Auto

കാത്തിരിപ്പിന് വിരാമം; സൈബർട്രക്കിന്റെ ഡെലിവറി നവംബർ 30ന് ആരംഭിക്കാൻ ടെസ്ല

2023 നവംബർ 30 -ന് ഉപഭോക്താക്കൾ കാത്തിരിക്കുന്ന സൈബർട്രക്കിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ടെസ്‌ല. സൈബർട്രക്കിന് ഇതിനകം തന്നെ പത്ത് ലക്ഷത്തിൽ അധികം പ്രീ ബുക്കിംഗ് ലഭിച്ചുകഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു. ടെസ്‌ല സൈബർട്രക്ക് 2019 അവസാനത്തോടെയാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്, രണ്ട് വർഷത്തിന് ശേഷം ഇത് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു നിർമ്മാതാക്കൾ അന്ന് വാഗ്ദാനം ചെയ്തിരുന്നത്. ഈ വർഷം മൂന്നാം പാദത്തിൽ ഡെലിവറികൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രത്യക്ഷത്തിൽ അതും നടന്നില്ല. എൻട്രി ലെവൽ വിലകൾ നാല് വർഷം മുമ്പ് […]

Latest news

ഒന്നല്ല നാല്; ഒലയുടെ ഇലക്ട്രിക് ബൈക്ക് കോണ്‍സപ്റ്റ് വന്‍ ഹിറ്റ്

ഇന്ത്യയില്‍ ഇ-സ്‌കൂട്ടര്‍ വിപണിയില്‍ തരംഗമായ ഒല ഇപ്പോള്‍ ഇലക്ട്രിക് ബൈക്കുകള്‍ കൂടി രംഗത്തിറക്കാന്‍ പോവുകയാണ്. ഇതിന്റെ കോണ്‍സപ്റ്റ് മോഡലുകള്‍ വൈറലായിരിക്കുകയാണ്. നാല് ഇലക്ട്രിക് ബൈക്ക് കോണ്‍സപ്റ്റുകളാണ് ഒല അവതരിപ്പിച്ചത്. ക്രൂസര്‍, എഡിവി, റോഡ്‌സ്റ്റര്‍, എന്നിവയ്ക്ക് പുറമേ ഡയമണ്ട് ഹെഡ് എന്ന് പേരിട്ടിരിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ബൈക്കും ഒല അവതരിപ്പിച്ചിട്ടുണ്ട്. വഹാനങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞിരുന്നു. വരാനിരിക്കുന്ന ഡയമണ്ട്ഹെഡ് ഇവി മോട്ടോര്‍ബൈക്കിളിന് മുമ്പ് ഇന്ത്യയിലെ ഒരു മോട്ടോര്‍സൈക്കിളിലും കണ്ടിട്ടില്ലാത്ത അസാധാരണവും സവിശേഷവുമായ ഡിസൈന്‍ ശൈലിയാണ് ഒല എത്തിക്കുന്നത്. മുന്‍ഭാഗത്തെ […]

Auto Latest news

സ്പീഡ് പ്രിഫറന്‍സും കസ്റ്റമൈസും ചെയ്യാം; നിരത്തിലിറങ്ങാനൊരുങ്ങി ഇ-സൈക്കിള്‍

ഇലക്ട്രിക് വാഹനങ്ങള്‍ അതിവേഗം നിരത്തുകള്‍ കീഴടക്കികൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളും, ബൈക്കുകളും, കാറുകളും എത്തിക്കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി രാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇലക്ട്രിക് സൈക്കിളുകളും എത്താന്‍ ഒരുങ്ങുകയാണ്. സ്ട്രൈഡര്‍ സൈക്കിള്‍സ് എന്ന പ്രമുഖ ബ്രാന്‍ഡ് 29,995 രൂപയുടെ ഓഫര്‍ വിലയ്ക്ക് പുതിയൊരു സീറ്റ മാക്സ് എന്നൊരു ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.36 വി 7.5 എഎച്ച് ബാറ്ററി പായ്ക്കുള്ള സീറ്റ മാക്സിന് ഒറ്റ ചാര്‍ജില്‍ പെഡല്‍ അസിസ്റ്റിനൊപ്പം 35 കിലോമീറ്റര്‍ […]

Kerala

ഇലക്ട്രിക് വാഹനം ഇടിച്ചാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്; കുഴങ്ങി പരാതിക്കാരി

ഇലക്ട്രിക്ക് സ്‌കൂട്ടർ ഇടിച്ചു പരിക്കേറ്റ വൃദ്ധയുടെ പരാതി സ്വീകരിക്കാതെ പൊലീസ്. ഇത്തരം വാഹനങ്ങൾ ഇടിച്ചാൽ കേസ് എടുക്കാൻ പറ്റില്ലെന്നാണ് പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിശദീകരണം. ആലപ്പുഴ പൂന്തോപ്പ് സ്വദേശിനിയ മണിമംഗലം വീട്ടിൽ രാജമ്മയാണ് പരാതിക്കാരി. ഓഗസ്റ്റ് 11 നാണ് രാജമ്മയ്ക്ക് അപകടത്തിൽ പരിക്ക് ഏറ്റത്. വീടിന് മുന്നിൽ നിൽക്കുമ്പോൾ ഇലക്ട്രിക് സ്‌കൂട്ടറിൽ എത്തിയ പതിനഞ്ചുകാരൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 71കാരിയായ രാജമ്മയുടെ കൈ – കാലുകൾക്ക് ഓടിവ് സംഭവിച്ചു. മുഖം അടിച്ചു വീണതിനാൽ ആറു തുന്നിക്കെട്ടുകളും ഉണ്ടായിരുന്നു. […]

Technology

ഇലക്ട്രിക് കാറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഇന്ധന വില താങ്ങാന്‍ കഴിയാത്ത അവസ്ഥയെത്തിയതോടെ പലരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായി. ഇലക്ട്രിക് കാറിനായി അധിക തുക മുടക്കിയാലും പിന്നീട് യാത്രകള്‍ ലാഭകരമാകുമെന്നും അധികമായി നല്‍കിയ പൈസ വസൂലാകുമെന്നും വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ ലാഭകരവും കാര്യക്ഷമവുമാകും. അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍. ഓരോ 10,000 മുതല്‍ 20,000 കിലോമീറ്റര്‍ യാത്ര കഴിയുമ്പോഴും വാഹനം കൃത്യമായി സര്‍വീസ് നടത്തുകയോ കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തുകയോ ചെയ്യുക. ടയര്‍ അലൈന്‍മെന്റ് പ്രത്യേകം ശ്രദ്ധിക്കുക. […]

National

ഇലക്ട്രിക് വാഹനങ്ങളിലെ തീപിടുത്തം: തല്‍ക്കാലം പുതിയ മോഡലുകള്‍ പുറത്തിറക്കരുതെന്ന് കേന്ദ്രനിര്‍ദേശം

ഇലക്ട്രിക് വാഹനങ്ങളില്‍ തീപിടിച്ച് അപകടമുണ്ടായ സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രം. അപകടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കഴിയുന്നതുവരെ കമ്പനികള്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടേയും ബൈക്കുകളുടേയും പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യരുതെന്നാണ് നിര്‍ദേശം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നതിന്റേയും ഇന്ധനവില വര്‍ധിക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ നിരവധി സ്റ്റാര്‍ട്ട് അപ്പുകളാണ് പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യാന്‍ തയാറായിരുന്നത്. തീപടര്‍ന്ന് അപകടം റിപ്പോര്‍ട്ട് ചെയ്ത മോഡലുകള്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കമ്പനികള്‍ വാഹന നിര്‍മാണത്തില്‍ അശ്രദ്ധ […]

India

ഇത് ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പിന്റെ കാലം; മഹാനഗരങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ രണ്ടര ഇരട്ടി കൂടി

ക്രൂഡ് ഓയില്‍ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ രീതിയിലുള്ള സര്‍ക്കാര്‍ പ്രോത്സാഹനമുണ്ടാകുമെന്ന് ബജറ്റിലൂടെ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുതിച്ചുതുടങ്ങാന്‍ അനുകൂലമായ സാഹചര്യം കൂടി ഒരുങ്ങിയതോടെ ഓഹരി വിപണിയിലുള്‍പ്പെടെ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ഈ കുതിപ്പിന് ഫുള്‍ ചാര്‍ജ് കൊടുക്കാനായി ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷനുകളും വികസിക്കുകയാണ്. നാല് മാസങ്ങള്‍ കൊണ്ട് രാജ്യത്ത് 650 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് നിര്‍മിക്കപ്പെട്ടത്. രാജ്യത്തിന്റെ ഒന്‍പത് മഹാനഗരങ്ങളില്‍ ചാര്‍ജിംഗ് സറ്റേഷനുകളുടെ എണ്ണത്തില്‍ രണ്ടര ഇരട്ടി വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് […]