Kerala

അകംപൊള്ളുന്ന അട്ടപ്പാടി; ഇന്നും വൈദ്യുതിയെത്താത്ത അട്ടപ്പാടിയിലെ ഊരുകള്‍

സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പായ കേരളത്തില്‍ അഞ്ചാണ്ടിനിപ്പുറവും വൈദ്യുതി എത്താത്ത ഊരുകളുണ്ട് അട്ടപ്പാടിയില്‍. സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടും ആറ് ഊരുകള്‍ ഇന്നും ഇരുട്ടിലാണ്. കേരളമെന്ന് അഭിമാനിക്കാന്‍ തുടങ്ങിയിട്ട് ആറര പതിറ്റാണ്ടായ നാട്ടിലാണ് അട്ടപ്പാടിക്കാര്‍ ഇന്നും കൊടിയ ദുരിതം അനുഭവിച്ച് ജീവിക്കുന്നത്. ഈ കാലയളവിലെല്ലാം ആദിവാസി ജനതയുടെ ക്ഷേമത്തിനായി അനുവദിച്ചതും വിനിയോഗിച്ചതുമെല്ലാം കോടിക്കണക്കിന് രൂപയാണ്. വെള്ളവും വെളിച്ചവുമെത്താത്ത ഊരുകള്‍ ഇന്നുമുണ്ട് അട്ടപ്പാടിയില്‍. വൈദ്യുതിയില്ലാത്ത ഊരുകളില്‍ സര്‍ക്കാര്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചെങ്കിലും ഭൂരിഭാഗം വിളക്കുകളും കത്തുന്നില്ല. രാത്രിയായാല്‍ മണ്ണെണ്ണ വിളക്കാണ് ഏക […]

National

വൈദ്യുതി ക്ഷാമം: കല്‍ക്കരി നീക്കം സുഗമമാക്കാന്‍ 657 ട്രെയിനുകള്‍ റദ്ദാക്കി

കല്‍ക്കരി നീക്കം സുഗമമാക്കാന്‍ 657 ട്രെയിനുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. പാസഞ്ചര്‍, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മെയ് 24 വരെയാണ് 657 ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കിയവയില്‍ അഞ്ഞൂറോളം ദീര്‍ഘദൂര മെയിലുകളും 148 എണ്ണം പാസഞ്ചറുകളുമാണ്. കല്‍ക്കരി നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 16 ട്രെയിനുകള്‍ വീതം മുന്‍പ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കല്‍ക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിയും രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. വൈദ്യുതി പ്രതിസന്ധി […]

National

രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക്; 10 സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണം

രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ്. തെർമൽ പവർ പ്ലാന്റുകളിലെ കൽക്കരിയുടെ സ്റ്റോക്കും കുറഞ്ഞു. പത്തോളം സംസ്ഥാനങ്ങളിൽ ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുതുടങ്ങി. ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയത്. കൂടുതൽ സമയത്തേക്ക് വൈദ്യുതി നിയന്ത്രണമേർപ്പെടുത്താനുള്ള ആലോചനയിലാണ് സംസ്ഥാനങ്ങൾ. താപ വൈദ്യുത നിലയങ്ങളിലുള്ള പ്രശ്‌നങ്ങൾ വളരെ സങ്കീർണമാണ്. കൽക്കരിയുടെ ലഭ്യതക്കുറവും, വിലവർധനയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ […]