Cricket Sports

പാകിസ്താനിൽ രണ്ട് അധിക ടി-20കൾ കൂടി കളിക്കുമെന്ന് ഇംഗ്ലണ്ട്

അടുത്ത വർഷം നടക്കാനിരിക്കുന്ന പാകിസ്താൻ പര്യടനത്തിൽ ആകെ 7 ടി-20കൾ കളിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. നേരത്തെ അഞ്ച് ടി-20 മത്സരങ്ങളാണ് തീരുമാനിച്ചിരുന്നത്. ഇതിനോടൊപ്പം 2 മത്സരങ്ങൾ കൂടി കൂട്ടിച്ചേർത്താണ് പുതിയ ഷെഡ്യൂൾ. അടുത്ത വർഷം സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായാവും പര്യടനം. (England play T20 Pakistan) 2005നു ശേഷം ഇത് ആദ്യമായാണ് ഇംഗ്ലണ്ട് പാകിസ്താൻ പര്യടനം നടത്തുന്നത്. ഇക്കൊല്ലത്തെ ടി-20 ലോകകപ്പിനു മുൻപ് ഇംഗ്ലണ്ട് പാകിസ്താൻ പര്യടനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവർ പിന്മാറി. […]

Cricket Sports

ടി20 ലോകകപ്പ്; ആദ്യ സെമി നാളെ; ഇംഗ്ലണ്ട് ന്യൂസീലൻഡിനെ നേരിടും

ടി20 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ സെമിയിൽ ഇംഗ്ലണ്ട് ന്യൂസീലൻഡിനെ നേരിടും. രാത്രി 7.30ന് അബുദാബിയിൽ ആണ് മത്സരം. പ്രാഥമിക ഘട്ടം കഴിഞ്ഞു. ഇനി ഒപ്പത്തിനൊപ്പമുള്ള പോരാട്ട നാളുകൾ. ഏറ്റവും മികച്ച നാല് സംഘങ്ങൾ ഫൈനൽ ബെർത്തിനായി പോരടിക്കുന്ന നിർണായക മത്സര ദിനങ്ങൾ. ന്യൂസീലൻഡും ഇംഗ്ലണ്ടും ആദ്യ സെമിയിൽ മത്സരിക്കുമ്പോൾ വീറും വാശിയും ഏറും. പരസ്പ്പരം ഏറ്റുമുട്ടിയ ചരിത്രം പരിശോധിച്ചാൽ ഇംഗ്ലണ്ടിന് മുൻതൂക്കമുണ്ട്. ഇരുടീമും ഇതുവരെ ട്വന്റി20 ൽ പോരടിച്ചത് 21 തവണ. […]

Cricket Sports

ടി20 ലോകകപ്പ്: ‘ലങ്ക കടന്ന് ഇംഗ്ലണ്ട്’ സെമിയില്‍

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ തോൽപ്പിച്ച് ഇംഗ്ലണ്ട് സെമി ഫൈനലിൽ . ശ്രീലങ്കയെ 26 റണ്‍സിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‌ലറുടെ അപരാജിത സെഞ്ചുറി മികിവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്കയുടെ മറുപടി 19 ഓവറില്‍ 137 റണ്‍സിലൊതുങ്ങി. സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 163-4, ശ്രീലങ്ക ഓവറില്‍ 19 ഓവറില്‍ 137ന് ഓള്‍ ഔട്ട്. ജോസ് ബട്‌ലറുടെ പ്രകടനത്തിന്‍റെ കരുത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ […]

Cricket Sports

പാകിസ്താൻ പര്യടനത്തിൽ നിന്ന് ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും പിൻമാറി

പാകിസ്താൻ പര്യടനത്തിൽ നിന്ന് ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും പിൻമാറി. സുരക്ഷാ കാരണങ്ങളാലാണ് ഇംഗ്ലണ്ടിന്റെ പിൻമാറ്റം. ഒക്ടോബറിലാണ് പരമ്പര നടക്കേണ്ടത്. ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറിയേക്കുമെന്ന വാർത്ത വന്നിരുന്നു, എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അടുത്ത മാസം നടത്താനിരിക്കുന്ന പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കുമെന്നായിരുന്നു […]

Cricket Sports

ഈ ടീം ആടിയുലയില്ല, കാരണം ഈ ടീമിന് ഒരു കപ്പിത്താനുണ്ട്

“റിവേഴ്സ് സ്വിങ് ലഭിക്കുന്നത് കണ്ടപ്പോൾ ബുംറ പന്ത് ചോദിച്ചുവാങ്ങി. ആ സ്പെൽ എറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്ത്തി.”- വിരാട് കോലി (india test victory england) “ബുംറയുടെ സ്പെൽ ആണ് മത്സരത്തിൽ നിർണായകമായത്. അയാൾ ലോകോത്തര ബൗളറാണ്.’- ജോ റൂട്ട് മത്സരത്തിനു ശേഷം രണ്ട് ക്യാപ്റ്റന്മാരുടെയും വാക്കുകൾ. 6 ഓവറിൽ മൂന്ന് മെയ്ഡൻ അടക്കം 6 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ ആ സ്പെൽ ആണ് രണ്ട് പേരും പറയുന്നത്. റിവേഴ്സ് സ്വിങ് എല്ലാവർക്കും […]

