Entertainment

‘ഫഹദ് ഫാസിൽ സഹോദരനെ പോലെ’ : അല്ലു അർജുൻ

ഫഹദ് ഫാസിൽ തനിക്ക് സഹോദരനെ പോലെയാണെന്ന് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഫഹദ് ഫാസിലെ അഭിനേതാവിനോട് വലിയ ബഹുമാനമാണെന്നും ഇനിയും നേരിൽ കാണണമെന്നും അല്ലു അർജുൻ പറഞ്ഞു. ( alu arjun about fahadh faasil ) അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ പ്രീ റിലീസ് ഇവന്റിലായിരുന്നു അല്ലു അർജുന്റെ പരാമർശം. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. സുകുമാർ എന്നാൽ പ്രീ റിലീസ് ഇവന്റിൽ എത്തിയിരുന്നിലല. പുഷ്പയുടെ അവസാനവട്ട […]

Entertainment

ഭൻവർ സിംഗ് ശെഖാവത്; ‘പുഷ്പ’യിൽ ഫഹദിന്റെ മരണമാസ് വില്ലൻ ലുക്ക് വൈറൽ

അല്ലു അർജുൻ നായകനായി റിലീസാവാനിരിക്കുന്ന തെലുങ്ക് സിനിമയാണ് പുഷ്പ. ചിത്രത്തിൽ വില്ലൻ വേഷത്തിൽ മലയാളത്തിൻ്റെ പ്രിയ താരം ഫഹദ് ഫാസിൽ അഭിനയിക്കുന്നുണ്ട്. വില്ലൻ എന്ന് പറഞ്ഞിരുന്നെങ്കിലും അല്പം മുൻപാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ അപ്പിയറൻസ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. തല മൊട്ടയടിച്ച് തീക്ഷ്ണമായ കണ്ണുകളുമായി മരണ മാസ് ലുക്കിലാണ് ഫഹദിൻ്റെ വേഷം. സമൂഹമാധ്യമങ്ങളിലൊക്കെ ഈ അപ്പിയറൻസ് പ്രചരിക്കുകയാണ്. (fahadh faasil pushpa villain) ഭൻവർ സിംഗ് ശെഖാവത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുക. അക്രമങ്ങൾക്കും അനീതിക്കും കൂട്ടുനിൽക്കുന്ന പൊലീസ് […]

Kerala

നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ സെറ്റിന്‍റെ മുകളില്‍ നിന്നും വീണു പരിക്ക്

നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിങ്ങിനായി നിർമിച്ച വീടിന്‍റെ മുകളിൽ നിന്നാണ് താരം വീണത്. മൂക്കിന്‍റെ പാലത്തിന് പൊട്ടൽ ഉണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി. വീഴ്ചയുടേതായ ചെറിയ വേദനകള്‍ മാത്രമാണ് താരത്തിനുള്ളതെന്നും നിലവില്‍ വിശ്രമത്തിലാണെന്നും താരത്തോടു അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടർന്ന് […]

Entertainment Kerala

അടുത്ത പെരുന്നാളിന് ‘മാലിക്’ വരുന്നു; റിലീസ് പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ

ഫഹദ് ഫാസിലിന്റെ ബി​ഗ് ബജറ്റ് ചിത്രം മാലിക്കിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പെരുന്നാൾ റിലീസായി 2021 മെയ് 13–ന് ചിത്രം തീയെറ്ററിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചത്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി. ടേക്ക് ഓഫിന്റേയും സീയു സൂണിന്റേയും വമ്പൻ വിജയത്തിന് പിന്നാലെ ആരാധകരിലേക്ക് എത്തുന്ന മഹേഷ് നാരായണന്റെ ചിത്രമാണിത്. ടേക്ക് ഓഫിന് ശേഷം ആരംഭിച്ച മാലിക്കിന്റെ റിലീസ് കോവിഡ് ലോക്ക്ഡൗൺ മൂലം വൈകുകയായിരുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു […]

Entertainment

നായകന്‍ ഫഹദ്, നിര്‍മ്മാണം ഫാസില്‍; മലയന്‍ കുഞ്ഞ് വരുന്നു

വെള്ളിത്തിരയില്‍ വീണ്ടും ഒരു അച്ഛനും മകനും ഒന്നിക്കുന്നു. പ്രിയ നായകനും ഒരു കാലത്തെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനുമാണ് ഒന്നിക്കുന്നത്. ഫഹദ് നായകനായ ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ ഫാസിലാണ്. മലയന്‍കുഞ്ഞ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരാണയണന്‍റേതാണ് തിരക്കഥ. സുഷിന്‍ ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈൻ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ […]