Latest news National

ഇടനിലക്കാരന്‍ വഴി 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ഇ.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥന്‍ രാജസ്ഥാനില്‍ കസ്റ്റഡിയില്‍. നോര്‍ത്ത് ഈസ്റ്റ് ഇംഫാല്‍ ഇഡി ഓഫിസര്‍ നവല്‍ കിഷോര്‍ മീണയെയാണ് അഴിമതിവിരുദ്ധ ബ്യൂറോ കസ്റ്റഡിയിലെടുത്തത്.(ED Officer Arrested in Jaipur) ഇടനിലക്കാരന്‍ വഴി 15ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഇടനിലക്കാരനില്‍ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് നവല്‍ കിഷോര്‍ മീണയെ കസ്റ്റഡിയിലെടുത്തത്. രാജസ്ഥാൻ എ.സി.ബിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇടനിലക്കാരനായ ബാബുലാൽ വഴി നവൽ കിഷോർ 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എ.സി.ബി കസ്റ്റഡിയിലെടുത്ത ഇരുവരെയും ജയ്പൂർ […]

Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പി.ആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഐഎം പ്രാദേശിക നേതാവുമായ പി ആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി. രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി ഇന്ന് അപേക്ഷ നല്‍കും. പി ആര്‍ അരവിന്ദാക്ഷന്റെ വിദേശയാത്ര, ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരശേഖരണത്തിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. അതേസമയം പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ടി ആര്‍ രാജനെ ഇന്നും ചോദ്യം ചെയ്യും. ബാങ്കിലെ കൂടുതൽ രേഖകൾ ഹാജരാക്കാന്‍ നിർദേശമുണ്ട്. അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് മുന്നോടിയായാണ് […]

National

ഡൽഹി മദ്യനയ അഴിമതി; എഎപി എംപി സഞ്ജയ് സിംഗിന്‍റെ വസതിയില്‍ ഇഡി റെയ്ഡ്

എഎപി എംപി സഞ്ജയ് സിംഗിന്‍റെ ഡൽഹി വീട്ടിൽ ഇഡി റെയ്ഡ്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സിംഗിന്‍റെ വസതിയില്‍ എത്തിയത്. എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ കോടതി പരിഗണിക്കുന്ന ദിവസമാണ് എംപിയുടെ വീട്ടിലെ റെയ്ഡ്. 2020ൽ മദ്യശാലകള്‍ക്കും വ്യാപാരികൾക്കും ലൈസൻസ് നൽകാനുള്ള ഡൽഹി സർക്കാരിന്റെ തീരുമാനത്തിൽ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി, അഴിമതി […]

Kerala

കരുവന്നൂർ കേസിലെ പ്രതികൾ ഒരേ ജയിലിൽ, കോടതിയേയും ഇ.ഡിയേയും അറിയിച്ചില്ല; പരാതിയുമായി ഇ.ഡി

കരുവന്നൂർ കേസിലെ പ്രതികളുടെ ജയിൽ മാറ്റത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഇ ഡി. പി ആർ അരവിന്ദാക്ഷനെയും സി ആർ ജിൽസിനെയും ജില്ലാ ജയിലിലേക്ക് മാറ്റിയതിൽ അതൃപ്‌തി.ജയിൽ മാറ്റത്തിൽ എറണാകുളം സബ് ജയിൽ സുപ്രണ്ടിനോട് കോടതി വിശദീകരണം തേടി. കോടതിയേയും ഇ.ഡിയേയും അറിയിക്കാതെ പ്രതികളെ ഒരേ ജയിലിൽ പ്രവേശിപ്പിച്ചെന്നാണ് ഇ.ഡിയുടെ പരാതി.(karuvannur bank scam ed) അതേസമയം കരുവന്നൂർ തട്ടിപ്പിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്പി […]

HEAD LINES Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റിൽ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, സിപിഐഎം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റിൽ. പിടിയിലായത് എ സി മെയ്തീന്റെ വിശ്വസ്തൻ. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്‌തത്‌ തൃശൂരിൽ നിന്നാണ്. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ.(cpim leader pr aravindakshan arrest karuvannur bank scam) കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഇഡി ഓഫീസിൽ ഇന്നും തുടരുകയാണ്. തൃശൂ‍ർ സഹകരണ ബാങ്ക് പ്രസി‍ഡന്‍റും സിപിഐഎം നേതാവുമായ […]

Kerala

ലൈഫ് മിഷൻ കേസ്: ഉത്തരങ്ങളിൽ വ്യക്തതയില്ല, സി.എം രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സി.എം രവീന്ദ്രൻ്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. ഇതിനായി രവീന്ദ്രനെ ഇ.ഡി ഉടൻ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് സി.എം രവീന്ദ്രനെ കഴിഞ്ഞ ദിവസം ഇ.ഡി പത്തര മണിക്കൂർ […]

National

ഇ ഡി ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ റെയ്ഡ്; മുംബൈയിലെ വ്യാപാരിക്ക് നഷ്ടപ്പെട്ടത് 3 കിലോ സ്വര്‍ണവും 25 ലക്ഷവും

സ്വര്‍ണാഭരണശാലയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ റെയ്ഡ് നടത്തി 25 ലക്ഷം രൂപയും മൂന്ന് കിലോ സ്വര്‍ണവും പിടിച്ചെടുത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഉള്‍പ്പെട്ട സംഘമാണ് ഇ ഡിയുടെ പേരില്‍ വന്‍കൊള്ള നടത്തിയത്. മുംബൈയിലെ സാവേരി ബസാറിലാണ് സംഭവം നടന്നത്. ഇ ഡി റെയ്ഡ് നടക്കുകയാണെന്നും തടസപ്പെടുത്തരുതെന്നും പറഞ്ഞാണ് മൂന്നുപേരും സ്വര്‍ണാഭരണങ്ങളും രേഖകളും മറ്റും പരിശോധിച്ചത്. ജ്വലറിയുടെ ഉടമകളില്‍ ഒരാളോട് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ട സംഘം ജ്വല്ലറി ജീവനക്കാരെ കയ്യേറ്റം […]

Kerala

കിഫ്ബിക്കെതിരെ കുരുക്ക് മുറുക്കാൻ ഇ.ഡി; സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

കിഫ്ബിക്കെതിരായ അന്വേഷണത്തിൽ കുരുക്ക് മുറുക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം 20നകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. തെളിവുകളടക്കം ഉള്‍പ്പെടുത്തിയാകും വിശദമായ സത്യവാങ്മൂലം നല്‍കുക.  മുന്‍മന്ത്രി തോമസ് ഐസക്കിനെതിരായ കണ്ടെത്തലുകളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തും. കേസില്‍ മുതിര്‍ന്ന അഭിഭാഷകനെ രംഗത്തിറക്കാനാണ് തീരുമാനം. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കേസില്‍ ഹാജരാകും. ഇ.ഡിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി.

National

കാപ്പന്‍ ജയില്‍ മോചിതനാകില്ല; കുരുക്കായത് ഇ.ഡി കേസ്

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വൈകുന്നു. ജാമ്യം ലഭിച്ചെങ്കിലും കാപ്പന് ജയില്‍ മോചിതനാകാന്‍ കഴിയില്ല. സിദ്ദിഖ് കാപ്പനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നേരത്തേ പരിഗണിക്കണമെന്ന കാപ്പന്റെ ആവശ്യം ലഖ്നൗ കോടതി അംഗീകരിച്ചില്ല. ഇതോടെയാണ് ജയില്‍ മോചനത്തിനുള്ള സാധ്യത വൈകുന്നത്. ഈ മാസം 19നാണ് സിദ്ദിഖ് കാപ്പന്റെ ഇഡി കേസിലെ ജാമ്യപേക്ഷ ലഖ്‌നൗ കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷ നേരത്തെയാക്കുന്നതിനെ അന്വേഷണ ഏജന്‍സി എതിര്‍ക്കുകയായിരുന്നു. രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക […]

National

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറി അറസ്റ്റില്‍; നടപടി ഇ.ഡി റെയ്ഡിന് പിന്നാലെ

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത സഹായി അറസ്റ്റില്‍. പ്രേംപ്രകാശ് എന്ന സെക്രട്ടറിയെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ തോക്ക് കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃത സമ്പാദ്യത്തിന്റെ രേഖകള്‍ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. തോക്ക് കൈവശം വച്ചതിന്റെ വിവരം കൈമാറാത്തതോടെയാണ് ഇഡി അറസ്റ്റിലേക്ക് കടന്നത്. ഇതോടെ ഹേമന്ത് സോറനുള്ള കുരുക്ക് മുറുക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. പ്രേംപ്രകാശിനെ എന്‍ഐഎ കൂടി ചോദ്യം ചെയ്യുമെന്നാണ് വിവരം. ഖനി ഇടപാടുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് […]