പ് യോഗ്യത. കോൺകാഫ് യോഗ്യതാ മത്സരത്തിൽ ജമൈക്കയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് തകർത്താണ് കാനഡ ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. ഇതോടെ, വടക്കേ അമേരിക്കയിൽ നിന്ന് ഖത്തർ ലോകകപ്പിന് സീറ്റുറപ്പിക്കുന്ന ആദ്യ ടീമായി കാനഡ മാറി. 1986ലാണ് അവസാനമായി കാനഡ ലോകകപ്പ് കളിച്ചത്. അന്ന് ഒരു ഗോൾ പോലും നേടാനാവാതെ ഗ്രൂപ്പ് ഘട്ടത്തിൽ അവസാന സ്ഥാനക്കാരായി കാനഡ ലോകകപ്പ് അവസാനിപ്പിക്കുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച കാനഡ രണ്ടാം പകുതിയിൽ […]