പ്രതിവർഷം അഞ്ച് ലക്ഷം തൊഴിൽ ഉൾപ്പെടെ വൻ വാഗ്ദാനങ്ങളുമായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻറെ പ്രകടനപത്രിക. തന്റെ ജീവിതം മുഴുവൻ ബംഗാളിലെ വികസനത്തിനുവേണ്ടി ഉഴിഞ്ഞു വച്ചതെന്നും മമത ബാനർജി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ബംഗാളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. മാ, മതി, മനുഷ് എന്നിവക്ക് നന്ദി അർപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി മമതാ ബാനർജി നിർണ്ണായക തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടന പത്രിക പുറത്തിക്കിയത്. സ്ത്രികൾ, കർഷകർ, വിദ്യാർത്ഥികൾ എന്നിവർക്കാണ് പ്രകടനപത്രികയിലെ പ്രധാന പരിഗണന. പ്രതിവർഷം 5 […]
Tag: election
മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്
സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. കെ കെ രാഗേഷ്, പി വി അബ്ദുള്‍ വഹാബ്, വയലാര്‍ രവി എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 31ാം തിയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ അഞ്ച് വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 12ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. അന്ന് തന്നെ വൈകീട്ട് അഞ്ച് […]
നിയമസഭാ തെരഞ്ഞെടുപ്പ്: സീറ്റ് ചർച്ചകൾ സജീവമാക്കി പാർട്ടികൾ
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ , മുന്നണികള്‍ ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നു. ഇടത് മുന്നണി ജാഥ ഇന്ന് അവസാനിക്കുന്നതിന് പിന്നാലെ സിറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കും. UDF ഉം ഘടകകക്ഷികളുമായുള്ള ചർച്ചകൾ അടുത്താഴ്ച തീർക്കാനാണ് ആലോചന. ബി ജെ പി സ്ഥാനാർത്ഥി നിർണ്ണയം മാർച്ച് ആദ്യവാരം ആരംഭിക്കും ഏപ്രിൽ പകുതിയോടെ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. ഒരാഴ്ചക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ മുന്നണികൾ പൂർത്തിയാക്കും. ഇടത് മുന്നണിയുടെ മേഖല ജാഥകൾ ഇന്ന് സമാപിക്കും. നാളെ സിപിഎം […]
തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ നേതാക്കൾ തമിഴ്നാട്ടിൽ
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തമിഴ്നാട് സന്ദർശിച്ച് രാഹുൽ ഗാന്ധി. തമിഴ്നാട് ആവണിയാപുരം സന്ദർശിച്ച് പൊങ്കൽ ആഘോഷത്തിൽ പങ്കുകൊണ്ട അദ്ദേഹം, ശേഷം ദ്രാവിഡ മുന്നേറ്റ കഴകം അധ്യക്ഷൻ എം.കെ സ്റ്റാലിന്റെ മകനും അഭിനേതാവുമായ ഉദയനിധിക്കൊപ്പം ജെല്ലിക്കെട്ട് കാണാൻ മധുരയിലെത്തി. ”നമ്മ ഊരു പൊങ്കൽ വിഴ” എന്ന പേരിൽ തമിഴ്നാട് ബി.ജെ.പി ഘടകം സംഘടിപ്പിച്ച പൊങ്കൽ ആഘോഷത്തിൽ ഭാഗമായതിന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ നിരവധി വിമർശനങ്ങൾ നേരിടുകയുണ്ടായി. ഇതേ ദിവസമാണ് രാഹുൽ […]
തദ്ദേശ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി പ്രചരണത്തിനിറങ്ങില്ല
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങില്ല. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ധർമടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്തു. കണ്ണൂർ കോർപ്പറേഷനിലെ തെര.അവലോകന യോഗത്തിലും പിണറായി പങ്കെടുക്കും. പ്രചാരണ രംഗത്തു മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസാന്നിധ്യം ആദ്യം ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷമാണ്. പ്രചാരണ ബോർഡുകളിൽ പോലും മുഖ്യമന്ത്രിയുടെ ചിത്രം ഇല്ലാത്തതും ഏറെ ചർച്ചയായി. സർക്കാരിന് നേട്ടങ്ങൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തതാണ് പിണറായിയുടെ പിന്മാറ്റത്തിന് കാരണമെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു. […]
അവിടെ തെരഞ്ഞെടുപ്പ് മേളം, ഇവിടെ താലികെട്ട്; ഒടുവില്‍ സ്ഥാനാര്‍ഥി വധുവിനെ വീട്ടിലാക്കി പ്രചരണത്തിരക്കിലേക്ക്
