Kerala

ജില്ലാ തല ആശുപത്രിയിൽ നടക്കുന്ന ആദ്യ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ; ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി

ആരോഗ്യ മേഖലയിൽ പുതുചരിത്രം ആണ് എറണാകുളം ജില്ല ജനറൽ ആശുപത്രി എഴുതി ചേർത്തത്. രാജ്യത്തെ അവയമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാതല സർ സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. 28 വയസ്സുകാരനായ മകന് 50 വയസ്സുകാരിയായ അമ്മയാണ് വൃക്ക ദാനം ചെയ്തത്. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രത്യേക പരിശീലനം നേടിയ ശേഷമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത് എന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷാഹിർ ഷാ പറഞ്ഞു. ജനറൽ ആശുപത്രിയിലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് […]

India Kerala Weather

എറണാകുളത്ത് പെരുമഴയത്ത് റോഡിൽ കുഴിയടപ്പ്; പണി പൂർത്തിയാക്കിയതിന് പിന്നാലെ ടാറിളകിത്തുടങ്ങി

എറണാകുളത്ത് പെരുമഴയത്ത് റോഡിൽ കുഴിയടപ്പ്. എൻഎച്ച് ബൈപ്പാസിലെ കുഴികളാണ് മഴയത്ത് ഇതരസംസ്ഥാന തൊഴിലാളികളെ നിർത്തി അടയ്ക്കുന്നത്. പണി പൂർത്തിയാക്കി തൊഴിലാളികൾ മടങ്ങിയതിന് പിന്നാലെ മിക്കയിടത്തും ടാറിളകിത്തുടങ്ങി. ഇടപ്പള്ളി മുതൽ അരൂർ വരെ എൻ എച്ച് ബൈപ്പാസിൽ കുഴി രൂപപ്പെട്ട് വാഹനയാത്ര ദുഷ്കരമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ദേശീയ പാത അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം കുഴിയടയ്ക്കാൻ തീരുമാനിച്ചത്. യു ടേണിൽ പെരുമഴയത്ത് കരാറുകാരൻ ചുമതലപ്പെടുത്തിയ ഇതരസംസ്ഥാന സംസ്ഥാന തൊഴിലാളികൾ കുഴിയടയ്ക്കുന്നു. നേരത്തെ മിക്സ് ചെയ്ത ടാർ കുഴിയിലിട്ട് അടിച്ചുറപ്പിക്കുന്നതോടെ […]

Kerala

പകർച്ചവ്യാധി വർധിക്കുമ്പോഴും നാഥനില്ലാതെ എറണാകുളത്തെ ആരോഗ്യവകുപ്പ്; ഡിഎംഒ ഇല്ലാതായിട്ട് മാസങ്ങൾ

പകർച്ചവ്യാധി വർധിക്കുമ്പോഴും നാഥനില്ലാതെ എറണാകുളത്തെ ആരോഗ്യവകുപ്പ് . ജില്ലയിൽ ഡിഎംഒ ഇല്ലാതായിട്ട് മാസങ്ങളായി. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്ന് ജനപ്രതിനിധികൾ ആരോപിക്കുന്നു. ( ernakulam dont have dmo for past few months ) എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഒരാഴ്ചക്കിടെ രോഗം ബാധിച്ചത് 92 പേർക്കാണ്. ഡിഎംഒയെ അടിയന്തരമായി നിയമിക്കണമെന്നാണ് ആവശ്യം. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് […]

HEAD LINES Kerala

എണാകുളത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി

എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ(32), മക്കളായ ഏബൽ (7) ആരോൺ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. രണ്ട് ആൺകുട്ടികൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശിൽപ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കടമക്കുടിയിൽ തന്നെ കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു […]

Kerala Latest news

സബ് ട്രഷറി കെട്ടിടം തകർന്നുവീണു

കനത്ത മഴയിൽ എറണാകുളം വടക്കൻ പറവൂരിലെ സബ് ട്രെഷറി കെട്ടിടം തകർന്നുവീണു. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. ട്രഷറിയുടെ പ്രവർത്തനം കഴിഞ്ഞ ദിവസം നായരമ്പലത്തിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് വലിയ നാശ നഷ്ടങ്ങൾ ഉണ്ടായില്ല. കെട്ടിടം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. കെട്ടിടത്തിനു മുന്നിൽ വെള്ളക്കെട്ടും രൂക്ഷമായതോടെ ജീവനക്കാരും ഇവിടെ എത്തുന്നവരും ഭീഷണിയുടെ നിഴലിലായി. ട്രഷറി ഓഫീസർ ഉൾപ്പെടെ 17 ജീവനക്കാരുണ്ട്. കെട്ടിടത്തിനകത്തിരുന്ന് ഭയപ്പാടോടെയാണ് ഇവർ ജോലി ചെയ്‌തിരുന്നത്‌. ട്രഷറി മന്ദിരത്തിനോട്‌ ചേർന്നുനിൽക്കുന്ന തണൽമരത്തിന്റെ കൊമ്പുകൾ മഴനനഞ്ഞ് ചാഞ്ഞുവരുന്നത് മറ്റൊരു […]

