പ്ലസ്ടു കെമിസ്ട്രി പരീക്ഷാ ഉത്തര സൂചിക പുനഃപരിശോധന ഇന്ന്. രാവിലെ പത്ത് മണിക്ക് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വച്ചാണ് പരിശോധന നടത്തുന്നത്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെട്ട വിദഗ്ദ സമിതിയാകും പരിശോധന നടത്തുക. വിദഗ്ധ സമിതി രണ്ട് ഉത്തര സൂചികകളും പരിശോധിച്ച ശേഷം പുതിയ ഉത്തര സൂചിക തയ്യാറാക്കും. ഇത് പ്രകാരം നാളെ മൂല്യ നിര്‍ണയം പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്. 28,000 പേപ്പറുകള്‍ ഇതുവരെ നോക്കി. ഇവയും പുതിയ സ്‌കീമിന്റെ […]
Tag: examinations
കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ തടഞ്ഞ് ഹൈക്കോടതി
കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കൊവിഡ് ബാധ ചൂണ്ടിക്കാട്ടിയുള്ള എൻഎസ്എസിൻ്റെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മതിയായ അധ്യാപകർ ഇല്ലെന്നും പരീക്ഷ മൂലം രോഗബാധ കൂടുന്നെന്നായിരുന്നു എൻ എസ് എസ് ഹർജി. കോടതി ഉത്തരവിന് പിന്നാലെ എം ജി സർവകലാശാല പരീക്ഷകൾ മാറ്റി. മഹാത്മാഗാന്ധി സർവ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, കൊവിഡ് തീവ്ര വ്യാപനത്തെ […]