ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരിഹാസക്കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് നടന്‍ ഭീമന്‍ രഘുവിനെ പരിഹസിക്കുകയും മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. മുന്‍പ് ഒരു പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന വേളയില്‍ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത് പരാമര്‍ശിച്ചായിരുന്നു രഞ്ജിത്തിന്‍റെ പ്രസ്താവന. രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു.ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് […]
Tag: entertainment
‘സിനിമ എന്റെ ഹൃദയത്തിന്റെ കാതൽ സ്പർശിച്ചു, മമ്മൂട്ടിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം’; കുറിപ്പുമായി ജ്യോതിക
മമ്മൂട്ടി-ജ്യോതിക ചിത്രത്തിലെ അനുഭവം പങ്കുവച്ച് നടി ജ്യോതിക. സിനിമയുമായുള്ള തന്‍റെ അനുഭവം ഇൻസ്റ്റഗ്രാമോലൂടെ പങ്കുവയ്ക്കുകയാണ് ജ്യോതിക. സിനിമയുടെ പേര് പോലെ തന്നെ ഈ സിനിമ എന്റെ ഹൃദയത്തിന്റെ കാതൽ സ്പർശിച്ചു. ഷൂട്ടിങ്ങിനിടെ എനിക്കുണ്ടായത് വളരെ നല്ല അനുഭവങ്ങളാണ്. ഇതിഹാസ നായകനായ മമ്മൂട്ടി സാറിനും സംവിധായകന്‍ ജിയോ ബേബി, എഴുത്തുകാരനായ ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമെന്നും ജ്യോതിക കുറിച്ചു.മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് കാതല്‍. ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്‍റെ […]
‘കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം’; വ്യാജ വാർത്തകൾ ഏറെ വേദന ഉളവാക്കുന്നുവെന്ന് ഷാജി കൈലാസ്
സുരേഷ് ഗോപിയെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്യത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ ഷാജി കൈലാസ്. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. […]
കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി
കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആൽമര കാക്ക’ റിലീസ് ചെയ്തു. മനു മൻജിത്തിന്റെ വരികൾക്ക് ജെക്ക്‌സ് ബിജോയിയാണ് സംഗീതം പകർന്നിരിക്കുന്നത്. അഖിൽ ജെ ചന്ദാണ് ആലപിച്ച ഗാനം സരിഗമ മലയാളം എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഗാനം ‘ലവ് യു മുത്തേ’ വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടിയിരുന്നു. ട്രെയിലറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.സെന്ന ഹെഗ്ഡേ സംവിധാനം നിർവ്വഹിച്ച ചിത്രം ജൂലൈ 14ന് തീയറ്ററുകളിലെത്തും. ഗൾഫ് രാജ്യങ്ങളിൽ ചിത്രം ജൂലൈ 21ന് […]
ബോക്‌സ് ഓഫിസ് കളക്ഷന്‍ 1.26 കോടിയില്‍ ഇഴയുന്നു; നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ 72 ഹൂറൈന്‍
ദി കേരള സ്റ്റോറിയ്ക്ക് ശേഷം ഇസ്ലാമിക തീവ്രവാദം പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമയായ 72 ഹൂറൈന്‍ സിനിമ മൂന്നാം ദിവസവും ബോക്‌സ്ഓഫിസ് കളക്ഷനില്‍ വളരെ പിന്നില്‍. സിനിമ പുറത്തിറങ്ങി മൂന്നാം ദിവസമായിട്ടും ബോക്‌സ്ഓഫിസ് കളക്ഷന്‍ 1.26 കോടിയില്‍ തന്നെ ഇഴഞ്ഞുനീങ്ങുകയാണ്. സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍ സംവിധാനം ചെയ്ത ഈ ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിച്ചതെങ്കിലും കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കാതെ വരികയായിരുന്നു. സിനിമാ ഇസ്ലാമിനെ അവഹേളിക്കുന്നു എന്ന പേരില്‍ വിവാദമാകുകയും നിര്‍മാതാക്കള്‍ക്കെതിരെ […]
അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന പ്രണയാനുഭൂതിയുടെ കാവ്യകൗതുകം; എം ഡി രാജേന്ദ്രന് ഇന്ന് ജന്മദിനം
