Football Sports

ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീഗ്; ​മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വിയോടെ തുടക്കം. ടോട്ടന്‍ഹാമാണ് സീസണിലെ ആദ്യ മത്സരത്തില്‍ സിറ്റിയെ അട്ടിമറിച്ചത്. സണ്‍ ഹ്യൂ-മിന്‍ 55-ാം മിനിറ്റില്‍ നേടിയ ഗോളാണ് സിറ്റിയുടെ വിധിയെഴുതിയത്. മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാം രണ്ടിനെതിരെ നാല് ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു. ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ജയത്തോടെ അരങ്ങേറി. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീ​ഗി​ലെ മ​റ്റൊ​രു വമ്പന്മാരായ ലി​വ​ര്‍​പൂ​ളി​നും ഇന്നലെ വി​ജ​യ​ത്തു​ട​ക്കം ലഭിച്ചു. മാ​ഞ്ച​സ്​​റ്റ​ര്‍ യു​നൈ​റ്റ​ഡ്, ചെ​ല്‍​സി, ​ലെ​സ്​​റ്റ​ര്‍ സി​റ്റി, എ​വ​ര്‍​ട്ട​ന്‍ എ​ന്നി​വ​ര്‍​ക്കു പി​ന്നാ​ലെയാണ് വിജയം. […]

Football Sports

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം; അഞ്ച് ഗോളിന് വെസ്റ്റ് ബ്രോമിച്ചിനെ പരാജയപ്പെടുത്തി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് വെസ്റ്റ് ബ്രോമിച്ചിനെ സിറ്റി പരാജയപ്പെടുത്തുകയായിരുന്നു. സിറ്റിക്കായി ഇൽകായ് ഗുണ്ടോകൻ ഇരട്ടഗോൾ നേടി. ജയത്തോടെ ലീഗിൽ 41 പോയിന്‍റുമായി സിറ്റി ഒന്നാം സ്ഥാനത്തെത്തി. 11 പോയിന്‍റ് മാത്രമുള്ള വെസ്റ്റ്ബ്രോമിച്ച് 19ാം സ്ഥാനത്ത് തുടരും. ഇൽകായ് ഗുണ്ടോകൻ നേടിയ ഇരട്ട ഗോളുകളാണ് സിറ്റിയുടെ തകര്‍പ്പന്‍ വിജയത്തിന് വഴിയൊരുക്കിയത്. ജാവോ കാൻസലോ, റിയാദ് മഹ്‌റസ്, സ്റ്റെർലിങ് എന്നിവരാണ് സിറ്റിക്കായി മറ്റു ഗോളുകൾ നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന […]

Football Sports

30 വര്‍ഷത്തെ കാത്തിരിപ്പ്, കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ലിവര്‍പൂള്‍ ആരാധകരുടെ ആഘോഷം

കോവിഡ് ലോക്ഡൗണ്‍ നിലവിലിരിക്കെ ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് കിരീടനേട്ടം ആരാധകര്‍ ആഘോഷിക്കാനിറങ്ങിയത് ആശങ്കയാവുന്നുണ്ട്… പ്രീമിയര്‍ ലീഗ് കിരീടം മൂന്ന് പതിറ്റാണ്ടിന് ശേഷം ആന്‍ഫീല്‍ഡിലെത്തിയത് ആഘോഷിക്കാതിരിക്കാനായില്ല ലിവര്‍പൂള്‍ ആരാധകര്‍ക്ക്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ‘വീടുകളില്‍ ആഘോഷിക്കൂ’ എന്ന നിര്‍ദേശം പാലിക്കാതെ ആന്‍ഫീല്‍ഡിന് ചുറ്റും ഒത്തുകൂടിയത് ആയിരങ്ങള്‍. ഉച്ചത്തില്‍ പാട്ടുവെച്ചും നൃത്തം ചവിട്ടിയും പൂത്തിരികള്‍ കത്തിച്ചും ഹോണ്‍ മുഴക്കിക്കൊണ്ട് കാറുകളിലെത്തിയും അവര്‍ ഈ രാത്രി ആഘോഷത്തിന്റേതാക്കി. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലവിലിരിക്കെ ലിവര്‍പൂള്‍ ആരാധകര്‍ ആഘോഷിക്കാനിറങ്ങിയത് ആശങ്കയാവുന്നുമുണ്ട്. നേരത്തെ ഇറ്റാലിയന്‍ കപ്പ് നാപ്പോളി […]

Football Sports

ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍

രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് 1-2ന് തോറ്റതോടെയാണ് ലിവര്‍പൂളിന്‍റെ കിരീട നേട്ടം നേരത്തെ ആയത്… ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കിരീടനേട്ടം. ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് 2-1ന് തോറ്റതോടെയാണ് കിരീട നേട്ടം നേരത്തെ ആക്കിയത്. ഏഴ് മത്സരങ്ങള്‍ ബാക്കി… എതിരാളികളെ കാതങ്ങള്‍ പിന്നിലാക്കിയാണ് യര്‍ഗര്‍ ക്ലോപ്പിന്‍റെയും സംഘത്തിന്‍റെയും കിരീടാരോഹണം. സ്റ്റാം ഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ചെല്‍സി പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് […]

Football Sports

കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരം; അഗ്യൂറോക്ക് സീസണ്‍ നഷ്ടമാകും

മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റെയ്ന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരം. തിങ്കളാഴ്ച്ച പ്രീമിയര്‍ ലീഗില്‍ നടന്ന ബേണ്‍ലിക്കെതിരായ മത്സരത്തിനിടെയാണ് അഗ്യൂറോക്ക് പരിക്കേറ്റത്. വിദഗ്ധ ചികിത്സക്കായി അഗ്യൂറോ ബാഴ്‌സലോണയിലേക്ക് പോകും. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കാണ് ബേണ്‍ലിയെ തകര്‍ത്തത്. എന്നാല്‍, ആദ്യപകുതി തീരുന്നതിന് തൊട്ടു മുമ്പാണ് മുടന്തിക്കൊണ്ട് അഗ്യൂറോ കളം വിട്ടത്. ഇത് ടീമിന് വലിയ തിരിച്ചടിയാകുമെന്ന സൂചനകള്‍ വൈകാതെ വന്നു. മത്സരശേഷം അഗ്യൂറോയുടെ പരിക്ക് നിസാരമാണെന്ന് തോന്നുന്നില്ലെന്നും കുറച്ചു […]

Football Sports

യുണൈറ്റഡ് – ടോട്ടന്നം സമനില, സൗത്താംപ്ടണ് ജയം

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 0-0 ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍, സൗത്താംപ്ടണ്‍ 3-0 നോര്‍വിച്ച് സിറ്റി… ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ടോട്ടന്നത്തിന് സമനില. അവസാനസ്ഥാനക്കാരായ നോര്‍വിച്ച് സിറ്റിയെ സൗത്താംപ്ടണ്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചു. യുണൈറ്റഡിനെതിരായ അവസാന നിമിഷങ്ങളില്‍ റഫറി പെനല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ നെഞ്ചിടിപ്പേറിയത് ടോട്ടന്നം പ്രതിരോധക്കാരന്‍ എറിക് ഡയറിനായിരുന്നു. നേരത്തെ ബ്രൂണോ ഫെര്‍ണാണ്ടസ് 81ാം മിനുറ്റില്‍ സമനില ഗോള്‍ നേടിയ പെനല്‍റ്റിക്ക് കാരണമായതും ഡയറിന്റെ ഫൗളായിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍ പെനല്‍റ്റി റദ്ദാക്കിയതോടെ ടോട്ടന്നവും […]

Football Sports

പിഴവുകളുടെ കെട്ടഴിച്ച് ഡേവിഡ് ലൂയിസ്; മാഞ്ചസ്റ്റര്‍ സിറ്റി 3-0 അഴ്‌സണല്‍

പകരക്കാരനായിറങ്ങി ആകെ 25 മിനുറ്റ് മാത്രമേ കളിച്ചുള്ളൂവെങ്കിലും സ്വന്തം ടീമിന്റെ തോല്‍വി ഉറപ്പിച്ച ശേഷമാണ് ബ്രസീലുകാരന്‍ ഡേവിഡ് ലൂയിസ് 49ാം മിനുറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക്‌പോയത്… മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ ഗോളടിച്ചത് ഡേവിഡ് ലൂയിസിന്റെ പിഴവില്‍ നിന്ന്. രണ്ടാം ഗോളടിച്ചത് ഡേവിഡ് ലൂയിസിന്റെ ഫൗളില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ. ഇതേ ഫൗളിന്റെ പേരില്‍ ഡേവിഡ് ലൂയിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 49 മിനുറ്റിന് ശേഷം അഴ്‌സണല്‍ പത്തുപേരിലേക്ക് ചുരുങ്ങുകയും ചെയ്തു. ബ്രസീലിയന്‍ പ്രതിരോധതാരം ഡേവിഡ് ലൂയിസ് പിഴവുകളുടെ […]

Football International Sports

ജൂണ്‍ ഒന്ന് മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പന്തുരുളും

അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ജൂണ്‍ ഒന്നുമുതല്‍ കായികമത്സരങ്ങള്‍ നടത്താമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍… ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കിയതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ഉറപ്പായി. കോവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ എങ്ങനെയൊക്കെയാകുമെന്ന് അറിയിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നടത്തിയ പ്രഖ്യാപനത്തിലാണ് പ്രീമിയര്‍ ലീഗ് തിരിച്ചുവരവും പ്രഖ്യാപിക്കപ്പെട്ടത്. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ കായിക മത്സരങ്ങള്‍ നടത്താന്‍ ജൂണ്‍ ഒന്ന് മുതല്‍ അനുമതി നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഏത് രീതിയിലായിരിക്കണം സീസണ്‍ പുരോഗമിക്കേണ്ടത് എന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രീമിയര്‍ ലീഗ് […]