India

തീവ്രവാദി ആക്രമണം, തൊഴിലില്ലായ്മ; മണിപ്പൂർ മണ്ണ് കലുഷിതം; ആയുധമാക്കി പ്രതിപക്ഷം

സമീപകാല ഭീകരാക്രമണങ്ങളുടെ അലയൊലികൾ കെട്ടടങ്ങും മുമ്പ് ‘വടക്കുകിഴക്കിന്റെ രത്‌നമായ’ മണിപ്പൂർ വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്. ഭരണം നിലനിർത്താൻ ബിജെപിയും, ഭരണകക്ഷി സഖ്യത്തിൽ നിന്ന് അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസും ശ്രമം തുടങ്ങി കഴിഞ്ഞു. കൂടാതെ കാവി പാർട്ടിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്താൻ ചില സഖ്യകക്ഷികളും തീരുമാനം എടുത്തിരിക്കുകയാണ്. ക്രമസമാധാനത്തിനുപുറമെ, സായുധ സേനയുടെ പ്രത്യേക അധികാര നിയമം നീക്കം ചെയ്യണമെന്ന ദീർഘകാല ആവശ്യം, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവയാണ് പ്രതിപക്ഷത്തിൻ്റെ തെരഞ്ഞെടുപ്പ് അജണ്ട. നാഷനൽ പീപ്പിൾസ് പാർട്ടി, നാഗാ […]

India

തിരിച്ചെത്തി രാഹുല്‍ ഗാന്ധി; ആദ്യ പരിപാടി ഗോവ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ അവലോകനം

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങളിലൊന്നായ ഗോവയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി രാഹുൽ ഗാന്ധി. രാജ്യത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പ്രധാന സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഇറ്റലിക്ക് പോയ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിപക്ഷത്തിനുള്ളില്‍ തന്നെ വിമര്‍ശനം ഉയരവെയാണ് അദ്ദേഹം ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് രാഹുല്‍ രാജ്യത്ത് തിരിച്ചെത്തിയത്. തിരിച്ചെത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങളിലൊന്നായ ഗോവയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി. തെരഞ്ഞെടുപ്പ് സഖ്യത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് […]

India

പ്രതിഷേധങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് പരിഷ്‌കരണ നിയമം ലോക്സഭയിൽ പാസാക്കി

തെരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ ലോക്‌സഭയിൽ പാസാക്കി. നിയമ, നീതിന്യായ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബില്ലാണ് ശബ്ദവോട്ടിലൂടെ പാസായത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലാണ് ബിൽ അവതരിപ്പിച്ചത്. നീക്കം രാജ്യത്തെ പൗരന്മാരല്ലാത്തവരുടെ വോട്ടിംഗിന് ഇടയാക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ആധാറും വോട്ടർ ഐ ഡിയും കൂട്ടിയിണക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ലോക്സഭയിൽ കടുത്ത വാദപ്രതിവാദം നടന്നു. സർക്കാരിന്‍റെ സബ്‌സിഡികൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് ആധാർ ആവിഷ്കരിച്ച് നടപ്പിലാക്കിയതെന്നും, വോട്ടർ കാർഡുമായി ബന്ധപ്പെടുത്തുന്നതോടെ സ്വകാര്യത കൂടി ലംഘിക്കപ്പെടുകയാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ […]

Uncategorized

തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; കൊച്ചിയിൽ നിർണായകം

സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശഭരണ വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പത്ത് മണിമുതൽ ആരംഭിക്കും. 32 തദ്ദേശ ഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാം. 115 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിലെ ഓരോ വാർഡുകളിളെയും തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപ-തെരഞ്ഞെടുപ്പ് നടന്നിരുന്നു. കൊച്ചി നഗരസഭയിലെ ഗാന്ധി നഗർ ഡിവിഷനാണ് ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏറ്റവും ശ്രദ്ധേയം. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ […]

India National

കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ വന്‍ ഇടിവ്; ചെലവ്‌ ഇരട്ടിയായി വര്‍ധിച്ചു

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ 25% കുറവുണ്ടായതായി കണക്കുകള്‍. 2018-19 വര്‍ഷത്തെ അപേക്ഷിച്ച് 682 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ചെലവ്‌ 998 കോടി രൂപയായി വര്‍ധിച്ചു. തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷം ഇത് 470 കോടിയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. സി.പി.എം-സി.പിഐ എന്നിവയാണ് കണക്ക് അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു ദേശീയ പാര്‍ട്ടികള്‍. 2019-2020 വര്‍ഷത്തില്‍ സി.പി.എമ്മിന്റെ വരുമാനം ഏതാണ്ട് 150 കോടി രൂപയാണ്. […]

