Entertainment Technology

പണം തികയില്ല; ട്വിറ്റർ സ്വന്തമാക്കാൻ ഓഹരികൾ വിറ്റ് മസ്ക്….

ടെക് ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിവെച്ച സംഭവമാണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കുന്നു എന്നത്. സോഷ്യൽ മീഡിയയും ഏറെ ആഘോഷമാക്കിയിരുന്നു ഈ വാർത്ത. ട്വിറ്റർ വാങ്ങാൻ പണം കണ്ടെത്താൻ ടെസ്‌ലയുടെ ഓഹരി വിറ്റിരിക്കുകയാണ് ഇലോൺ മസ്‌ക്. 4 ബില്യൻ ഡോളറിന്റെ ഓഹരികൾ ആണ് മസ്‌ക് വിറ്റത്. ഓഹരികൾ വിറ്റതിന് ശേഷം ടെസ്‌ലയുടെ ഓഹരി മൂല്യം ഇടിഞ്ഞിരിക്കുകയാണ്. ഇനി കൂടുതൽ വിൽക്കില്ലെന്നു മസ്ക് ട്വീറ്റ് ചെയ്തു. ധനസമാഹരണത്തിനായി വിവിധ മാർഗങ്ങൾ മസ്‌ക് തേടുന്നുണ്ട്. ട്വിറ്റർ സ്വന്തമാക്കാനായി വായ്പ സംഘടിപ്പിക്കാനും […]

World

‘ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തില്‍ ട്വിറ്റര്‍ ഇടപെടുന്നതായി കണ്ടാല്‍…’; ഇലോണ്‍ മസ്‌കിനെതിരെ ട്വീറ്റുമായി ശശി തരൂര്‍

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്നറിപ്പുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്രത്തില്‍ ഇനി ട്വിറ്റര്‍ ഇടപെടുന്നത് കണ്ടാല്‍ അല്ലെങ്കില്‍ വിദ്വേഷ പ്രസംഗവും ദുരുപയോഗവും അനുവദിച്ചുകൊണ്ട് വിപരീതമായി ഇടപെടുകയോ ചെയ്താല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിറ്റി നടപടിയെടുക്കുമെന്നാണ് ശശി തരൂരിന്റെ പ്രസ്താവന. ഏത് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം, ആര് ഏറ്റെടുത്ത് നടത്തിയാലും ഞങ്ങള്‍ക്കത് പ്രശ്‌നമല്ല. അവര്‍ എന്ത്, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടത്. അഭിപ്രായ സ്വാതന്ത്രത്തില്‍ ട്വിറ്റര്‍ ഇടപെടുകയോ അല്ലെങ്കില്‍ വിപരീത ഇടപെടല്‍ നടത്തുകയോ […]

International

ചെച്‌നിയന്‍ തലവന്റെ പരിഹാസം; എലോന എന്ന് പേരുമാറ്റി തിരിച്ചടിച്ച് മസ്‌ക്

തന്നെ ആക്ഷേപിച്ച ചെച്‌നിയന്‍ തലവന് മറുപടിയായി ട്വിറ്ററില്‍ സ്വന്തം പേര് മാറ്റി സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ മസ്‌ക് വെല്ലുവിളിച്ചതിനെത്തുടര്‍ന്ന് പുടിന്‍ അനുകൂലികള്‍ മസ്‌കിനെതിരെ വ്യാപകമായ പ്രചരണങ്ങളുമായി സോഷ്യല്‍ മീഡിയ കീഴടക്കിയ പശ്ചാത്തലത്തിലാണ് മസ്‌കിന്റെ പേരുമാറ്റല്‍. പുടിനെ വെല്ലുവിളിക്കാന്‍ ട്വിറ്ററിലെ വെറുമൊരു ബ്ലോഗറായ പാവം ഇലോണയ്ക്ക് കഴിയില്ലെന്നായിരുന്നു ചെച്‌നിയന്‍ തലവന്റെ പരിഹാസം. ഇതേത്തുടര്‍ന്ന് മസ്‌ക് തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ഇലോണ മസ്‌ക് എന്ന് മാറ്റി തിരിച്ചടിക്കുകയായിരുന്നു. കരുത്തനായ രാഷ്ട്രീയ […]

India

വീണ്ടും കണ്‍ഫ്യൂഷനാക്കി ഇലോണ്‍ മസ്‌ക്; മകളുടെ ഈ പേര് വായിച്ചെടുക്കാമോ?

കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇലോണ്‍ മസ്‌ക് എല്ലാവരേയും X Æ A-12 എന്നൊരു പേരുകൊണ്ട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത് വല്ല ഗണിത സമവാക്യവുമാണെന്ന് ഒറ്റ വായനയില്‍ കരുതിയിരുന്നവരെല്ലാം മസ്‌ക് സ്വന്തം കുട്ടിക്കിട്ട പേരാണ് ഇതെന്ന് മനസിലാക്കിയപ്പോള്‍ ഞെട്ടിയിരുന്നു. മസ്‌കിന്റെ കുഞ്ഞിന്റെ പേര് ലോകമെമ്പാടുമുള്ള ട്രോളന്മാരുടെ ഭാവന വിടര്‍ത്തി. പേരില്‍ ചുറ്റിക്കറങ്ങി ആയിരക്കണക്കിന് ട്രോളുകളാണ് ആ സമയത്ത് തരംഗമായത്. മസ്‌കിന്റെ മകന്റെ പേരിന്റെ എല്ലാ കൗതുകങ്ങളും കെട്ടടങ്ങിയപ്പോള്‍ ഇതാ മസ്‌ക് തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പേരും വെളിപ്പെടുത്തിയിരിക്കുകയാണ്.https://346db93ce44fd84f07e13485d2e46f1a.safeframe.googlesyndication.com/safeframe/1-0-38/html/container.html ലോകത്തിലെ ഏറ്റവും സമ്പന്നനായ […]

Kerala

എലോൺ മസ്‌കിന്‍റെ അതിവേഗ ഇന്‍റര്‍നെറ്റ് കേരളത്തിലും

എലോൺ മസ്ക് നേതൃത്വം നൽകുന്ന സ്പേസ് എക്സ് കമ്പനിയുടെ അതിവേഗ സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് സംവിധാനം കേരളത്തിലും ഉടനെത്തും. ഇഡാപ്റ്റ് ലേർണിംഗ്‌ ആപ്പ് ആണ് കേരളത്തിൽ നിന്ന് സ്റ്റാർലിങ്ക് ഇന്‍റര്‍നെറ്റ് ആദ്യമായി സബ്സ്ക്രൈബ് ചെയ്തതെന്ന് കമ്പനി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സ്റ്റാർലിങ്ക് സേവനങ്ങൾ 2022ഓടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന വാർത്തകൾ പുറത്തുവന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ കേരളത്തിലും ദുബായിലുമായി പ്രവർത്തിക്കുന്ന ഇഡാപ്റ്റ് ലേർണിംഗ് ആപ്പ് അധികൃതർ സ്റ്റാർലിങ്ക് സബ്സ്ക്രിപ്ഷൻ സ്വന്തമാക്കുകയായിയുന്നു. സ്റ്റാർലിങ്ക് പ്രൊജക്റ്റ് പൂർണമായും പ്രവർത്തനക്ഷമമാവുമ്പോൾ ഭൂമിയുടെ എല്ലാ പ്രദേശങ്ങളിലും […]

International

ആമസോണിനെ കടത്തിവെട്ടി ടെസ്‌ല; ഈലോൺ മസ്‌ക് ഇനി ലോക സമ്പന്നരിൽ ഒന്നാമൻ

അമേരിക്കൻ ഇലക്ട്രിക്ക് കാർ കമ്പനിയായ ടെസ്‌ലയുടെ മുതലാളി ഈലോൺ മസ്ക് ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാമത്. ആമസോൺ സി.ഇ.ഒ ജെഫ് ബെസോസയെ കടത്തിവെട്ടിയാണ് ഈലോൺ മസ്ക് ഈ ചരിത്ത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. അമേരിക്കൻ മാധ്യമസ്ഥാപനമായ ബ്ലൂംബെർഗ് പുറത്തുവിട്ട 500 ലോക സമ്പന്നരുടെ പട്ടികയിലാണ് ടെസ്‌ലയുടെ സി.ഇ.ഒ ഒന്നാമതെത്തിയത്. ഏറ്റവും ഒടുവിലത്തെ കണക്ക് പരിശോധിക്കുമ്പോൾ 188 ബില്യൺ ഡോളറാണ് ഈലോൺ മസ്കിന്റെ ആസ്തി. ഇത് ആമസോൺ സി.ഇ.ഒ ജെഫ് ബെസോസയെക്കാൾ 1.5 ഡോളർ അധികമാണ്. കണക്കുകൾ പ്രകാരം ഈലോണിന്റെ […]