Gulf UAE

ഫൈസൽ ഫരീദിനെ യു.എ.ഇ സുരക്ഷാ വിഭാഗം ചോദ്യംചെയ്തു; അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല

എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. ഫൈസൽ ഫരീദിൽ നിന്ന് യു.എ.ഇ സുരക്ഷാ വിഭാഗം മൊഴിയെടുക്കൽ പൂർത്തിയാക്കിയതായി സൂചന. സ്വർണക്കടത്ത് കേസിൽ എന്‍ഐഎ മൂന്നാം പ്രതിയാക്കിയെങ്കിലും ഫൈസൽ ഫരീദിന്‍റെ അറസ്റ്റ് യുഎഇ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഫെഡറൽ അന്വേഷണ ഏജൻസിയാണ് ഫൈസൽ ഫരീദിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. എന്നാൽ കേസിൽ തന്നെ അന്യായമായി പ്രതിചേർത്തുവെന്ന വാദമാണ് ഫൈസൽ ഫരീദ് അന്വേഷണ ഏജൻസിക്ക് മുമ്പാകെയും വ്യക്തമാക്കിയതെന്ന് അറിയുന്നു. […]

Gulf UAE

ഫൈസല്‍ ഫരീദിന്‍റെ ചോദ്യംചെയ്യല്‍ യുഎഇയില്‍ തുടരുന്നു; ഇന്ത്യക്ക് കൈമാറുന്നത് വൈകിയേക്കും

ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദുബൈ പൊലീസ് കസ്റ്റഡിയിൽ നിന്നും ഫൈസലിനെ അബൂദബിയിലേക്ക് മാറ്റിയതായാണ് വിവരം. ഫെഡറൽ അന്വേഷണ ഏജൻസി മുഖേനയാണ് ചോദ്യംചെയ്യൽ. യു.എ.ഇയുടെ ഔദ്യോഗിക മുദ്രകൾ വ്യാജമായി നിർമിച്ചു, അനധികൃതമായി ഇന്ത്യയിലേക്ക് സ്വർണം അയച്ചു, നയതന്ത്ര കാര്യാലയത്തിന്‍റെ വിലാസം ദുരുപയോഗം ചെയ്തു എന്നീ ഗുരുതര കുറ്റങ്ങളാണ് ഫൈസൽ ഫരീദിനെതിരെ ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്. അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നൽകിയ തെളിവുകൾ യു.എ.ഇ അന്വേഷണ സംഘം […]

Kerala

സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദിന് എതിരെ ഇന്‍റര്‍പോളിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്

ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്‍റര്‍പോള്‍ നടപടി. ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല. കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ യു.എ.ഇയിൽ നിന്ന് സ്വർണം അയച്ചതെന്ന് എന്‍.ഐ.എ പറയുന്നു. ഇതിനോടകം തന്നെ ഫൈസല്‍ ഫരീദിന്‍റെ പാസ്പോര്‍ട്ട് […]

Kerala

ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടി ഊര്‍ജിതമാക്കി ഇന്ത്യ: ദുബൈയിലുള്ള കൂടുതല്‍ പേര്‍ എന്‍ഐഎ നിരീക്ഷണത്തില്‍

ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും യു.എ.ഇയിൽ നിന്ന് ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടുക എളുപ്പമാകില്ല. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ യു.എ.ഇ നിയമ പ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ഊര്‍ജ്ജിതമാക്കി. ദുബൈയിലുള്ള മറ്റ് ചിലര്‍‌ കൂടി എന്‍ഐഎ നിരീക്ഷണത്തിലാണ്. ഇരു രാജ്യങ്ങളിലെയും അന്വേഷണ ഏജൻസികൾ തമ്മിൽ മികച്ച ഏകോപനമാണുള്ളതെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. എൻ.ഐ.എ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഫൈസൽ ഫരീദ് മൂന്ന് ദിവസങ്ങളായി ആർക്കും പിടികൊടുക്കാതെ ദുബൈയിൽ […]

Gulf

ഫൈസൽ ഫരീദിന്‍റെ അറസ്റ്റ് ലക്ഷ്യമിട്ട് ഇന്ത്യ; സ്വർണക്കടത്തു കേസന്വേഷണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച് യു.എ.ഇ

ഇന്ത്യൻ ജുഡീഷ്യറിയിലും എൻ.ഐ.എ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളിലും പൂർണ മതിപ്പാണുള്ളതെന്ന് യു.എ.ഇയുടെ ഇന്ത്യൻ സ്ഥാനപതി സ്വർണകടത്തു കേസില്‍ നടക്കുന്ന അന്വേഷണത്തില്‍ യുഎഇക്ക് സംതൃപ്തി. അന്വേഷണം കോൺസുലേറ്റിനെ പൂർണമായും കുറ്റവിമുക്തമാക്കുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇ. അതേസമയം കേസിലുൾപ്പെട്ട ദുബൈയിലെ ഫൈസൽ ഫരീദിനെതിരായ നീക്കം ശക്തമായി. ഇന്ത്യൻ ജുഡീഷ്യറിയിലും എൻ.ഐ.എ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളിലും പൂർണ മതിപ്പാണുള്ളതെന്ന് യു.എ.ഇയുടെ ഇന്ത്യൻ സ്ഥാനപതി അഹ്‍മദ് അൽ ബന്ന പ്രതികരിച്ചു. അന്വേഷണം പൂർത്തിയാകുന്നതോടെ തങ്ങളുടെ നയതന്ത്ര കേന്ദ്രം കുറ്റവിമുക്തമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്വർണക്കടത്തു […]

Kerala

ഫൈസൽ ഫരീദിനായി എന്‍ഐഎ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ ഫൈസൽ ഫരീദിനെ പ്രതിയാക്കിയത് യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലെന്ന് എന്‍ഐഎ സ്വര്‍ണക്കടത്ത് കേസില്‍ ഫൈസൽ ഫരീദിനായി എന്‍.ഐ.എ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എൻഐഎ കോടതി ഉത്തരവ് ഇന്‍റര്‍പോളിന് കൈമാറും. സരിത്തിനെ കസ്റ്റഡിയിൽ വേണമെന്നും എൻഐഎ അറിയിച്ചു. ഫൈസൽ ഫരീദിനെ പ്രതിയാക്കിയത് യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലെന്ന് എന്‍ഐഎ. കോൺസുലേറ്റ് ചുമതലയുള്ള ഉദ്യോഗസ്ഥനില്‍ നിന്നാണ് ഫൈസലിന്‍റെ മേൽവിലാസം ലഭിച്ചതെന്നും എന്‍ഐഎ. നയതന്ത്ര ബാഗേജ് വഴി സ്വർണം അയച്ചത് തൃശൂർ കയ്പമംഗലം സ്വദേശി ഫൈസലിന്‍റെ […]