കര്‍ഷക സമരത്തിന് വിജയം. കര്‍ഷകര്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഉറപ്പുകള്‍ രേഖാമൂലം കേന്ദ്രസര്‍ക്കാര്‍ സംയുക്ത കിസാന്‍ മോര്‍ച്ചാ പ്രതിനിധികള്‍ക്ക് കൈമാറി. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തുടര്‍ന്നുവന്ന ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ധാരണയായി. മറ്റ് സംസ്ഥാനങ്ങളിലെ സമരം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. സിംഗുവില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം പുരോഗമിക്കുകയാണ്. സമരങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, മിനിമം താങ്ങുവില, കര്‍ഷകര്‍ക്കെതിരെയായ കേസുകള്‍ പിന്‍വലിക്കുക എന്നിവയടക്കം ആവശ്യങ്ങള്‍ കേന്ദ്രം […]
Tag: farmers protest
കര്‍ഷകരുടെ ആവശ്യങ്ങളില്‍ അംഗീകരിക്കാവുന്ന അറിയിച്ച് കേന്ദ്രം; കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുന്നു
കര്‍ഷകരുടെ ആവശ്യങ്ങളില്‍ അംഗീകരിക്കാന്‍ കഴിയുന്നവ സംഘടനകളെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. സമരത്തെ സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഉടനുണ്ടാകും. കേന്ദ്ര നിലപാടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്. ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉറപ്പുലഭിച്ചാല്‍ 15 മാസത്തിലേറെയായി ഡല്‍ഹിയില്‍ കര്‍ഷകര്‍ തുടരുന്ന സമരം അവസാനിപ്പിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവ് പി കൃഷ്ണപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാത്ത ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം തുടരുമെന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു. എംഎസ്പി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രം പരിഗണിച്ചേക്കും. ഇക്കാര്യത്തില്‍ […]
ഭിന്നതകള്‍ക്കിടെ യോഗം; സംയുക്ത കിസാന്‍ മോര്‍ച്ച കോര്‍ കമ്മിറ്റി ഇന്ന്
ഡല്‍ഹി അതിര്‍ത്തികളിലെ സമരത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യം പഞ്ചാബിലെ ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ ശക്തമാക്കുന്നതിനിടെ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരും. സിംഗുവിലാണ് കോര്‍ കമ്മിറ്റി യോഗം ചേരുന്നത്. നാല്പത് സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. ഡിസംബര്‍ നാലിന് ചേരാനിരിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം ചേരുന്നതിന്റെ അജണ്ട സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളാണ് ഇന്ന് യോഗത്തിലുണ്ടാകുക. കര്‍ഷക സമരത്തിന്റെ ഭാഗമായി മൂന്ന് വിഷയങ്ങള്‍ സംബന്ധിച്ച് അടിയന്തര തീരുമാനം കര്‍ഷക സംഘടനകള്‍ക്ക് സ്വീകരിക്കേണ്ടതുണ്ട്. പഞ്ചാബില്‍ നിന്നുള്ള […]
കർഷകർക്ക് മുന്നിൽ ഫാസിസ്റ്റ് പ്രധാനമന്ത്രി മുട്ടുമടക്കി; കെ സുധാകരന്‍
രാജ്യത്തെ കർഷകർക്ക് മുന്നില്‍ നരേന്ദ്ര മോദിയെന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എംപി. മോദിയുടെ പതനം കര്‍ഷക സമര ഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുന്നു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് ശുഭ സൂചന നല്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരേ ഇന്ത്യ നടത്തിയ ഐതിഹാസിക പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ഷക സമരം. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഭരണകൂടം പലതവണ ശ്രമിച്ചു. 750ലധികം കര്‍ഷകരാണ് 15 മാസം നീണ്ട പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ടത്. […]
“സത്യാഗ്രഹത്തിലൂടെ ധാർഷ്ട്യത്തെ പരാജയപ്പെടുത്തി”: രാഹുൽ ഗാന്ധി
മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. രാജ്യത്തെ കർഷകർ സത്യാഗ്രഹത്തിലൂടെ ധാർഷ്ട്യത്തെ പരാജയപ്പെടുത്തി എന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. “കേന്ദ്ര തീരുമാനം കർഷക സമരത്തിന്റെ വിജയമാണ്. കർഷകർ സത്യാഗ്രഹത്തിലൂടെ അഹങ്കാരത്തെ തോൽപിച്ചു. ജയ് ഹിന്ദി, ജയ് കർഷകർ…” രാഹുൽ ട്വീറ്റ് ചെയ്തു. “എന്റെ വാക്കുകൾ അടയാളപ്പെടുത്തുക, സർക്കാരിന് കാർഷിക നിയമങ്ങൾ തിരിച്ചെടുക്കേണ്ടി വരും” എന്ന തന്റെ പഴയ ട്വീറ്റിനൊപ്പമാണ് രാഹുലിന്റെ പ്രതികരണം. Mark my […]
