HEAD LINES Kerala Latest news

ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു; വീട്ടുകാർക്ക് പൊളളലേറ്റു

ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക് പൊള്ളലേറ്റു. പുലർച്ചെ ആറരയോടെയാണ് സംഭവം. തീപിടിത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ ഉണരുന്നത്. തീ കെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തീപിടിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് […]

Kerala

ഈരാറ്റുപേട്ടയിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ മൂന്നുപേർ പിടിയിൽ

കക്കൂസ് മാലിന്യം നിക്ഷേപിച്ച കേസിൽ മൂന്നുപേർ പിടിയിൽ. ഈരാറ്റുപേട്ടയിൽ ശുചിമാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞ കേസിലാണ് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശികളായ സിജു,കുട്ടൻ, വിനീത് എന്നിവരാണ് പിടിയിലായത്. തലപ്പലം കീഴമ്പാറ ഭാഗത്തുള്ള മീനച്ചിലാറ്റിലേക്കുള്ള കൈത്തോട്ടിലാണ് മാലിന്യം തള്ളിയത്.

Kerala

ഈരാറ്റുപേട്ടയിൽ മദ്യപ്പിച്ച് വാഹനം ഓടിച്ച് 6 വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു

ഈരാറ്റുപേട്ടയിൽ മദ്യപ്പിച്ച് വാഹനം ഓടിച്ച് 6 വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു. രോഷാകുലരായ നാട്ടുകാർ വാഹനം അടിച്ചു തകർത്തു. ഈരാറ്റുപേട്ട മുട്ടം കവലയിൽ വെച്ചാണ് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചത്. ചേന്നാട് കവലയിൽ ഇടിച്ചു നിർത്തിയ വാഹനം നാട്ടുകാർ അടിച്ചു തകർത്തു. വാഹനത്തിൽ ഉണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ സംഘടിച്ചതോടെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.

Kerala

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ പ്രചരണം അവസാനിപ്പിക്കുകയാണെന്ന് പി.സി ജോര്‍ജ്

ഈരാറ്റുപേട്ടയിൽ പ്രചരണത്തിനെത്തിയ പി.സി. ജോർജും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായതിന് പിന്നാലെ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിലെ പ്രചരണം അവസാനിപ്പിക്കുകയാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ഭയന്നിട്ടല്ല പ്രചരണം അവസാനിപ്പിക്കുന്നതെന്നും ജനിച്ച് വളർന്ന നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും പി.സി ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഒരുപറ്റം ആളുകൾ വോട്ട് ചോദിക്കാനുള്ള എൻ്റെ അവകാശത്തെ നിഷേധിച്ച് കൊണ്ട് നിലകൊള്ളുമ്പോൾ അവർ ലക്ഷ്യം വെക്കുന്ന വർഗ്ഗീയ ലഹളയിലേക്ക്, എൻ്റെ നാടിനെ തള്ളിവിടാൻ എനിക്കാകില്ല. എന്നെ അറിയുന്ന, സ്നേഹിക്കുന്ന ഈ വർഗീയത […]