India Kerala

എറണാകുളത്ത് വൃദ്ധമാതാവിനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

കൊച്ചി ചമ്പക്കരയില്‍ മകന്‍ വൃദ്ധമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. ചമ്പക്കര സ്വദേശി ബ്രിജിത ആണ് മരിച്ചത്. 75 വയസായിരുന്നു. മകന്‍ വിനോദ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ചികിത്സ തേടിയിരുന്നെന്നും പൊലീസ് പറഞ്ഞു. രാവിലെ മുതല്‍ വീട്ടില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. പൊലീസെത്തി പ്രശ്‌നം പരിഹരിച്ചിരുന്നു.എന്നാല്‍ വൈകിട്ട് വീണ്ടും വാക്കുതര്‍ക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തില്‍ പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ രംഗത്തെത്തി. വീട്ടില്‍ ബഹളമുണ്ടായിട്ടും പൊലീസ് എത്തി വീടിനകത്ത് കയറാന്‍ ഒരു മണിക്കൂര്‍ കാത്തുനിന്നെന്നാണ് ആരോപണം.

Kerala

എറണാകുളം റൂറലിൽ വൻ മയക്കുമരുന്ന് വേട്ട; സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ

എറണാകുളം റൂറലിൽ വൻ മയക്കുമരുന്ന് വേട്ട. എൽഎസ്ഡി സ്റ്റാമ്പ് ഉൾപ്പെടെയുള്ള സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ. പ്രതികളെ റിമാൻഡ്ചെയ്തു.  വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലം, ശ്രീമൂലനഗരം സ്വദേശി അജ്‌നാസ് എന്നിവരെയാണ് ആലുവ റൂറൽ പൊലീസ് പിടികൂടിയത്. മുഹമ്മദ് അസ്ലമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 26 ഗ്രാം എംഡിഎയും രണ്ട് കിലോ കഞ്ചാവുംകണ്ടെത്തി. ബംഗളൂരു ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ ലഹരി എത്തിച്ചിരുന്നത്. നായത്തോട് കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അജ്‌നാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. […]

Kerala

എറണാകുളത്ത് ഭാര്യാപിതാവിന്റെയും സഹോദരൻ്റെയും മർദനമേറ്റ് യുവാവ് മരിച്ചു

എറണാകുളം ഞാറയ്ക്കലിൽ ഭാര്യാപിതാവിന്റെയും സഹോദരൻ്റെയും മർദനമേറ്റ് യുവാവ് മരിച്ചു. എളങ്കുന്നപ്പുഴ സ്വദേശി ബിബിൻ ബാബുവാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. ബിബിന്റെ ഭാര്യ ഉൾപ്പടെ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിലാണ്. ബിബിനുമായി വഴക്കിട്ട് ഒരാഴ്ചയായി എളങ്കുന്നപ്പുഴയിലുള്ള സ്വന്തം വീട്ടിലായിരുന്നു ഭാര്യ വിനി മോൾ. തുടർന്ന് ഇന്ന് ഉച്ചയോടെ ഭാര്യ വീട്ടിൽ എത്തിയ ബിബിൻ ബാബു വിനിമോളുമായി വാക്കുതർക്കമായി. തുടർന്ന് ഭാര്യ വിനിമോളും സഹോദരനായ വിഷ്ണു, അച്ഛനായ സതീശൻ എന്നിവരും ചേർന്ന് ബിബിനെ മർദിക്കുകയായിരുന്നു. […]

Kerala

എറണാകുളം ചേരാനല്ലൂരിൽ ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

എറണാകുളം ചേരാനല്ലൂരിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചാണ് രണ്ട് പേർ മരിച്ചത്. ലിസ ആന്റണി, നസീബ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  എറണാകുളത്ത് ഇന്നലെയും വാഹനാപകടമുണ്ടായിരുന്നു. കൊച്ചിയിൽ ഇരുചക്ര വാഹന യാത്രക്കാരന്റെ കഴുത്തിലാണ് കേബിൾ കുരുങ്ങിയാണ് അപകടമുണ്ടായത്. കളമശേരി തേവയ്ക്കൽ മണലിമുക്ക് റോഡിൽ പൊന്നാകുടം അമ്പലത്തിനടുത്തു വച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ അപകടമുണ്ടായത്. പരുക്കേറ്റ തേവയ്ക്കൽ അപ്പക്കുടത്ത് ശ്രീനിയെ(40) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മകനൊപ്പം ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് കേബിൾ […]

Kerala

പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് ഒരാൾക്ക് ​ഗുരുതരമായി പൊള്ളലേറ്റു; സംഭവം എറണാകുളത്ത്

പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് ഒരാൾക്ക് പൊള്ളലേറ്റു. എറണാകുളം അയ്യപ്പൻകാവ് അമ്പലത്തിലെ ഉത്സവത്തിനു മുന്നോടിയായി കതിന നന്നാക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. ആലപ്പുഴ തുറവൂർ സ്വദേശി വിജയനാണ് (65) അതീവ ഗുരുതരമായി പൊള്ളേലേറ്റത്. ഇയാളെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിമരുന്നു നിറയ്ക്കുന്ന സമയത്ത് അത് കത്തിച്ചു നോക്കുന്നതിനിടെ തീ പടർന്നതാകാം അപകടകാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിലും 3 പേർക്ക് പരുക്കേറ്റിരുന്നു. മാളികപ്പുറത്തിനടുത്താണ് സംഭവം നടന്നത്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് […]