Kerala

രാജ്യസഭാ തെരഞ്ഞെടുപ്പ്; സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലാവധിയ്ക്കുള്ളില്‍ നടത്തണമെന്ന സിംഗിള്‍ ബഞ്ച് വിധിക്കെതിരായ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന വിധിയിലൂടെ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഇടപെടുകയാണ് സിംഗിള്‍ ബെഞ്ച് ചെയ്തതെന്നും പുതിയ നിയമസഭാംഗങ്ങള്‍ക്ക് വോട്ടുരേഖപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. നിയമസഭാ സെക്രട്ടറിയും എസ് ശര്‍മ്മ എംഎല്‍എയും നല്‍കിയ ഹര്‍ജികളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. നിയമസഭാ സെക്രട്ടറിക്ക് ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നാണ് […]

India

ബംഗാള്‍ തെരഞ്ഞെടുപ്പ്; അവസാന രണ്ട് ഘട്ടങ്ങള്‍ ഒന്നിച്ച് നടത്തിയേക്കും

പശ്ചിമ ബംഗാളില്‍ അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തിയേക്കും. ഏഴും എട്ടും ഘട്ടങ്ങളായിരിക്കും ഒരുമിച്ച് നടത്തുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പ്രത്യേക നിരീക്ഷകര്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. ഇന്ന് ഉച്ചയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളും. തൃണമൂല്‍ കോണ്‍ഗ്രസ് ഇതേ വിഷയത്തില്‍ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. പിന്നീട് രണ്ട് പ്രാവശ്യം പാര്‍ട്ടി ഈ ആവശ്യം മുന്നോട്ടു വച്ചു. സുരക്ഷാ ക്രമീകരണം പാലിക്കാമെങ്കില്‍ ഒറ്റഘട്ടമായി നടത്തുന്നതില്‍ തെറ്റില്ലെന്ന് നിരീക്ഷകര്‍ തെരഞ്ഞെടുപ്പ് […]

India

പശ്ചിമ ബംഗാളില്‍ നാളെ ആറാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ്; 43 മണ്ഡലങ്ങള്‍ വിധിയെഴുതും

പശ്ചിമ ബംഗാള്‍ നാളെ ആറാം ഘട്ട വിധി എഴുതും. നോര്‍ത്ത് സൗത്ത് ബംഗാളിലായി വ്യാപിച്ച് കിടക്കുന്ന 43 മണ്ഡലങ്ങളാണ് വിരലില്‍ മഷി പുരട്ടുന്നത്. വോട്ടെടുപ്പിന് എല്ലാ മണ്ഡലങ്ങളും തയാറെടുത്തതായും സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കും എന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഉത്തര്‍ ദിനാജ് പൂര്‍, പൂരവ്വാ ബര്‍ധ്വാന്‍, നാദിയ, 24 പര്‍ഗാന തുടങ്ങിയ ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്. ആറാം ഘട്ടത്തില്‍ ബൂത്തിലെത്തുന്ന 43 മണ്ഡലങ്ങളില്‍ 32 മണ്ഡലങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. 779 കമ്പനി അര്‍ധ […]

Kerala

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് റേഷൻ വിതരണം അവതാളത്തിലെന്ന് പരാതി

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് റേഷൻ വിതരണം അവതാളത്തിൽ എന്ന് പരാതി. ഈ നിലയിൽ പോയാൽ വിഷുവിനു മുൻപായി കിറ്റ് വിതരണം പോലും പൂർത്തിയാകില്ലെന്നു റേഷൻ വ്യാപാരികൾ പറയുന്നു. ഭക്ഷ്യ സുരക്ഷ അട്ടിമറിക്കാനാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ റേഷൻ വിതരണം മന്ദഗതിയിലായി എന്ന പരാതിയാണ് ഒരു വിഭാഗം വ്യാപാരികള്‍ക്കുളളത്. സ്പെഷ്യൽ അരി വിതരണം ഇപ്പോഴും എങ്ങും എത്തിയില്ല.. മാർച്ച്‌ മാസത്തെ കിറ്റ് വിതരണം […]

India

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല; ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതി സ്റ്റേ

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പൊതുതാത്പര്യ ഹര്‍ജികളിലാണ് നടപടി. സര്‍ക്കാര്‍ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന 1951ലെ നിയമസഭാ ചട്ടത്തിലെ വ്യവസ്ഥ കഴിഞ്ഞ മാസം 24ാം തിയതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വിദ്യാഭ്യാസ അവകാശ നിയമത്തിന് […]