ഇളമാട് ഗ്രാമ പഞ്ചായത്തിലെ ഇടത്തറ വാർഡിലെ സ്ഥാനാർഥിയാണ് പ്രചാരണത്തിനിടെ സ്വന്തം വിവാഹത്തിനെത്തിയത്. യു.ഡി.എഫ് സ്ഥാ നാർഥിയായ ജിബിൻ കെ.ജോയിയുടെ വിവാഹം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണ്
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ബി.ജെ.പിയില്‍ പോര് മുറുകുന്നു
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ബി.ജെ.പിയിലെ തര്‍ക്കള്‍ അവസാനിക്കുന്നില്ല. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോര്‍ കമ്മറ്റി ഇതുവരെ വിളിച്ചില്ല. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ വിമര്‍ശനം ഉയരുന്നതിനാലാണ് കോര്‍കമ്മറ്റി യോഗം ചേരാത്തത്. പരാതി പരിഹരിക്കാതെ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശോഭ സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വം ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നാണ് സുരേന്ദ്ര വിരുദ്ധ പക്ഷത്തിന്‍റെ ആവശ്യം. തങ്ങള്‍ക്കര്‍ഹമായ പ്രാതിനിധ്യം നല്‍കി കൊണ്ടുള്ള സമവായനീക്കം മാത്രമേ അംഗീകരികുകയുള്ളൂവെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രന്‍ പക്ഷം. അര്‍ഹമായ പ്രാതിനിധ്യം ഭാരവാഹിത്വത്തില്‍ നല്‍കണം. എങ്കില്‍ മാത്രമേ ഒത്തുതീര്‍പ്പിനൊള്ളൂവെന്നാണ് […]
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജോർജിയയിൽ വീണ്ടും വോട്ടെണ്ണും
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ജോർജിയയിൽ വീണ്ടും വോട്ടെണ്ണും. ജോർജിയയിൽ നേരിയ ലീഡിന് ജോ ബൈഡൻ വിജയിച്ചിരുന്നു. ജോർജിയയിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ട്രംപ് അനുകൂലികൾ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വോട്ടുകൾ എണ്ണുമെന്ന് അധികൃതർ അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ വോട്ടുകൾ എണ്ണിത്തീരാറായപ്പോൾ ബൈഡന് 1500 വോട്ടുകളുടെ ലീഡ് മാത്രമാണ് ഉണ്ടായിരുന്നത്. ട്രംപിൻ്റെ പാർട്ടിയായ റിപ്പബ്ലിക്കിനെ പിന്തുണയ്ക്കുന്ന ഇടമായിരുന്നു ജോർജിയ. ജോർജിയയിലെ വോട്ട് തെരഞ്ഞെടുപ്പിൽ നിർണായകമാവും എന്നതു കൊണ്ടാണ് വീണ്ടും വോട്ട് എണ്ണാൻ […]
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ഒറ്റ വോട്ടർ പട്ടികക്കായി ഭരണ ഘടനാഭേദഗതിക്കും ആലോചന
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികൾ തുടങ്ങി. പ്രധാന മന്ത്രിയുടെ ഓഫീസാണ് നടപടികള്‍ ആരംഭിച്ചത്. ഇതോടെ രാജ്യത്ത് പൊതു വോട്ടർ പട്ടിക ആദ്യം യാഥാർത്ഥ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ പ്രത്യേകം വോട്ടർ പട്ടിക തയാറാക്കുന്ന രീതി ആണ് ഇല്ലാതാകുക. ചില സംസ്ഥാനങ്ങൾക്ക് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് പ്രത്യേക വോട്ടർ പട്ടികയുണ്ട്. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയുമായി ലയിപ്പിച്ച് ഒറ്റ വോട്ടർ പട്ടികയാണ് തയാറാക്കുവാനാണ് ആലോചന. ഇതിനായി സംസ്ഥാനങ്ങളുമായി ചർച്ച നടത്തും. […]
തെരഞ്ഞെടുപ്പുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം; ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാം
വീടുകൾ കയറിയുള്ള പ്രചരണത്തിന് അഞ്ചിൽ കൂടുതൽ ആളെ അനുവദിക്കില്ലന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു കോവിഡ് പശ്ചാത്തലത്തിൽ പൊതു തെരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മാർഗനിർദേശം പുറത്തിറക്കി. പ്രത്യേക സാഹചര്യം പരിഗണിച്ച് സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാം. വീടുകൾ കയറിയുള്ള പ്രചരണത്തിന് അഞ്ചിൽ കൂടുതൽ ആളെ അനുവദിക്കില്ലന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. റോഡ് ഷോയും പൊതുയോഗങ്ങളും സംസ്ഥാനങ്ങളുടെയും ആഭ്യന്തരമന്ത്രാലയത്തിൻെറയും മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും നടത്തേണ്ടത്. എല്ലാ വോട്ടർമാർക്കും ഗ്ലൗസ് അനുവദിക്കുമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.