Kerala

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയും ഇ.ഡി അന്വേഷണം ഊർജ്ജിതമാക്കുന്നു

ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടട്രേറ്റ്. ചെറുതും വലുതുമായ പദ്ധതികളില്‍ കമ്മീഷന്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നീക്കം. ശിവശങ്കരനൊപ്പം പ്രവർത്തിച്ച കൂടുതല്‍ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്തേക്കും. അതേസമയം സ്വർണക്കടത്ത് കേസില്‍ നയതന്ത്ര പരിരക്ഷയുണ്ടായിരുന്ന കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ എന്‍ഐഎയും കസ്റ്റംസും ആരംഭിച്ചിട്ടുണ്ട്. ചെറുതും വലുതുമായ വിവിധ പദ്ധതികളില്‍ ശിവശങ്കരനും ഒപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും കമ്മീഷന്‍ ഇടപാട് നടത്തിയിട്ടുണ്ടോ എന്നാണ് ഇഡിയുടെ സംശയം. പല […]

India Kerala

10 വര്‍ഷത്തെ വരവ് ചെലവ് കണക്കിന്‍റെ ഫ്ലോ ചാര്‍ട്ട്, 10 ദിവസത്തിനകം ഹാജരാക്കണമെന്ന് കെ.എം ഷാജിയോട് ഇ.ഡി

10 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഫ്ലോചാര്‍ട്ടാക്കി നല്‍കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കെ. എം ഷാജിയോട് ആവശ്യപ്പെട്ടു. പണം എപ്പോള്‍ വന്നു, ആരാണ് അയച്ചത്, എന്തിന് വേണ്ടി ചെലവാക്കി എന്ന വിവരങ്ങളാണ് ഫ്ലോ ചാര്‍ട്ട് രൂപത്തില്‍ നല്‍കേണ്ടത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനിടെ 19 രേഖകള്‍ കെ. എം ഷാജി ഇ.ഡിക്ക് കൈമാറി. മീഡിയവണ്‍ എക്സ്ക്ലൂസീവ്. ഫ്ലോ ചാര്‍ട്ട് എന്നത് കൊണ്ട് ഇ.ഡി ഉദ്ദേശിക്കുന്നത് വിശദമായ വരവ് ചെലവ് കണക്കാണ്. ഉദാഹരണമായി പറഞ്ഞാല്‍ ജനുവരി 1 ന് […]

India Kerala

എം ശിവശങ്കർ മേൽനോട്ടം വഹിച്ച പദ്ധതികളുടെ രേഖ ഇ.ഡിയ്ക്ക് കൈമാറാൻ സർക്കാർ ഒരുങ്ങുന്നു

എം. ശിവശങ്കർ മേൽനോട്ടം വഹിച്ച പദ്ധതികളുടെ രേഖ ഇ.ഡിയ്ക്ക് കൈമാറാൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായി രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി. രണ്ട് വർഷം മുമ്പുള്ള ശിവശങ്കറിന്‍റെ അമേരിക്കൻ യാത്ര വിവരങ്ങളും ഇ.ഡിയ്ക്ക് കൈമാറും. ഉത്തരവിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഐ.ടി വകുപ്പിലെ അണ്ടർ സെക്രട്ടറി എൻ.സി സന്തോഷിനെയും സെക്ഷൻ ഓഫീസർ മാത്യു ജോൺ എന്നിവരെയുമാണ് ചുമതലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രേഖകൾ കൈമാറാനായിരുന്നു നിർദ്ദേശം. നിയമോപദേശം ലഭിച്ച ശേഷം രേഖകൾ കൈമാറിയാൽ മതിയെന്ന തീരുമാനത്തെ […]

Kerala

ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബര്‍ 18 ലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് നിയമപരമല്ലെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചു. ബിനീഷിനെ കുടുക്കിയതാണ്. മാധ്യമങ്ങള്‍ അടക്കം തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നത്. ബിനീഷിനെ ഇത്രയും ദിവസം കസ്റ്റഡിയില്‍ വച്ചത് നിയമവിരുദ്ധമായാണ്. സമാനമായ കേസുകളില്‍ ജാമ്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ ബിനീഷിന് ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ […]

Kerala

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാനുള്ള നിയമസഭ പ്രിവിലേജ് കമ്മിറ്റി നീക്കം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാനുള്ള നിയമസഭ പ്രിവിലേജ് കമ്മിറ്റി തീരുമാനത്തിനെതിരെ പ്രതിപക്ഷം. സര്‍ക്കാര്‍ നീക്കം വിവിധ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടപ്പെടുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പറഞ്ഞു നിയമാനുസൃതമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ പരസ്യമായി തള്ളിപ്പറയാത്തത്. സര്‍ക്കാരിന്റെ അഴിമതി മൂടിവയ്ക്കാനും അന്വേഷണം അട്ടിമറിക്കാനും നിയമസഭയെ കരുവാക്കുന്നത് അംഗീകരിക്കാനാവിലെന്നും രമേശ് ചെന്നിത്തല […]

Kerala

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായി നിയമസഭാ അവകാശ സമിതിക്ക് പരാതി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ സിപിഐഎം നീക്കം പുതിയ തലത്തിലേക്ക്. ഇ.ഡിക്കെതിരായ പരാതി നിയമസഭാ അവകാശ സമിതിക്ക് നൽകിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വകുപ്പിലെ ഉന്നതരെ നിയമസഭാ സമിതി വിളിപ്പിച്ചേക്കും. ജയിംസ് മാത്യു എംഎൽഎയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ പരാതി നൽകിയിരിക്കുന്നത്. ലൈഫ് പദ്ധതി തടസപ്പെടുത്താൻ നീക്കം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പരാതി. അതേസമയം, ബിനീഷിന്റെ വീട്ടിലെ റെയ്ഡിൽ രാഷ്ട്രീയമുണ്ടെന്ന് സിപിഐഎം ആരോപിച്ചു. ഇ.ഡി മനുഷ്യാവകാശ ലംഘനം നടത്തിയെന്നും പാർട്ടി വ്യക്തമാക്കി. ഇക്കാര്യങ്ങൾ തുറന്ന് കാണിക്കാൻ അവയ്‌ലബിൾ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അന്വേഷണത്തെ എതിർക്കാനോ തടയാനോ […]

Kerala

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഇ.ഡി നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നോട്ടീസ്. വരുന്ന വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഐടി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൂടുതല്‍ അന്വേഷണം എന്ന് വ്യക്തമാക്കുന്നതാണ് ഇ.ഡിയുടെ ഇടപെടല്‍. ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സി.എം രവീന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത്.

Kerala

കള്ളക്കേസാണിത്, ശാരീരിക അവശതയുണ്ടെന്ന് ബിനീഷ് കോടിയേരി

തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ബിനീഷ് കോടിയേരി. ശാരീരിക അവശതകൾ ഉണ്ടെന്നും പ്രതികരണം. ബിനീഷിനെ ബംഗളൂരുവിലെ ഇ.ഡി ഓഫീസിലെത്തിച്ചു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് ബിനീഷിനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് എത്തിച്ചത്. സ്കാനിങിന് വിധേയനാക്കി. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആശുപത്രി വിട്ടു. ഇ.ഡിക്കൊപ്പം നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ ബിനീഷ് ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്. താന്‍ […]

Kerala

കുടുംബത്തെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണം

ബംഗളൂരു ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടില്‍, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചേക്കും. കുടുംബത്തെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കുക. കസ്റ്റഡിയിലുള്ള ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്യുകയാണ്ന്. ഇന്നലെ പന്ത്രണ്ടര മണിക്കൂറാണ് ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്തത്. നിര്‍ണായക വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. മൂന്നരക്കോടിയോളം രൂപ അക്കൌണ്ടുകള്‍ വഴി കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക കണ്ടെത്തല്‍. […]

Kerala

ബിനീഷ് കോടിയേരിയുടെ അറസ്റ്റ്: എന്‍.സി.ബിയും കേസെടുക്കാന്‍ സാധ്യത

ബംഗളൂരു ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. നാലു ദിവസത്തെ കസ്റ്റഡി കാലാവധിയാണ് ബംഗളൂരു സിറ്റി സിവില്‍ കോടതി ഇ.ഡിയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളില്‍ അനൂപ് മുഹമ്മദിനെ കസ്റ്റഡിയില്‍ ലഭിയ്ക്കാനുള്ള അപേക്ഷയും ഇ.ഡി നല്‍കും. രണ്ടു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത്, മൊഴികളിലെ വൈരുധ്യം പരിശോധിയ്ക്കും. ബംഗളൂരു കേന്ദ്രീകരിച്ച മയക്കുമരുന്ന് കേസ് അന്വേഷിയ്ക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. ഇന്നലെയാണ് ബിനീഷ് കോടിയേരിയെ […]