Kerala

കോവിഡ് ടെസ്റ്റിന്‍റെ പേരില്‍ പ്രവാസികളെ കൊള്ളയടിക്കരുതെന്ന് സംഘടനകൾ

കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ കർശന നിബന്ധനകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 72 മണിക്കൂറിനിടെ രണ്ടു ടെസ്റ്റുകൾ എന്ന നിബന്ധന പിൻവലിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും കെ.എം.സി.സി കത്തയച്ചു. കോവിഡ് മുൻകരുതലിന്‍റെ ഭാഗമായാണ് കേന്ദ്രം പുതിയ പ്രോട്ടോക്കോൾ ഇറക്കിയത്. ഇത് പ്രകാരം നാട്ടിലേക്ക് പുറപ്പെടുമ്പോഴും നാട്ടിലെത്തിയ ശേഷവും ടെസ്റ്റ് നിർബന്ധമാണ്. സൗദിയിൽ നിന്നും നാട്ടിലെത്തുന്ന പ്രവാസിക്ക് ഈയിനത്തിൽ മാത്രം ചെലവ് എണ്ണായിരം രൂപയാണ്. 250 റിയാൽ മുതലാണ് സൗദിയിൽ ഈടാക്കുന്ന […]

UAE

ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ ഇടിവ്..

ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ ഒരു വർഷത്തിനിടെ 17 ശതമാനത്തിന്റെ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനം വരെ രണ്ടര ലക്ഷത്തിലധികം പ്രവാസികള്‍ ഒമാന്‍ വിട്ടതായാണ് കണക്കുകള്‍ വ്യക്തമാകുന്നത്. ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 11.38 ലക്ഷമാണ്. ഇതില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17.4 ശതമാനത്തിന്റെ കുറവാണുണ്ടായത്. അതേസമയം പൊതുമേഖലയിലെ […]