Uncategorized

സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മലയാളിയായ ഗഹന നവ്യ ജെയിംസിന് ആറാം റാങ്ക്

2022 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകൾ പെൺകുട്ടികൾക്കാണ്. ഇഷിത കിഷോർ ഒന്നാം റാങ്ക് സ്വന്തമാക്കി. ഗരിമ ലോഹിയക്കാണ് രണ്ടാം റാങ്ക്. മലയാളി വിദ്യാർത്ഥിനി ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കി. കോട്ടയം പാല സ്വദേശിനിയാണ്. മലയാളിയായ ആര്യ വിഎം 36ആം റാങ്കും അനൂപ് ദാസ് 38ആം റാങ്കും സ്വന്തമാക്കി. ആദ്യ 50 റാങ്കുകളിൽ 3 മലയാളികളാണ് ഉൾപ്പെട്ടിരിക്കുന്നത്. സിവിൽ സർവീസ് പരീക്ഷ പാസായ 933 പേരുടെ പട്ടികയാണ് യുപിഎസ് സി […]

Kerala

പ്ലസ്ടു കെമിസ്ട്രി പരീക്ഷാ ഉത്തരസൂചിക പുതുക്കി; മൂല്യനിര്‍ണയം ഇന്നുമുതല്‍

പുതുക്കിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം പുനഃരാരംഭിക്കും. ഇന്നലെയാണ് പുതുക്കിയ ഉത്തര സൂചിക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ഇന്ന്് രാവിലെ ഉത്തരസൂചിക അധ്യാപകര്‍ക്ക് പരിചയപ്പെടുത്തും. ഇതുവരെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളും പുതുക്കിയ സൂചിക അനുസരിച്ച് വീണ്ടും മൂല്യനിര്‍ണയം നടത്തും. സംസ്ഥാന വ്യാപകമായുള്ള അധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ചോദ്യകര്‍ത്താവിന്റെയും വിദഗ്ധ സമിതിയുടെയും ഉത്തര സൂചിക പുനഃരാരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരായ 15 അധ്യാപകരെ ഉള്‍പ്പെടുത്തിയാണ് ഉത്തര സൂചികയിലെ […]

Education Kerala

പ്ലസ് വൺ, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്

ഒന്നാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെയും പിആർഡിയുടേയും വെബ്‌സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കും. 4.2 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സുപ്രിംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം സെപ്റ്റംബർ 24 നാണ് പരീക്ഷ തുടങ്ങിയത്. ഫല പ്രസിദ്ധീകരണത്തിന് ശേഷം ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധന, പുനർമൂല്യ നിർണയം എന്നിവയ്ക്ക് ഫീസടയ്ക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ഡിസംബർ രണ്ടാണ് […]