Cricket Sports

രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ; ഇംഗ്ലണ്ട് സ്കോറിൽ നിന്ന് 56 റൺസ് അകലെ

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 191 റൺസിനു പുറത്തായിരുന്നു. ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 290 റൺസിൽ നിന്ന് ഇനിയും 56 റൺസ് അകലെയാണ് ഇന്ത്യ. ലോകേഷ് രാഹുൽ (22), രോഹിത് ശർമ്മ (20) എന്നിവർ ക്രീസിൽ തുടരുകയാണ്. (india 43 england test) ഇംഗ്ലണ്ട് ഇന്നിംഗ്സിനെക്കാൾ 99 റൺസ് പിന്നിൽ നിന്ന് രണ്ടാം ഇന്നിംഗ്സിൽ […]

Football Sports

വെംബ്ലിയിൽ അജയ്യരായി അസൂറികൾ; ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലിക്ക് രണ്ടാം യൂറോ കിരീടം

വെംബ്ലി സ്‌റ്റേഡിയത്തിൽ എക്‌സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട യൂറോ കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി നാലു പതിറ്റാണ്ടിനുശേഷം അസൂറിപ്പട വീണ്ടും കിരീടത്തിൽ മുത്തമിട്ടു. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നായിരുന്നു ഇറ്റാലിയൻ ജയം. ഇംഗ്ലീഷ് താരങ്ങളായ ജേഡൻ സാഞ്ചോയുടെയും സാക്കയുടെയും ഷോട്ടുകൾ തടുത്തിട്ട് ഗോൾകീപ്പർ ഡോണറുമ്മയാണ് ഇറ്റലിയുടെ വിജയനായകനായത്. ഇറ്റലിയുടെ ബെലോട്ടിയുടെയും ജോർജീന്യോയുടെയും കിക്ക് തടുത്തിട്ട ഗോൾകീപ്പർ ജോർദൻ പിക്ക്‌ഫോർഡിനും ഇംഗ്ലീഷ്പടയെ രക്ഷിക്കാനായില്ല. ഇംഗ്ലണ്ടിന്റെ റാഷ്‌ഫോർഡ് എടുത്ത കിക്ക് പാഴായത് നിർണായകമായി. രണ്ടാം മിനിറ്റിൽ ലുക് ഷാ നേടിയ […]

Football Sports

യൂറോകപ്പിൽ ജർമനിയെ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ

യൂറോകപ്പിൽ ജർമ്മനിയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ. ജർമ്മനിയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത രണ്ട് ഗോളിന്. റഹീം സ്റ്റെർലിങ്ങും, ഹാരി കെയ്‌നുമാണ് ഇംഗ്ലണ്ടിനായി സ്‌കോർ ചെയ്തത് . 55 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഒരു പ്രധാന ടൂർണ്ണമെന്റിന്റെ നൗക്കൗട്ടിൽ ജർമ്മനിയെ തോൽപ്പിക്കുന്നത്.

Cricket India Sports

ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ടെസ്റ്റ്; റെഡ് ബോൾ ക്രിക്കറ്റിന്റെ ആവേശങ്ങളെല്ലാം നിറഞ്ഞ ഒരു മത്സരം

2014നു ശേഷം ഇന്ത്യ കളിച്ച ആദ്യ ടെസ്റ്റ് മത്സരമാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ സമാപിച്ചത്. മത്സരം സമനില ആയിരുന്നു. പക്ഷേ, വെറും സമനില എന്നതിനപ്പുറം ഒരു ടെസ്റ്റ് മാച്ചിൻ്റെ എല്ലാവിധ ആവേശവും നിറഞ്ഞ മത്സരമായിരുന്നു കഴിഞ്ഞത്. തോൽവി ഉറപ്പിച്ച ഇടത്തുനിന്ന് ഇന്ത്യൻ വനിതകൾ നടത്തിയ ചെറുത്തുനിൽപ്പാണ് ടെസ്റ്റ് മത്സരത്തിൻ്റെ സൗന്ദര്യം. വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുന്ന രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും. ആഷസ് മത്സരങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഒരു ടീമും ഇടക്കിടെ വൈറ്റ് […]

International

ഡെല്‍റ്റ വകഭേദം പടരുന്നു: യു.കെയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒരു മാസത്തേക്ക് നീട്ടി

യു.കെയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം മാറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം അതിവേഗം പടരുകയാണ്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ആയിരങ്ങള്‍ മരിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് ബാധിച്ച, വാക്സിന്‍ സ്വീകരിക്കാത്തവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ട്. അതിനാലാണ് നിയന്ത്രണങ്ങള്‍ ഒരു മാസത്തേക്ക് നീട്ടിയത്. വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ ഈ സമയം ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലോകരാജ്യങ്ങളുടെ കണക്കെടുത്താല്‍ യു.കെ കോവിഡ് വാക്സിനേഷനില്‍ വളരെ മുന്‍പിലാണ്. ജനസംഖ്യയുടെ മൂന്നിൽ രണ്ട് വിഭാഗത്തിനും […]