മലയാളിയുടെ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് ഒരായിരം ചിറക് വിരിയിച്ച മനോഹര ഗാനങ്ങളുടെ രചയിതാവ് എം ഡി രാജേന്ദ്രന്റെ ജന്മദിനമാണ് ഇന്ന്. ഹിമശൈല സൈകത ഭൂമിലിന്ന് നീ, നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍, തുടങ്ങി ഒട്ടേറെ കവിത നിറഞ്ഞ പാട്ടുകള്‍ മലയാളത്തിന് സമ്മാനിച്ച കവിയാണ് എം ഡി രാജേന്ദ്രന്‍. അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായ് പ്രണയിനി മാറുന്ന അവസ്ഥ കാവ്യകൗതുകത്തോടെ അവതരിപ്പിച്ചതോടെയാണ് എം ഡി രാജേന്ദ്രന്‍ മലയാളികളുടെ ഹൃദയത്തില്‍ അടയാളപ്പെടുന്നത്. ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം മലയാളത്തിലെ […]
ലംബോര്‍ഗിനിയുടെ കഥ പറയുന്ന സിനിമ വെള്ളിത്തിരയിലേക്ക്
അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ലംബോർഗിനി ചിത്രം എത്തുന്നു. ലംബോർഗിനി: ദി മാൻ ബിഹൈൻഡ് ദി ലെജൻഡ് എന്നാണ് ചിത്രത്തിന്റെ പേര്. ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് കാര്‍ ബ്രാന്‍ഡുകളിലൊന്നാണ് ‘ലംബോര്‍ഗിനി’ അതിന്റെ സ്ഥാപകനായ ഫെറുചിയോ ലംബോര്‍ഗിനിയുടെ കഥയാണ് ചിത്രം പറയുന്നത്. ഈ മാസം പുറത്തിറങ്ങും. ലംബോര്‍ഗിനിയുടെ സ്ഥാപകൻ ഫെറുചിയോ മുന്തിരിക്കർഷകന്റെ മകനായാണ് ജനിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലേക്ക് ചുവടുവെച്ച ഫെറുചിയോ പിന്നീട് 1963-ല്‍ ഇറ്റലിയില്‍ ‘ഓട്ടോമൊബൈല്‍ ലംബോര്‍ഗിനി’ എന്ന കാര്‍ കമ്പനി തുടങ്ങിയത്. ഇപ്പോള്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ […]
ലംബോര്‍ഗിനിയുടെ കഥ പറയുന്ന സിനിമ വെള്ളിത്തിരയിലേക്ക്
അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ലംബോർഗിനി ചിത്രം എത്തുന്നു. ലംബോർഗിനി: ദി മാൻ ബിഹൈൻഡ് ദി ലെജൻഡ് എന്നാണ് ചിത്രത്തിന്റെ പേര്. ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് കാര്‍ ബ്രാന്‍ഡുകളിലൊന്നാണ് ‘ലംബോര്‍ഗിനി’ അതിന്റെ സ്ഥാപകനായ ഫെറുചിയോ ലംബോര്‍ഗിനിയുടെ കഥയാണ് ചിത്രം പറയുന്നത്. ഈ മാസം പുറത്തിറങ്ങും. ലംബോര്‍ഗിനിയുടെ സ്ഥാപകൻ ഫെറുചിയോ മുന്തിരിക്കർഷകന്റെ മകനായാണ് ജനിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലേക്ക് ചുവടുവെച്ച ഫെറുചിയോ പിന്നീട് 1963-ല്‍ ഇറ്റലിയില്‍ ‘ഓട്ടോമൊബൈല്‍ ലംബോര്‍ഗിനി’ എന്ന കാര്‍ കമ്പനി തുടങ്ങിയത്. ഇപ്പോള്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ […]
‘എന്റെ ജീവിതത്തിൽ എന്തെങ്കിലും പങ്കുവഹിച്ച എല്ലാവർക്കും നന്ദി’- സിനിമയിൽ പത്തുവർഷം പൂർത്തിയാക്കി ടൊവിനോ തോമസ്
മലയാളത്തിൽ ഏറെ ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. തന്റെ അഭിനയ ജീവിതത്തിൽ സിനിമയില്‍ പത്തു വര്‍ഷം പിന്നിട്ടിരിക്കുകയാണ് ടൊവിനോ തോമസ്. ജീവിതത്തെ തന്നെ മാറ്റിമറച്ച തന്റെ സിനിമ ജീവിതത്തെ പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ് ടൊവിനോ തോമസ്. ‘തല്ലുമാല’ ആണ് ടൊവിനോയുടെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം. സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കിയതിന്റെ ഈ ദിവസം ഒപ്പം നിന്നവർക്ക് നന്ദി പറയുകയാണ് ടൊവിനോ. ടൊവിനോ കുറിച്ചതിങ്ങനെ:- ’10 വർഷം മുമ്പ് ഈ ദിവസം,‘പ്രഭുവിന്റെ മക്കൾ’ റിലീസ് ചെയ്തു. ഒപ്പം […]
“ഇത് ഉലകനായകൻ നൽകുന്ന വിലപ്പെട്ട സമ്മാനം”; തന്റെ ഏറ്റവും വലിയ ആരാധകനായ വിക്രം സംവിധായകന് ആഡംബര കാർ നൽകി താരം…
കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ വിക്രം വലിയ ആകാംഷയോടെ പ്രേക്ഷകർ കാത്തിരുന്ന പടമാണ്. പ്രേക്ഷകരുടെ കാത്തിരിപ്പിനുള്ള സമ്മാനം തന്നെയായിരുന്നു ചിത്രം. വിജയ്‌ക്കൊപ്പമുള്ള മാസ്റ്റര്‍ വന്‍വിജയമായതിന് പിന്നാലെയാണ് ഉലകനായകനൊപ്പം ലോകേഷ് ഒന്നിച്ചത്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തു. അമ്പരപ്പിക്കുന്ന വിജയമാണ് കമൽ ഹാസൻ ചിത്രം ‘വിക്രം’ നേടിക്കൊണ്ടിരിക്കുന്നത്. ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്നുള്ള ഇതുവരെയുള്ള […]