World

ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം

പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനിശ്ചിത കാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫിസ് അറിയിച്ചു. രജപക്‌സെ മാലിദ്വീപിലേക്ക് കടന്നെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നിലേക്ക് ഇരച്ചെത്തി. ഗോതബയ രജപക്‌സെ രാജിവക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബാരിക്കേഡ് തകര്‍ത്ത പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മാലിദ്വീപിലേക്ക് കടന്ന രജപക്‌സെയുടെ ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. മാലിയില്‍ വെലാന വിമാനത്താവളത്തിലെത്തിയ രജപക്‌സെയെ മാലിദ്വീപ് സര്‍ക്കാര്‍ […]

Kerala

അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്. ജനാധിപത്യവും മതേതരത്വവും കടുത്ത ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ, അതിനെതിരായി ജാഗ്രത വർദ്ധിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വീറ്റിലൂടെ ഓർമ്മിപ്പിക്കുന്നു. ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുകയും പൗരസ്വാതന്ത്ര്യങ്ങൾ നിർത്തലാക്കുകയും ചെയ്ത ദേശീയ അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ ആരംഭിച്ചത് 47 വർഷങ്ങൾക്ക് മുമ്പാണ്. 19 മാസത്തിന് ശേഷമാണ് ഇന്ത്യ അത് മറികടന്നത്. എന്നിരുന്നാലും, ഇന്ന് നമ്മുടെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും കടുത്ത ഭീഷണി നേരിടുകയാണ്. അതിനെതിരായി ജാഗ്രത വർദ്ധിപ്പിക്കേണ്ട സമയമാണിത്. മുഖ്യമന്ത്രി […]

National

ചരിത്രവിധിയുടെ 13-ാം നാൾ അർധരാത്രിയിൽ ഒറ്റവരി ഉത്തരവെത്തി..രാജ്യത്ത് അടിയന്തരാവസ്ഥ…!

അടിയന്തരാവസ്ഥയ്ക്ക് ഇന്ന് 47 വയസ്. സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിലെ ആ കറുത്ത അധ്യായത്തിന്റെ ഓർമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. വർഷം 1975, ഇന്ത്യ എന്നാൽ ഇന്ദിരാ, ഇന്ദിരാ എന്നാൽ ഇന്ത്യ എന്ന മുദ്രാവാക്യം രാജ്യമെങ്ങും അലയടിക്കുന്ന കാലം. 1971 ലെ പൊതുതെരഞ്ഞെടുപ്പിൽ ഭരണസ്വാധീനം ഉപയോഗിച്ചെന്ന കേസിൽ, അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻഹ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്ന് വിധിച്ചു. തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കോടതി ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഇന്ദിരാഗാന്ധിയെ വിലക്കുകയും ചെയ്തു. ചരിത്രവിധിയുടെ പതിമൂന്നാം […]

World

സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു

സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചുകൊണ്ട് പ്രസി‍ഡന്റ് ​ഗോതബയ രജപക്സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കയിലെ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു. ശ്രീലങ്കയില്‍ പുതുതായി നിയമിതനായ ധനമന്ത്രി അലി സാബ്രിയും 24 മണിക്കൂറിനുള്ളില്‍ സ്ഥാനം രാജിവച്ചിരുന്നു. പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഭരണസഖ്യത്തിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടതോടെ 41 നിയമസഭാംഗങ്ങളാണ് പുറത്തുപോകേണ്ടിവന്നത്. ശ്രീലങ്കയിലെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ മത്സ്യബന്ധ മേഖലയും വലിയ […]

International

കാനഡയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധം നിയന്ത്രണാതീതം; ഒട്ടാവയില്‍ അടിയന്തരാവസ്ഥ

കാനഡയില്‍ കോവിഡ് വാക്സിന്‍ നിര്‍ദേശങ്ങള്‍ക്കെതിരെ ട്രക്കര്‍മാരുടെ പ്രതിഷേധം തുടരുകയാണ്. ട്രക്കര്‍മാര്‍ നഗരം വളഞ്ഞതിനാല്‍ ഒട്ടാവയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് മേയര്‍ ജിം വാട്‌സൺ അറിയിച്ചു. “നിലവിലെ സാഹചര്യം നിയന്ത്രണാതീതമാണ്. ജനങ്ങളുടെ സുരക്ഷിതത്വം അപകടത്തിലാണ്. സർക്കാരിന്‍റെ പിന്തുണ ആവശ്യമുണ്ട്. പ്രതിഷേധക്കാരുടെ എണ്ണം പൊലീസുകാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഈ യുദ്ധത്തില്‍ ഞങ്ങള്‍ പരാജയപ്പെടുകയാണ്. നമ്മുടെ നഗരത്തെ തിരിച്ചുപിടിക്കണം”- മേയര്‍ പറഞ്ഞു. ജനുവരി 29ന് കാനഡയുടെ തലസ്ഥാനത്തെത്തിയാണ് ട്രക്കര്‍മാര്‍ പ്രതിഷേധം തുടങ്ങിയത്. അതിശൈത്യം അവഗണിച്ച് തലസ്ഥാനത്തെത്തിയ ട്രക്കര്‍മാര്‍ കൂറ്റന്‍ വാഹനങ്ങള്‍ റോഡുകളില്‍ പാര്‍ക്ക് […]

Kerala

അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നു: രാഹുല്‍ ഗാന്ധി

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാഗാന്ധി തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. സാമ്പത്തിക വിദഗ്ധന്‍ കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ഞാന്‍ കരുതുന്നത് ആ തീരുമാനം തെറ്റായിരുന്നു എന്നാണ്. തികച്ചും തെറ്റായ തീരുമാനം. എന്‍റെ മുത്തശ്ശി ഇന്ദിരാഗാന്ധിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യം. രാജ്യത്തിന്റെ ഭരണ സംവിധാനം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടി ഘടന അത് […]

India

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് മഹുവ മൊയ്ത്ര

അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് രാ​ജ്യ​മി​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര. അധികാരവും ആയുധവും കിട്ടിക്കഴിഞ്ഞാല്‍ എല്ലാ ഭീരുക്കള്‍ക്കും ഒരു വിചാരമുണ്ട് താനാണ് ഏറ്റവും ധൈര്യശാലിയെന്ന്, അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. എതിരഭിപ്രായം പറയുന്ന മാധ്യമപ്രവർത്തകരെയും കലാകാരന്മാരെയും ജയിലിലടയ്ക്കുന്ന ഭീരുക്കളാണു സർക്കാരിന്റെ തലപ്പത്തെന്ന് ലോ​ക്സ​ഭാ ച​ർ​ച്ച​യി​ല്‍ മഹുവ മൊയ്ത്ര വിമര്‍ശിച്ചു. അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍ പീ​ഡ​ന​മ​നു​ഭ​വി​ക്കു​ന്ന ഹി​ന്ദു​ക്ക​ളേ​യും മ​റ്റു ന്യൂ​ന​പ​ക്ഷ​ങ്ങ​ളേ​യും സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പൗ​ര​ത്വ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ല്‍ സ്വ​ന്തം രാ​ജ്യ​ത്ത് ചൂ​ഷ​ണം അ​നു​ഭ​വി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കു​റി​ച്ച് സ​ര്‍​ക്കാ​രിന് ചിന്തയില്ലെന്നും […]

India National

പിറന്നാള്‍ ദിനം ഇന്ദിരാ ഗാന്ധിയുടെ അപൂര്‍വ ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍

പിറന്നാൾ ദിനത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കോൺ​ഗ്രസ് നേതാവ് എം.പി രാഹുൽ ​ഗാന്ധി. അപൂർവ ചിത്രങ്ങൾ സഹിതമാണ് ഇന്ദിരാ ​ഗാന്ധിയുടെ പിറന്നാൾ ദിന സന്ദേശം രാഹുൽ ​ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ നൂറ്റിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന്. 1917 നവംബർ പത്തൊമ്പതിന് അലഹബാദിലാണ് ഇന്ദിരാ​ ​ഗാന്ധി ജനിക്കുന്നത്. 1966ൽ ആദ്യ വനിതാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിര ​ഗാന്ധി, അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ കുപ്രസിദ്ധയായി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന […]