India

ഐശ്വര്യ റായിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

നടി ഐശ്വര്യ റായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന് സൂചന. ഐശ്വര്യ കഴിഞ്ഞ 15 വർഷങ്ങളിൽ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ബ്രിട്ടീഷ് വിർജിൻ ദ്വീപ്പിലെ ഐശ്വര്യ റായ് ഡയറക്ടറായിരുന്ന അമിക് പാർട്‌ണേഴ്‌സ് കമ്പനിയുടെ 2005 ജൂണിൽ ദുബായ് ചേർന്ന ഡയറക്ടർ ബോർഡ് യോഗം സംബന്ധിച്ച വിവരങ്ങൾ ഇ.ഡി ആരാഞ്ഞു. അഭിഷേകൻ ബച്ചന്റെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള കാര്യങ്ങളും, ഐശ്വര്യ അഭിഷേകിന് നൽകിയ ഒന്നേകാൽ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇ.ഡി ഐശ്വര്യയോട് […]

India

ഐശ്വര്യ റായിക്ക് ഇഡി നോട്ടീസ്; പനാമ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി

പനാമ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടി ഐശ്വര്യ റായിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. മൊഴി രേഖപ്പെടുത്താൻ ഇന്നെത്തണമെന്ന് കാണിച്ചാണ് നോട്ടീസ്. എന്നാൽ ഐശ്വര്യ മറ്റൊരു തീയതി ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് 2016ൽ പനാമ പാൻഡോര പേപ്പർ പുറത്തുവിട്ടത്. ഇന്ത്യയിലെ വ്യവസായികൾ, രാഷ്ട്രീയക്കാർ, അന്വേഷണം നേരിടുന്നവർ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. ക്രിക്കറ്റ് താരവും മുൻ രാജ്യസഭ എംപിയുമായ സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവർ ബ്രിട്ടീഷ് വിർജിൻ ഐലൻറിൽ […]

Kerala

എസ്ഡിപിഐ നേതാവിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്; പ്രതിഷേധവുമായി എസ്ഡിപിഐ പ്രവർത്തകർ

കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്‍റെ വീട്ടിൽ എൻഫോഴ്സമെന്‍റ് റെയ്ഡ്. മുംബൈയിൽ നിന്നെത്തിയ ഇ.ഡി സംഘം ഷഫീഖിന്റെ ഗുരുജിമുക്കിലെ വീട്ടിൽ പരിശോധന നടത്തുന്നു. ഷഫീഖിന്റെ വീടിന് മുന്നിൽ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ചൊക്ലി പൊലീസും സ്ഥലത്തുണ്ട്. ഇ.ഡി ഗോ ബാക്ക് മുദ്രാവാക്യവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീടിനു മുന്നിലെത്തി. ഇവരെ നേരിടാന്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ട്. കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ബിജെപിക്ക് സ്വാധീനമുള്ള ഗുരുജി മുക്കിലാണ് ഷഫീഖിന്‍റെ വീട്. എന്തിനാണ് ഇ.ഡിയുടെ മുംബൈ […]

India

ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് നോട്ടിസ് അയച്ച് ഇ.ഡി; ചോദ്യം ചെയ്യലിന് ഹാജരാകണം

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു. ഡിസംബര്‍ എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. നടി ലീന മരിയ പോളിന്റെ ഭര്‍ത്താവും വ്യവസായിയുമായ സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ജാക്വലിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി ഒരുങ്ങുന്നത്. രാജ്യത്തിന് പുറത്തേക്ക് കടക്കാതിരിക്കാന്‍ ജാക്വലിനെ കഴിഞ്ഞ ദിവസം എമിഗ്രേഷന്‍ അധികൃതര്‍ ഇഡി നിര്‍ദേശപ്രകാരം മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞിരുന്നു. ചോദ്യം ചെയ്യലിനായി ഡല്‍ഹിയില്‍ എത്താനാണ് […]

India

നടി ജാക്വലിൻ ഫെർണാഡസിനെ ഇ.ഡി. ചോദ്യം ചെയ്യും

ബോളിവുഡ് നടി ജാക്വലിൻ ഫെർണാഡസിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 25 നടിയോട് ഹാജരാകാൻ ഇ.ഡി നിർദേശിച്ചു. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് ഇതിന് മുൻപും നദിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖരുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. ഈ കേസിലെ സാക്ഷിയെന്ന നിലയിലാണ് നടിയെ ചോദ്യം ചെയ്തതെന്നാണ് വിവരം. […]

Kerala

മുട്ടില്‍ മരംമുറിക്കല്‍ കേസ്; വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ചിന് കത്തയച്ച് ഇ.ഡി

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്രൈംബ്രാഞ്ചിന് കത്തയച്ചു. മരംമുറിക്കല്‍ കേസിലെ പ്രതികളുടെ സാമ്പത്തിക ഇടപാട് രേഖകള്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്. കേസില്‍ തിങ്കളാഴ്ച ഹാജരാകുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ രഞ്ജിത്ത് കുമാര്‍ അറിയിച്ചു. ജൂണ്‍ 10നാണ് മരംമുറിക്കലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. ഇ.ഡിയുടെ കോഴിക്കോട് യൂണിറ്റാണ് അന്വേിക്കുന്നത്. കേസില്‍ ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരുടെ ജാമ്യഹര്‍ജി പിന്നീട് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചിരുന്നു. 2020 നവംബര്‍, ഡിസംബറിലും 2021 […]

Uncategorized

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റോയി തോമസ് ഡാനിയൽ, റിനു മറിയം തോമസ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെൻറ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിക്ഷേപകരിൽ നിന്നായി 2000 കോടി രൂപയുടെ തട്ടിപ്പ് ആണ് പ്രതികൾ നടത്തിയിരുന്നത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് വഴി സ്വീകരിച്ച നിക്ഷേപം ഉടമകൾ വകമാറ്റിയത് വായ്പയുടെ രൂപത്തിലായിരുന്നു. നിക്ഷേപകരുടെ പണം വിവിധ […]

Kerala

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി; പ്രാഥമികവിവരങ്ങൾ തേടി ഇ.ഡി

കരുവന്നൂർ സഹകരണ ബാങ്ക് (karuvannur cooperative bank ED ) അഴിമതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമികവിവരങ്ങൾ പൊലീസിൽ നിന്ന് തേടി. 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. കോടികണക്കിന് രൂപയുടെ കള്ള പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചു. ബിജു കരിം, സുനിൽകുമാർ, ജിൽസ് എന്നിവരുടെ ബിനാമി ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. ഒരു കുടുംബത്തിലെ തന്നെ നാല് പേർക്ക് വരെ 1 കോടി 20 ലക്ഷം രൂപയുടെ വായ്പ നൽകിയത് ബിനാമി […]

Kerala

കൊടകര കള്ളപ്പണ കവര്‍ച്ചാകേസ്; വിശദീകരണത്തിന് രണ്ടാഴ്ചത്തെ സാവകാശം തേടി ഇഡി

കൊടകര കള്ളപ്പണ കവര്‍ച്ചാകേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാഴ്ചത്തെ സാവകാശം തേടി. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇഡി വ്യക്തമാക്കി. കള്ളപ്പണ കവര്‍ച്ചാകേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. കേസില്‍ അന്വേഷണം നടക്കുകയാണ്. ഇത് സംബന്ധിച്ച് വിശദമായ പരിശോധനകള്‍ ആവശ്യമുണ്ടെന്ന് കോടതിയില്‍ ഇഡി വ്യക്തമാക്കി. രണ്ടാഴ്ചത്തെ സാവകാശം ചോദിച്ച ഇഡി നിലപാട് ഹൈക്കോടതി അംഗീകരിച്ചു. ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ സാവകാശം തേടുന്നത്. കള്ളപ്പണത്തിന്റെ ഉറവിടം ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ […]

India

കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി; ഏറ്റെടുത്തത് 18,179 കോടി രൂപ !

ശതകോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിജയ് മല്യ, മെഹുൽ ചോക്‌സി, നീരവ് മോദി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പൊതുമേഖലാ ബാങ്കുകളെ കബിളിപ്പിച്ച് 22,585,83 കോടി രൂപയാണ് വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവർ തട്ടിയത്. വിദേശത്തേക്ക് കടന്ന് കളഞ്ഞ ഇവർ തിരികെ രാജ്യത്തെത്തി വിചാരണ നേരിടണം. റിയൽ എസ്‌റ്റേറ്റ്, മറ്റ് വസ്തുവകകൾ എന്നിവയുൾപ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടെത്തിയത്. ഏറ്റെടുത്ത പതിനെണ്ണായിരം കോടിയിൽ 969 കോടി രൂപ വിദേശത്ത് നിന്നുമാണ് […]