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ സമരം തുടരും; രാകേഷ് ടികായത്
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാതെയും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തുകയും ചെയ്യാതെ സമരങ്ങള്‍ അവസാനിപ്പിക്കില്ല. അല്ലാത്ത പക്ഷം രാജ്യത്തുടനീളം പ്രക്ഷോഭങ്ങളും സമരങ്ങളും തുടരുമെന്നും ടികായത് ട്വീറ്റില്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കുന്നതോടെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോകുന്നത് ഉറപ്പുവരുത്തുമെന്നും ടികായത് പറഞ്ഞു. 2020 നവംബര്‍ മുതല്‍ സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിള്‍ പ്രക്ഷോഭങ്ങളും സമരങ്ങളും […]
ഹിസാറിലെ കര്‍ഷക പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച; എസ്പി ഓഫിസ് ഉപരോധിക്കും
ഹരിയാന ഹിസാറിലെ കര്‍ഷകരുടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച. ഇന്നുമുതല്‍ അനിശ്ചിത കാലത്തേക്ക് എസ്പി ഓഫിസ് ഉപരോധിക്കാനാണ് തീരുമാനം. കര്‍ഷകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുക, പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയ്ക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കൂടാതെ ഹരിയാനയിലെ കര്‍ഷക സംഘടനകളും ഇന്ന് പ്രതിഷേധിക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം നാളെ സിംഗു അതിര്‍ത്തിയില്‍ ചേരുന്നുണ്ട്. കര്‍ഷക സമരം ഒരു വര്‍ഷം തികയുന്ന നവംബര്‍ 26ലെ പ്രതിഷേധ പരിപാടികള്‍ക്ക് നാളെ ചേരുന്ന യോഗം രൂപം നല്‍കും. ബിജെപി എംപി […]
ലഖിംപൂർ ഖേരി; കൊലപാതകം പുനരാവിഷ്ക്കരിച്ച് പൊലീസ്; ആശിഷ് മിശ്രയുമായി സ്ഥലത്ത് തെളിവെടുപ്പ്
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 4 കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അപകട സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു. കൂട്ടുപ്രതി അങ്കിത് ദാസിനൊപ്പമാണ് ആശിഷ് മിശ്രയെ സംഭവസ്ഥലത്ത് എത്തിച്ചത്. പ്രതികളുമായി പൊലീസ് കൊലപാതകം പുനരാവിഷ്ക്കരിച്ചു. പൊലീസ് വാഹങ്ങളുടെ സഹായത്തോടെയാണ് സംഭവം പുനരാവിഷ്ക്കരിച്ചത്.
ലഖിംപൂർ ഖേരിയിൽ രാഷ്ട്രീയ നേതാക്കളെ പ്രവേശിപ്പിക്കില്ലെന്ന് യുപി; 28 മണിക്കൂറായി തടവിലെന്ന് പ്രിയങ്ക ഗാന്ധി
ലഖിംപൂർ ഖേരിയിൽ സംഘർഷാവസ്ഥയ്ക്ക് അയവ്. എങ്കിലും ഇവിടെ ഇൻ്റർനെറ്റ് സംവിധാനം അടക്കം വിച്ഛേദിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കൾക്ക് ഒരു തരത്തിലും ഇവിടേക്ക് പ്രവേശനം അനുവദിക്കില്ലെന്ന വാശിയിലാണ് യുപി സർക്കാർ. (lakhimpur kheri protest update) അതേസമയം, സീതാപൂരിൽ തടവിലാക്കിയിരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി രംഗത്തെത്തി. വാഹനമോടിച്ചു കയറ്റിയെന്നാരോപിക്കപ്പെടുന്ന മന്ത്രിപുത്രൻ പുറത്ത് വിലസുമ്പോൾ ഒരു എഫ് ഐ ആർ പോലുമില്ലാതെ തന്നെ 28 മണിക്കൂറിലധികമായി പൊലീസ് തടവിലിട്ടിരിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി അതിനു മറുപടി […]
നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചു; കെ സുധാകരന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം ഫാസിസ്റ്റ് ഭീകരതയാണെന്നും അദ്ദേഹം ആരോപിച്ചു. കര്‍ഷകരെ വണ്ടി കയറ്റി കൊലപ്പെടുത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രി അപലപിക്കാന്‍ തയ്യാറായില്ല. സംഘര്‍ഷബാധിത പ്രദേശവും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെയും സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ ധ്വംസനമാണ് ബിജെപി സര്‍ക്കാര്‍ യു.പിയില്‍ നടത്തുന്നത്. കര്‍ഷകരെ കൊലപ്പെടുത്തിയതിലും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ […]