സംസ്ഥാന എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയായ കീം ഇന്ന് നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 418 കേന്ദ്രങ്ങളിൽ 1,12,097 പേർ പരീക്ഷ എഴുതും.ദുബൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. കൊവിഡ് സാഹചര്യത്തിൽ തിരക്കൊഴിവാക്കാനായി 77 താലൂക്കുകൾ കേന്ദ്രീകരിച്ച് 415 പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കി. വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. കൊവിഡ് ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും പരീക്ഷ എഴുതാൻ പ്രത്യേക ക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്. രാവിലെ പത്ത് മുതൽ 12.30 വരെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് 2.30 മുതൽ […]
Tag: entrance exam
കാലിക്കറ്റ് സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ റദ്ദാക്കി
2020-21 അധ്യയന വര്‍ഷത്തേക്ക് കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍/സെന്ററുകള്‍/അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ റദ്ദാക്കി. നേരത്തേ വിജ്ഞാപനം ചെയ്ത പ്രകാരം പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കുവാന്‍ ഒക്‌ടോബര്‍ 30 വരെ അവസരമുണ്ട്. ബി.എച്ച്.എം., ബി.കോം. ഓണേഴ്‌സ്, ബി.പി.എഡ്., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് എന്നീ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവര്‍ മാര്‍ക്ക് ലിസ്റ്റിലെ അതേ ക്രമത്തില്‍ തന്നെ മാര്‍ക്കുകള്‍ രേഖപ്പെടുത്തേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് രേഖപ്പെടുത്താത്തവരെ […]
എഞ്ചീനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ ഫലം പുറത്തുവിട്ടു
സംസ്ഥാനത്തെ എഞ്ചീനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ ഫലം പുറത്ത്. റാങ്ക് പട്ടികയിൽ 53,236 വിദ്യാർത്ഥികൾ ഇടം നേടി. എഞ്ചീനിയറിംഗ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് വരുൺ കെ എസിനാണ്. കണ്ണൂരുകാരനായ ഗോകുൽ ടി കെ, മലപ്പുറം സ്വദേശി നിയാസ് മോൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. ഫാർമസി പ്രവേശന പരീക്ഷയിൽ തൃശൂർ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക്. കഴിഞ്ഞ ഒൻപതിന് പ്രവേശന പരീക്ഷയുടെ സ്‌കോർ പുറത്തുവിട്ടിരുന്നു. പന്ത്രണ്ടാം തരം പരീക്ഷയിലെ ഫിസിക്‌സ്, കെമിസ്ട്രി, […]
കോവിഡ് ജാഗ്രതയില്‍ ഇന്ന് മുതല്‍ ജെ.ഇ.ഇ പരീക്ഷകള്‍
കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന ഹരജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു ജെ.ഇ.ഇ മെയിന്‍ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 660 കേന്ദ്രങ്ങളിലായി എട്ടര ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. 13 പ്രധാന പരീക്ഷാ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഈ മാസം ആറിന് പരീക്ഷ അവസാനിക്കും. സെപ്റ്റംബർ 13 മുതലാണ് നീറ്റ് പരീക്ഷ. കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന ഹരജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. മഹാമാരിയുടെ പശ്ചാതലത്തിൽ പരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന […]